Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളറ്റ് ട്രെയിന്‍ വരുന്നു 350 കിലോ മീറ്റര്‍ വേഗതയില്‍; കൂടുതലും ഈ സംസ്ഥാനത്ത് കൂടെ

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു. മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ഈ റൂട്ട് ബന്ധിപ്പിക്കും. ഈ വേളയില്‍ കൂടുതല്‍ നേട്ടം കൊയ്യുക രാജസ്ഥാന്‍ ആയിരിക്കും. കാരണം, പാതയുടെ ഭൂരിഭാഗവും കടന്നുപോകുക രാജസ്ഥാനിലൂടെ ആയിരിക്കും.

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 508 കിലോമീറ്ററിലാണ് അതിവേഗ പാത നിര്‍മിക്കുന്നത്. ഇതില്‍ 300 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി പുരോഗമിക്കുകയാണ്. 350 കിലോമീറ്റര്‍ വേഗതിയാകും ബുള്ളറ്റ് ട്രെയിന്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. അഹമ്മദാബാദിലും ഡല്‍ഹിക്കുമിടയില്‍ നിര്‍ദേശിക്കപ്പെട്ട ബുള്ളറ്റ് ട്രെയിന്റെ പാത 878 കിലോമീറ്ററാണ്. ഇതില്‍ 75 ശതമാനവും രാജസ്ഥാനിലൂടെ കടന്നുപോകും.

bullet-train-speed-india-

ഡല്‍ഹി-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ ഡിപിആര്‍ തയ്യാറാക്കി വരികയാണ് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഡിപിആര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. രാജസ്ഥാനിലെ നാഗോര്‍ ജില്ലയില്‍ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ജോധ്പൂര്‍ റെയില്‍വെ ഡിവിഷന് കീഴിലാണ് ഈ ഭാഗം വരിക.

അതിവേഗ റെയില്‍ ഇടനാഴിയുടെ 657 കിലോമീറ്റര്‍ രാജസ്ഥാനിലൂടെയാണ് കടന്നുപോകുക. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെയാണ് പാത വരുന്നത്. 335 ഗ്രാമങ്ങളെ തൊട്ടാണ് പാത. അല്‍വാര്‍, ജയ്പൂര്‍, അജ്മീര്‍, ഭില്‍വാര, ചിറ്റൂര്‍ഗഡ്, ഉദയ്പൂര്‍, ഡങ്കര്‍പൂര്‍ എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ 9 സ്റ്റേഷനുകള്‍ സ്ഥാപിക്കും. അതേസമയം, ജോധ്പൂര്‍ നഗരം ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന്റെ ഭാഗമാകുന്നില്ല.

ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ വര്‍ധിക്കും

ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ സെക്കന്റ് ക്ലാസ് ടിക്കറ്റ് നിരക്കുകളാണ് വര്‍ധിക്കുക. എസി കോച്ചുകളില്‍ കിലോമീറ്ററിന് 2 പൈസ എന്ന നിരക്കിലാണ് കൂടുക. എസി ഇല്ലാത്ത കോച്ചുകളില്‍ കിലോമീറ്ററിന് ഒരു പൈസയും. ഹൃസ്വ ദൂര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിക്കില്ല.

സെക്കന്റ് ക്ലാസില്‍ 501 കിലോമീറ്റര്‍ മുതല്‍ 1500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 5 രൂപയാണ് വര്‍ധിക്കുക. 1501-2500 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ കൂടും. 2501-3000 കിലോമീറ്റര്‍ യാത്രയ്ക്ക് 15 രൂപയും വര്‍ധിക്കും. അതായത്, ദീര്‍ഘദൂര യാത്രക്കാരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധന ബാധിക്കുക എന്ന് ചുരുക്കം. 2022ലാണ് ഇതിന് മുമ്പ് ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നത്.

റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ഫാസ്റ്റ് സര്‍ച്ചാര്‍ജ് എന്നിവ കൂടില്ല. സീസണ്‍ ടിക്കറ്റ് നിരക്കും വര്‍ധിക്കില്ല. റിസര്‍വേഷന്‍ ചാര്‍ട്ട് നേരത്തെ തയ്യാറാക്കാന്‍ റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ട്രെയിന്‍ പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പാണ് ചാര്‍ട്ട് പുറത്തുവിട്ടിരുന്നത്. ഇനി എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പുറത്തുവിടും. ടിക്കറ്റ് ഉറപ്പാണോ എന്ന് യാത്രക്കാര്‍ക്ക് നേരത്തെ അറിയാന്‍ ഇത് സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+