പുതുവത്സര ആഘോഷം പൊളിച്ചടുക്കാം; ഗോവൻ ആഘോഷങ്ങളൊക്കെ ചെറുത്..ഇതാ ഇവിടെ പോകാം
കൊച്ചി: പുതുവത്സര ആഘോഷിക്കാൻ കേരളത്തിന് പുറത്ത് പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തവണ ആഘോഷം കേരളത്തിൽ തന്നെയാക്കാം. ബാംഗ്ലൂരിനേയും ഗോവയേയുമൊക്കെ വെല്ലുന്ന ന്യൂയർ ആഘോഷങ്ങൾ ഇവിടേയുമുണ്ട്. ഏതൊക്കെയാണെന്നല്ലേ? അറിയാം
ഫോർട്ട് കൊച്ചി
കേരളത്തിലെ ഏറ്റവും വർണാഭമായ പുതുവ്തസര പരിപാടികൾ നടക്കുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കൊച്ചിൻ കാർമിവെൽ ആണ് ഫോർട്ട് കൊച്ചിയിലെ ഏറ്റവും വലിയ പുതുവത്സര ആഘോഷം. കാർണിവെൽ ആഘോഷത്തിന്റെ കലാശക്കൊട്ട് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങാണ്. ഇത്തവണ 80 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയെ ആണ് ഒരുക്കിയിരിക്കുന്നത്. രാത്രി കൃത്യം 12 മണിക്കാണ് കോലം കത്തിക്കുക.

ഫോര്‍ട്ട്‌കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31 ന് വിവിധ കലാപരിപാടികള്‍ ഇത്തവണ സംഘടിപ്പിച്ചിട്ടുണ്ട്. മറൈന്‍ഡ്രൈവില്‍ പുഷ്പമേള, കലൂരില്‍ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്. ഇവിടെയും വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ്.
വർക്കല
ഫോർട്ട് കൊച്ചിയെ അപേക്ഷിച്ച് തിരക്ക് കുറവാണെങ്കിലും പുതുവത്സരം ആഘോഷിക്കാൻ പറ്റിയ ബീച്ച് ഡെസ്റ്റിനേഷൻ ആണ് വർക്കല.ഒരു മിനി ഗോവയെന്ന് വേണമെങ്കിൽ വർക്കലയെ പറയാം. സ്വദേശികൾ മാത്രമല്ല വിദേശികളും ധാരാളമായി ഇവിടെ എത്താറുണ്ട്. പാട്ടും ആഘോഷവുമൊക്കെയായിരുന്നു ന്യൂയർ സായ്ഹ്നം സഞ്ചാരികൾക്ക് ഇവിടെ ആഘോഷമാക്കാം. ഇവിടെയുള്ള കഫേകളിലും ന്യൂയറിനോട് അനുബന്ധിച്ച് പ്രത്യേക പരിപാടി ഒരുക്കാറുണ്ട്.
മൂന്നാർ
മഞ്ഞ് കനത്തതോടെ ന്യൂയർ ആഘോഷിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മഞ്ഞിൽ കുളിച്ചുള്ള ന്യൂയർ ആഘോഷങ്ങൾ തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം മൂന്നാറിലെ കുണ്ടളയിൽ രേഖപ്പെടുത്തിയിരുന്നു. റിസോർട്ടുകളിലാണ് ന്യൂയർ ആഘോഷങ്ങൾക്കായി ആളുകൾ ഒത്തുകൂടാറുള്ളത്. ജനവരി ആദ്യവാരം വരെയുള്ള ബുക്കിങ്ങുകൾ ഡിസംബറിൽ തന്നെ പൂർത്തിയായിരുന്നു.
കുമരകം
കായലിലും കെട്ടുവഞ്ചിയിലും ആഘോഷപൂർവ്വം പുതുവത്സരത്തെ സ്വാഗതം ചെയ്യാനെത്തുന്നവരാണ് കുമരത്തെ സന്ദർശകർ. ആൾക്കൂട്ടങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇവിടുത്തെ ആഘോഷങ്ങൾ സഞ്ചാരികൾക്ക് ആസ്വദിക്കാനും. പ്രാദേശിക സഞ്ചാരികളേക്കാൾ വിദേശ സഞ്ചാരികളാണ് ഇവിടെ കൂടുതലായി എത്തുന്നത്.
ബേക്കൽ ബീച്ച് ഫെസ്റ്റ്
കാസർഗോഡിനെ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ആഘോഷമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവെൽ. പാട്ടും നൃത്തവും ആഘോഷങ്ങളും
വിസ്മയക്കാഴ്ചകളും രുചിയേറും ഭക്ഷണങ്ങളുമാണ് ബേക്കൽ ഫെസ്റ്റിനെ ആകർഷകമാക്കുന്നത്. വിവിധ കലാപരിപാടികളും ബേക്കൽ ഫെസ്റ്റിൽ നടക്കുന്നുണ്ട്. പുതുവത്സര പുലർച്ചെ വരെ കലാപരിപാടികൾ അരങ്ങേറും.












Click it and Unblock the Notifications