ഈ വെള്ളച്ചാട്ടങ്ങൾ കണ്ടില്ലേൽ പിന്നെ എന്ത് മഴയാത്ര; മലകയറ്റവും ട്രെക്കിങ്ങുമൊക്കെ മാറി നിൽക്കും
ഇനി മഴയും വെള്ളച്ചാട്ടങ്ങളും കാടും മേടുമൊക്കെ കണ്ട് ആസ്വദിച്ചുള്ള യാത്രകളുടെ കാലമാണ്.മഴക്കാലത്തെ യാത്രകളിൽ വെള്ളച്ചാട്ടങ്ങൾ എങ്ങനെ ഒഴിവാക്കും അല്ലേ? കേരളത്തിലാകട്ടെ കണ്ണിനേയും മനസിനേയും ഒരുപോലെ ആനന്ദിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അതിൽ ഏറെയും വയനാട്ടിൽ ആണെന്ന് പറഞ്ഞാൽ ഒരിക്കലും കുറഞ്ഞ് പോകില്ല.
മീൻമുട്ടി, സൂചിപ്പാറ, ചെതലയം ഇങ്ങനെ പോകുന്നു വയനാട്ടിൽ ഈ മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട വെള്ളച്ചാട്ടങ്ങൾ. ഇവിടങ്ങളിലേക്ക് പോകേണ്ട സമയവും ഇവിടുത്തെ കാഴ്ചകളെ കുറിച്ചുമൊക്കെ വിശദമായി അറിയാം

സൂചിപ്പാറ
വയനാട്ടിൽ എത്തിയാൽ യാത്രികർ ആദ്യ പോകേണ്ടതും തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് സൂചിപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളിലായി 300 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണതയിൽ കാണണമെങ്കിൽ ഈ മഴക്കാലത്ത് തന്നെ പോകണം. വെള്ളച്ചാട്ടത്തിനടുത്തേക്ക് അത്യാവശ്യം നടന്ന് പോകേണ്ടതുണ്ട്. രാവിലെ എട്ട് മണി മുതലാണ് ഇവിടേക്ക് പ്രവേശനം. മഴ കൂടുതൽ ഉള്ള സമയങ്ങളിൽ ഇങ്ങോട്ട് പ്രവേശനം ഉണ്ടായിരിക്കില്ല. അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാൻ മുന്നറിയിപ്പുകളും കൂടി അറിഞ്ഞ് പോകാം കേട്ടോ
ചെതലയം വെള്ളച്ചാട്ടം
വയനാട്ടിൽ അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടമാണ് ചെതലയം. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ ഉണ്ട് ഇവിടേക്ക്. കാടിനുള്ളിലൂടെ ട്രെക്കിങ് കഴിഞ്ഞാണ് വെള്ളച്ചാട്ടത്തിലേക്ക് എത്തുക. ചെതലയം വെള്ളച്ചാട്ടം ഒരു ജൈവവൈവിധ്യ കേന്ദ്രം കൂടിയാണ്. പക്ഷി നിരീക്ഷണം ഇഷ്ടപ്പെടുന്നവർക്ക് അതുമാകാം.
കാന്തൻപാറ വെള്ളച്ചാട്ടം
മേപ്പാടിക്ക് അടുത്ത് മൂപ്പൈനാട് പഞ്ചായത്തിലാണ് കാന്തൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനപ്രദേശത്താണ് വെള്ളച്ചാട്ടം. ഏകദേശം 100 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക പതിക്കുന്നത്. കാന്തന്‍പാറയില്‍ നിന്നാല്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തിൻരെ ദൂരക്കാഴ്ചയും കാണാം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ഇവിടേക്കുള്ള പ്രവേശനം.
പാൽച്ചുരം വെള്ളച്ചാട്ടം
പാൽച്ചുരുത്തിൽ നിന്നും നിബിഡ വനത്തിലൂടെ 250 കിമിയോളം സഞ്ചരിച്ചാൽ പാൽച്ചുരം വെള്ളച്ചാട്ടം കാണാം. പാൽനുര പോലെ തന്നെ അതിമനോഹരമായിട്ടാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരകേന്ദ്രമാണിവിടം. അതുകൊണ്ട് തന്നെ അനുമതിയോട് കൂടി മാത്രമേ ഇവിടേക്ക് പോകാവൂ.
എൻബി; വ മഴക്കാലത്ത് മലയോരങ്ങളിലേക്കുള്ള യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ മുന്നറിയിപ്പുകൾ അറിഞ്ഞ് മാത്രം യാത്രകൾ തിരഞ്ഞെടുക്കാം












Click it and Unblock the Notifications