ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ വാണിജ്യ സർവീസ് തുടങ്ങും; അശ്വിനി വൈഷ്ണവ്
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ വാണിജ്യ സർവീസ് തുടങ്ങുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം മെയ് മാസത്തോടെ നടക്കുമെന്നും വൈദ്യുതീകരണവും സിഗ്നലിംഗ് ജോലികളും ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ക്ലിയറൻസ് ലഭിക്കുന്നതോട് കൂടി മുഴുവൻ പാതയും പ്രവർത്തന സജ്ജമാകും. പദ്ധതി പൂർണമായും 2029 അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി. 2035 ഓടെ മണിക്കൂറിൽ 350 കിമി വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ബി35 ബുള്ളറ്റ് ട്രെയിനും റെയിൽവേ വികസിപ്പിക്കുകയാണ്. ബുള്ളറ്റ് ട്രെയിനും ബി35 ബുള്ളറ്റ് ട്രെയിം രാജ്യം പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കുന്ന ട്രെയിൻസെറ്റുകളാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 2500 പുതിയ ട്രെയിൻ സർവ്വീസുകൾ ഇന്ത്യൻ റെയിൽവെ ആഭരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ കോവിഡിന് മുൻപുള്ള 8 മില്യണ്‍ യാത്രക്കാരുടെ എണ്ണം മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദിവാലി-ചദ് ഉത്സവ സീസണുകളിൽ 18000 അധിക സർവ്വീസുകളാണ് റെയിൽ പ്രഖ്യാപിച്ചത്. 200 മില്യണ്‍ യാത്രക്കാരാണ് ഈ സമയത്ത് യാത്ര ചെയ്തത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വർധനവ്', അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. . 508 കിലോമീറ്ററാണ് ദൈർഘ്യം. മണിക്കൂറിൽ 280 കിമി വേഗതിയിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര-നാഗർഹവേലി എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നത്. മുംബൈ, താനെ, വിരാർ, ബോയിസാർ, വാപ്പി, ബില്ലിമോറ, സൂറത്ത്, ഭരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് ഈ റൂട്ടിൽ ഉണ്ടാകുക.


Click it and Unblock the Notifications
