Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപ് യാത്ര എളുപ്പമാകുന്നു; ബേപ്പൂരില്‍ നിന്ന് കപ്പല്‍ സര്‍വീസ് ഓഗസ്റ്റ് 15ന്, 5000 രൂപ ടിക്കറ്റ് നിരക്ക്

കോഴിക്കോട്: അഞ്ച് വര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് വീണ്ടും ആരംഭിക്കുന്നു. ലക്ഷദ്വീപുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമെല്ലാം സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. തമിഴ്‌നാട്ടിലെ തൃച്ചിശുഭം എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് കപ്പല്‍ സര്‍വീസിന് ചുക്കാന്‍ പിടിക്കുന്നത്. ഓഗസ്റ്റ് 15ന് സര്‍വീസ് ആരംഭിക്കാനാണ് ആലോചന.

നേരത്തെ ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നു. ദ്വീപുകാര്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന നഗരം കോഴിക്കോടായിരുന്നു. അഞ്ച് കപ്പലുകള്‍ വരെ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഈ കപ്പലുകള്‍ മംഗലാപുരം തുറമുഖത്തേക്ക് മാറ്റിയതോടെ ബേപ്പൂര്‍ സര്‍വീസ് നിലച്ചു. കോഴിക്കോട് എംപി എംകെ രാഘവന്റെ ശ്രമം കൂടിയാണ് സര്‍വീസ് വീണ്ടും തുടങ്ങാന്‍ വഴി തെളിഞ്ഞത്.

lakshadweep beypore ship service-

ലക്ഷദ്വീപിലേക്ക് യാത്ര ഇപ്പോള്‍ എളുപ്പമാണ്. പോലീസ് ക്ലിയറന്‍സിന് കാത്തിരിക്കേണ്ട ആവശ്യമില്ല. വ്യക്തിപരമായ രേഖകളും ടിക്കറ്റും സുരക്ഷ പരിശോധനയും കഴിഞ്ഞാല്‍ യാത്ര സാധ്യമാകും. നേരത്തെ ലക്ഷദ്വീപിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഒന്നിലേറെ കടമ്പകള്‍ക്ക് ശേഷമാണ് യാത്ര സാധ്യമായിരുന്നത്. ഇക്കാര്യത്തില്‍ ഇളവ് നല്‍കിയതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാര്‍ കൂടും.

എന്നാല്‍ ഇവര്‍ക്ക് താമസിക്കാനുള്ള മതിയായ സൗകര്യം ദ്വീപിലില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. നിലവില്‍ ലക്ഷദ്വീപിലുള്ളവര്‍ കൊച്ചിയിലേക്കുള്ള കപ്പല്‍ സര്‍വീസ് ആണ് ആശ്രയിക്കുന്നത്. ഇതാകട്ടെ, എപ്പോഴും ടിക്കറ്റ് കിട്ടുന്നുമില്ല. ഇക്കാര്യത്തില്‍ ദ്വീപ് വാസികള്‍ക്ക് അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ദ്വീപിലെ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താന ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

250 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന കപ്പല്‍

250 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന കപ്പലാണ് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുക എന്നാണ് വിവരം. ടിക്കറ്റ് നിരക്ക് 3000-5000 രൂപ ആയേക്കുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. ആഴ്ചയില്‍ ആറ് ദിവസവും സര്‍വീസുണ്ടാകും. അഞ്ച് മണിക്കൂറില്‍ ആന്ത്രോത്ത് ദ്വീപിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു.

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ശുഭം എന്റര്‍പ്രൈസസ്. 400 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലാണ് ഈ റൂട്ടിലുള്ളത്. എന്നാല്‍ ബേപ്പൂര്‍-ലക്ഷദ്വീപ് റൂട്ടില്‍ ഇതിനേക്കാള്‍ ചെറിയ കപ്പല്‍ ആയിരിക്കും. പകല്‍ സര്‍വീസ് ആണ് എന്നും പറയപ്പെടുന്നു. ദ്വീപുകാര്‍ കോഴിക്കോട് നഗരത്തെ ആശ്രയിക്കുന്നത് ഇതോടെ വര്‍ധിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിന്‍ വരുന്നുണ്ട്. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു. പരീക്ഷണ പറക്കല്‍ നടന്നിരുന്നു. എന്നാല്‍ ഇത് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ്. ഉയര്‍ന്ന നിരക്ക് കൊടുക്കേണ്ടി വരും. കൊച്ചിയില്‍ നിന്ന് ദ്വീപിലെത്തിയാല്‍ മറ്റു ദ്വീപുകളിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസുകളും പരിഗണനയിലുണ്ടത്രെ. കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ ലക്ഷദ്വീപ് യാത്ര എളുപ്പമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+