കോരിച്ചൊരിയുന്ന മഴയില്ല, യാത്രകൾക്ക് ഒരു തടസവും ഇല്ല; ഇപ്പോൾ പോകാം ഇവിടങ്ങളിലേക്ക്
എങ്ങും മഴ പെയ്യുകയാണ്. തോർന്നെന്നു തോന്നിപ്പിച്ച് വീണ്ടും അതിനേക്കാൾ ശക്തിയിലാണ് ഓരോ തവണയും പെയ്തിറങ്ങുന്നത്. ഈ മഴയിൽ നിന്ന് മാറി ഒന്നു ആശ്വാസത്തോടെ കുറച്ചു ദിവസം ചെലവഴിക്കണന്ന് തോന്നുന്നില്ലേ.. മഴ കാര്യമായി ഏശാത്ത, സമാധാനത്തോടെ സമയം ചിലവഴിക്കാൻ പറ്റുന്ന ഇടങ്ങളിലേക്ക് നമുക്ക് പോയാലോ. സ്വാതന്ത്ര്യ ദിന വാരാന്ത്യ അവധി അടക്കം നിരവധി അവധികൾ ഓഗസ്റ്റ് മാസത്തിൽ വരുന്നതിനാൽ എപ്പോൾ പോകുമെന്നുള്ള കാര്യത്തെക്കുറിച്ചുള്ള ആശങ്കയും വേണ്ട.
രാജസ്ഥാനും ലഡാക്കും ഉൾപ്പെടെയുള്ള ഈ സമയത്ത് പോകാൻ പറ്റുന്ന യാത്രകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. പ്രത്യേകിച്ച്, ഇവിടുത്തെ മഴയിൽ നിന്നും രക്ഷപെട്ട് മറ്റൊരു കാലാവസ്ഥയിലേക്കുള്ള അതീവരസകരമായ യാത്രകൾ.

ലേ ലഡാക്
ഉത്തരേന്ത്യയിലെ ലേ-ലഡാക്ക്, മൺസൂൺ കാലത്തും വരണ്ട കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണ് ലഡാക്. ഹിമാലയത്തിനും കാരക്കോറം പർവതനിരകൾക്കും ഇടയിലാണ് ലഡാക് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ നുബ്ര താഴ്‌വര, പാങ്കോങ് തടാകം, വിവിധ ആശ്രമങ്ങൾ എന്നിങ്ങനെയുള്ള അതിമനോഹരമായ ഭൂപ്രകൃതികൾ സഞ്ചാരികൾക്ക് ആശ്രയിക്കാം. ട്രെക്കിംഗ്, മൗണ്ടൻ ബൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളുടെ ഒരു കേന്ദ്രം കൂടിയാണിത്.
രാജസ്ഥാൻ
മൺസൂണിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റിയ ഇടമാണ് രാജസ്ഥാൻ. ജയ്പൂർ, ഉദയ്പൂർ, ജയ്സാൽമീർ തുടങ്ങിയ നഗരങ്ങൾ ഈ പ്രദേശത്തിൻ്റെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന സ്ഥലങ്ങളാണ്. ഇവിടെയെത്തിയാൽ പിങ്ക് സിറ്റിയായ ജയ്പൂർ നിർബന്ധമായും കാണണം. ചരിത്രപരമായ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പേരുകേട്ടതാണ് ഈ സ്ഥലം. കൂടാതെ, തടാകങ്ങളുടെ നഗരമായ ഉദയ്പൂരിൽ പോയാൽ വൈവിധ്യമാർന്ന തടാകങ്ങളും രാജകീയ വസതികളും കാണാം. സുവർണ്ണ മണൽക്കല്ല് കോട്ടയുള്ള ജയ്സാൽമീർ തീർച്ചയായും സഞ്ചാരികളെ അത്ഭുതപ്പെടുത്തും.
ഹംപി
കർണാടകയിലെ ഹംപി ചരിത്രാവശിഷ്ടങ്ങൾക്ക് പേരുകേട്ട നാടാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഹംപി ഇടംപിടിച്ചിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിൻ്റെ അവശിഷ്ടങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാം. കനത്ത മഴയുടെ തടസ്സമില്ലാതെ പുരാവസ്തു വിസ്മയങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള മികച്ചൊരു ലക്ഷ്യസ്ഥാനം കൂടിയാണിത്.
മൗണ്ട് അബു
രാജസ്ഥാനിലെ ഒരേയൊരു ഹിൽസ്റ്റേഷനാണ് ഇത്. ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ കാലാവസ്ഥ പൊതുവെ മികച്ചതാണ്. ദിൽവാര ക്ഷേത്രങ്ങൾ, നക്കി തടാകം, ജൈനക്ഷേത്രങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. നവംബർ മുതൽ ഫിബ്രവരി വരെയാണ് ഇവിടം സന്ദർശിക്കേണ്ട സമയം.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications