സഞ്ചാരികളുടെ പ്രിയപ്പെട്ട ഭൂട്ടാൻ, സന്തുഷ്ടരായ ജനതകളുടെ രാജ്യം! പാക്കേജുമായി ഐആർസിടിസി
ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനതകൾ വസിക്കുന്ന രാജ്യം, പർവ്വതങ്ങൾക്കും മലമടക്കുകൾക്കും ഇടയിൽ കൗതുകമൊളിപ്പിച്ച ഭൂട്ടാൻ ലോകസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. വൈവിധ്യമാർന്ന സംസ്കാരവും പ്രകൃതിഭംഗിയും പർവ്വതങ്ങളും ആശ്രമങ്ങളും പൗരാണിക നിർമ്മിതികളുമെല്ലാമായി ആരും ഒന്നു പോയികാണാൻ കൊതിക്കുന്ന ഇടം. ഭൂട്ടാന്‍റെ ഈ ദൃശ്യഭംഗിയിലേക്ക് ഒരു യാത്രാ പാക്കേജ് ഒരുക്കുകയാണ് ഐ ആർ സി ടി സി.
ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന സീനിക് ഭൂട്ടാൻ പാക്കേജ് ആരംഭിക്കുന്നത് ബെംഗളുരുവിൽ നിന്നാണ്. പാരോ, പുനാഖ, തിംഫു എന്നീ പ്രധാന ഇടങ്ങൾ സന്ദർശിച്ചു വരുന്ന യാത്ര ഭൂട്ടാൻ എന്ന സ്വപ്ന യാത്ര സഫലമാക്കാൻ പറ്റിയ അവസരമാണ്. പുരാതന ആശ്രമങ്ങളും ഭൂട്ടാന്‍റെ പൈതൃകവും പാരമ്പര്യവും പരിചയപ്പെട്ടുള്ള സ്ഥല സന്ദർശനങ്ങളും ഒപ്പം സാഹസിക യാത്രാനുഭവം നല്കുന്ന ഇടങ്ങളും കണ്ട് വരുന്ന പാക്കേജാണ് സീനിക് ഭൂട്ടാൻ.

ബെംഗളുരുവിൽ നിന്ന് ഗുവാഹത്തിയിലെത്തി അവിടുന്ന് പാരോയിലേക്ക് വിമാനച്ചിന് പോകുന്ന വിധത്തിലാണ് യാത്ര. സപ്റ്റംബർ 5 നാണ് യാത്ര പുറപ്പെടുന്നത്. പാരോയിൽ വിമാനം ഇറങ്ങിയാൽ നേരെ പോകുന്നത് തിംഫുവിലേക്കാണ്. അന്ന് രാത്രി താമസവും തിംഫുവിലാണ്. രണ്ടാം ദിനം പൂർണമായും തിംഫുവിലാണ് ചെലവഴിക്കുക. ഇവിടെ ബുദ്ധ പോയിന്റ്, സിംതോക സോങ് ,മോതിതാങ് സൂ, പെയിന്റിങ് സ്കൂൾ എന്നിവ സന്ദർശിക്കും. കൂടാതെ ബുദ്ധ സംസ്കാരത്തെ കുറിച്ചുള്ള പ്രാചീന പുസ്തകങ്ങൾ അടങ്ങിയ നാഷ്ണൽ ലൈബ്രറിയും കാണാം. തിംഫുവിലെ കരകൗശ മാർക്കറ്റും സന്ദർശിക്കും.
മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം, ഡോച്ചുല പാസിൽ നിർത്തി പുനഖയിലേക്ക് തിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം പുനഖ സോംഗ് സന്ദർശിക്കാൻ ോകും. ഫോ ചു (ആൺ നദി), മോ ചു (സ്ത്രീ നദി) എന്നീ രണ്ട് നദികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പുനഖ സോങ് ഭൂട്ടാനിലെ ഏറ്റവും വലിയ ദ്സോങ്ങുകളിൽ ഒന്നാണ്.
നാലാം ദിവസംലാമ്പേരി റോയൽ ബൊട്ടാണിക്കൽ പാർക്ക് ,തംചോഗ് ലഖാങ് ഇരുമ്പ് പാലം എന്നിവ കാണും.ടാ സോങ്ങിൽ (വാച്ച്‌ടവർ) സ്ഥിതിചെയ്യുന്ന ദേശീയ മ്യൂസിയം ആണ് അഞ്ചാം ദിനം സന്ദർശിക്കുന്നത്. ഇവിടെ നിന്ന് പാരോ ദസോങിലേക്ക് പോകും.ടൈഗർ നെസ്‌റ്റ് ബേസ്‌ക്യാമ്പ് പോയിൻ്റ്, ചേലേ-ലോ പാസ് എന്നിവ കാണും.ഏകദേശം 13,000 അടി ഉയരമുള്ള ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ റോഡാണിത്. ഇവിടെ നിന്ന് മഞ്ഞുമൂടിയ ഹിമാലയൻ പർവതങ്ങൾ കാണാം. കാഴ്ചകൾ വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞാൽ നേരെ പാരോയിലേക്ക്. 6ാം ദിനം നാട്ടിലേക്കുള്ള മടക്കം.
ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾര്ര് 75,350/- രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 78,500/-
രൂപ, സിംഗിള് ഷെയറിങ്ങിന് 94,150/- രൂപ എന്നിങ്ങനെയാണ് നിരക്ക്, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9003140699, 9003140708, 9003140710, 8595931290












Click it and Unblock the Notifications