Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് സ്ലീപ്പർ കേരളത്തിൽ ഏത് റൂട്ടിൽ? പരിഗണിക്കുന്നത് ഇവിടേക്കോ? പ്രതീക്ഷയിൽ മലയാളികളും

ഒടുവിൽ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ എത്തുകയാണ്. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുമെന്നാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചത്. ഗുവാഹത്തി (കാമാഖ്യ ജംഗ്ഷൻ) മുതൽ ഹൗറ (കൊൽക്കത്ത) വരെയുള്ള റൂട്ടിലായിരിക്കും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളാണിത്.

11 എസി 3-ടയർ, 4 എസി 2-ടയർ, ഒരു ഫസ്റ്റ് എസി കോച്ച് എന്നിവയുൾപ്പെടെ 16 സമ്പൂർണ്ണ എയർ കണ്ടീഷൻ ചെയ്ത കോച്ചുകളാണ് സ്ലീപ്പറിനുണ്ടാകുക. 823 യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് ശേഷിയുണ്ട്. എർഗണോമിക് ബർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട സസ്പെൻഷൻ സംവിധാനം, കവച് ആന്റി-കൊളിഷൻ സിസ്റ്റം, സിസിടിവി നിരീക്ഷണം, എമർജൻസി ടോക്ക്-ബാക്ക് യൂണിറ്റുകൾ, എയറോസോൾ അധിഷ്ഠിത ഫയർ ഡിറ്റക്ഷൻ, സാനിറ്റൈസ്ഡ് ടോയ്‌ലറ്റുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ യാത്രക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയാണ് ട്രെയിനിൻ്റെ പ്രധാന സവിശേഷതകൾ.

vand2-176

മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് സാധിക്കു. ഏകദേശം 1,000 കിലോമീറ്റർ ദൂരമുള്ള ഈ രാത്രികാല ട്രെയിൻ സർവീസ് ഇരു ദിശകളിലേക്കും ഓപ്പറേറ്റ് ചെയ്യും. ബാണ്ടൽ ജംഗ്ഷൻ, കത്വ, ന്യൂ ഫറക്ക, മാൽഡ ടൗൺ, ന്യൂ ജൽപൈഗുരി, ന്യൂ കൂച്ച് ബെഹാർ, ന്യൂ ബോംഗൈഗാവ് എന്നിവയുൾപ്പെടെ എട്ട് സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക. വൈകുന്നേരം പുറപ്പെട്ട് അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.വിമാനയാത്രയ്ക്ക് താങ്ങാനാവുന്ന ബദലായിട്ടാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. എസി 3-ടയറിന് ഏകദേശം 2,300, എസി 2-ടയറിന് 3,000, ഫസ്റ്റ് എസിക്ക് 3,600 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന നിരക്കുകൾ.

അകേരളത്തിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ സർവീസുകളെക്കുറിച്ചും സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള റൂട്ടിലേക്ക് വൈകാതെ തന്നെ സർവ്വീസ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള സർവീസുകളിലെ ഉയർന്ന ഡിമാൻഡും വർഷം മുഴുവൻ യാത്രക്കാരുടെ ലഭ്യതയുമാണ് ഇതിന് പ്രധാന കാരണം. കോഴിക്കോട്-ബെംഗളൂരു, കോഴിക്കോട്-ചെന്നൈ റൂട്ടുകളിലും സ്ലീപ്പർ സർവീസ് വേണമെന്ന് എംപിമാരായ എം കെ രാഘവൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. 2026-ൽ രാജ്യത്തുടനീളം 10-12 സ്ലീപ്പർ ട്രെയിനുകൾ വിന്യസിക്കാനുള്ള വിപുലമായ പദ്ധതിയാണ് റെയിൽവെ തയ്യാറാക്കിയിരിക്കുന്നത്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+