Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു തൊടാതെ ബുള്ളറ്റ് ട്രെയിന്‍ പാത; ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്ക്, 18 സ്റ്റേഷന്‍

ഹൈദരാബാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള അതിവേഗ റെയില്‍ ഇടനാഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൊത്തം 760 കിലോമീറ്ററുള്ള ഈ പാതയില്‍ കൂടുതല്‍ നേട്ടം ആന്ധ്ര പ്രദേശിനാണ്. തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ റെയില്‍ ഇടനാഴി. തിരുപ്പതിയും ചിറ്റൂരും പ്രത്യേക പാത വഴി ഇതിനോട് ചേര്‍ക്കും അതേസമയം, മറ്റൊരു ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ പാത കൂടി വരുന്നുണ്ട്.

നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി ഒരുക്കുന്നത്. ഹൈദരാബാദ്-ചെന്നൈ ഇടനാഴി അമരാവതി വഴിയാക്കിയത് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ്. നിലവില്‍ 12 മണിക്കൂറാണ് ഹൈദാരാബാദ്, ചെന്നൈ നഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം. ബുള്ളറ്റ് ട്രെയിന്‍ വന്നാല്‍ 2 മണിക്കൂര്‍ 20 മിനുട്ട് ആയി ചുരുങ്ങും.

bullet train bengaluru hyderabad chennai

പാതയുടെ ഏറ്റവും കൂടുതല്‍ ഭാഗം ആന്ധ്രയിലാണ്, 518 കിലോമീറ്റര്‍. 180 കിലോമീറ്ററാണ് തെലങ്കാനയിലുള്ളത്. 62 കിലോമീറ്റര്‍ തമിഴ്‌നാട്ടിലും. മൊത്തം 18 സ്‌റ്റോപ്പുകളാണ് ഉള്ളതെങ്കിലും 9 സ്‌റ്റേഷനുകളും ആന്ധ്രയിലാണ് വരുന്നത്. തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നാണ് പാതയുടെ തുടക്കം. ഗച്ചിബൗളിയിലോ നനക്രംഗുഡയിലോ ആദ്യ സ്‌റ്റോപ്പ് അനുവദിക്കും. ശംസാബാദ്, ഭാരത് സിറ്റി, ഡ്രൈ പോര്‍ട്ട്, ഹാലിയ, വഡനപള്ളി എന്നിവിടങ്ങളിലും സ്‌റ്റോപ്പ് ഉണ്ടാകും.

ഡച്ചപ്പള്ളിയില്‍ നിന്നാണ് ആന്ധ്രയിലെ ആദ്യ സ്റ്റോപ്പ് തുടങ്ങുന്നത്. തലസ്ഥാന നഗഗമായ അമരാവതി, ഗുണ്ടൂര്‍, ചിരല, ഓംഗോലെ, കവാലി, നെല്ലൂര്‍, ഗുഡൂര്‍ പിന്നിട്ടാണ് ആന്ധ്രയിലെ അവസാനത്തെ സ്റ്റോപ്പായ തിരുപ്പതിയില്‍ എത്തുക. തീര്‍ഥാടകരെ കൂടി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ സ്‌റ്റോപ്പ്. ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കും.

തിരുവള്ളൂരിലാണ് തമിഴ്‌നാട്ടിലെ ആദ്യ സ്റ്റോപ്പ്. ശേഷം ചെന്നൈ ഔട്ടര് റിങ് റോഡിലായിരിക്കും. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ യാത്ര അവസാനിപ്പിക്കും. ചിറ്റൂര്‍-തിരുപ്പതി പാതയ്ക്ക് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റെയില്‍ കോര്‍പറേഷന്‍. ഈ 65 കിലോമീറ്റര്‍ പാതയാണ് ഹൈദരാബാദ്-അമരാവതി-ചെന്നൈ ഇടനാഴിയെ ചെന്നൈ-ബെംഗളൂരു അതിവേഗ പാതയുമായി ബന്ധിപ്പിക്കുക. പാത യാഥാര്‍ഥ്യമായാല്‍ ബെംഗളൂരുവില്‍ നിന്ന് ചിറ്റൂര്‍, തിരുപ്പതി വഴി അമരാവതിയിലേക്കുള്ള യാത്ര എളുപ്പമാകും.

360 കിലോമീറ്റര്‍ ദൂരത്തിലാണ് ചെന്നൈ-ബെംഗളൂരു അതിവേഗ പാത നിര്‍മിക്കുക. 133 കിലോമീറ്റര്‍ തമിഴ്‌നാട്ടിലും 72 കിലോമീറ്റര്‍ പാത ആന്ധ്രയിലും 101 കിലോമീറ്റര്‍ കര്‍ണാടകയിലുമാണ് ഈ പാത. 7 സ്റ്റേഷനുകളാണ് ഈ പാതയില്‍ പ്രതീക്ഷിക്കുന്നത്. ചെന്നൈ സെന്‍ട്രല്‍, പൂനമല്ലി, പരന്തൂര്‍ എന്നിവ തമിഴ്‌നാട്ടിലും ആന്ധ്രയില്‍ ചിറ്റൂരും കര്‍ണാടകയില്‍ കോലാര്‍, കൊടിഹള്ളി, വൈറ്റ് ഫീല്‍ഡ്, ബയ്പനഹള്ളി എന്നീ സ്റ്റോപ്പുകളുമുണ്ടാകും. രണ്ട് പാതയും യാഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ ട്രെയിന്‍ യാത്രയ്ക്ക് വേഗത കൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+