വിസയും പാസ്‌പോര്‍ട്ടും വേണ്ട; വിദേശയാത്ര പോകാം, വെറും 2600 രൂപയ്ക്ക് 3 ദിവസം ട്രെയിനില്‍
കൊച്ചി: വിദേശയാത്ര പോകുമ്പോള്‍ ഒട്ടേറെ കെട്ടുപാടുകളുണ്ട് എന്നാണ് മിക്കവരുടെയും കാഴ്ചപ്പാട്. പാസ്‌പോര്‍ട്ട് വേണം, വിസ ലഭിക്കണം, വിസ അപേക്ഷ മുതല്‍ ടിക്കറ്റ് എടുക്കല്‍ വരെ നീളുന്ന നടപടിക്രമങ്ങള്‍, വിദേശത്ത് എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ പോകും ആധികള്‍. എന്നാല്‍ വിസയും പാസ്‌പോര്‍ട്ടും ഒന്നും ആവശ്യമില്ലാതെ വിദേശയാത്ര പോകാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും.
ഭൂട്ടാനിലേക്കാണ് യാത്ര. പ്രകൃതി മനോഹരമായ ഈ രാജ്യത്തേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. തിരിച്ചറിയല്‍ രേഖ ഉണ്ടായാല്‍ മതിയാകും. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ ഭൂട്ടിലേക്ക് കടക്കുന്ന വേളയില്‍ ഉദ്യോഗസ്ഥരെ കാണിക്കണം. പരിശോധനയ്ക്ക് ശേഷം അനുമതി ലഭിക്കും. ഏതാനും ദിവസം സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങാം. 2600 രൂപയുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന് യാത്ര പോകാം.

ഭൂട്ടാന്‍ യാത്ര സംബന്ധിച്ച് യുവാവ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (22503) എറണാകുളം വഴിയാണ് പോകുന്നത്. എല്ലാ ദിവസവും ഈ സര്‍വീസുണ്ട്. അരൊണായ് എക്‌സ്പ്രസ് (12507) തിരുവനന്തപുരത്ത് നിന്ന് ആഴ്ചയില്‍ ഒരുതവണ ഭൂട്ടാന്‍ അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആണ്.
2600 രൂപ ടിക്കറ്റില്‍ 3 ടയര്‍ എസി യാത്ര
ബംഗാളിലെ ജയ്ഗാവില്‍ എത്തിയാല്‍ ഭൂട്ടാനിലെ ഫ്യുണ്ട്‌ഷോലിങിലേക്ക് പോകാം. ബംഗാളിലെ അലിപുര്‍ദോര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഭൂട്ടാന്‍. അലിപുര്‍ദോറിലെ ഹസിമാര റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എളുപ്പവഴിയുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസം ട്രെയിനില്‍ ഇരിക്കേണ്ടി വരും. 3 ടയര്‍ എസിക്ക് 2600 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഹസിമാരയില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ജയ്ഗാവിലേക്ക് 18 കിലോമീറ്ററുണ്ട്. ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് ഭൂട്ടാനിലെ ഫ്യൂണ്ട് ഷോളിങിലെത്താം. വോട്ടര്‍ ഐഡി കാണിച്ച് യാത്രാ പെര്‍മിറ്റ് സ്വന്തമാക്കി കറങ്ങാം. സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ വാഹനത്തിനുള്ള പെര്‍മിറ്റ് കൂടി എടുക്കേണ്ടി വരും. ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഹസിമാര. ഒട്ടേറെ സൈനിക വ്യൂഹങ്ങളും ഇവിടെ കാണാം.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തമായ സ്ഥലം കൂടിയാണിത്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഭൂട്ടാന്. എന്നാല്‍ അടുത്ത കാലത്ത ചൈനയുമായി പ്രത്യേക മമത ഭൂട്ടാന്‍ കാണിക്കുന്നു എന്നു വാര്‍ത്തകളുണ്ട്. കേരളത്തിലേക്ക് മാത്രമല്ല ഹസിമാര വഴി കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വീസുണ്ട്.












Click it and Unblock the Notifications