Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാർമിനാർ, ഗോൽകോണ്ട രുചിയൂറും ബിരിയാണി..; കാഴ്ചകളുടെ ഹൈദരാബാദിലേക്ക് പറക്കാം , പാക്കേജ് ഇതാ

ചാർമിനാർ, ഗോൽകോണ്ട കോട്ട, മാർക്കറ്റുകൾ, ചരിത്രയിടങ്ങൾ, രുചിയൂറുന്ന ഹൈദരാബാദി ബിരിയാണി... ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഹൈദരാബാദിൽ. മലയാളികളുടെ സ്ഥിരം യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഇടം പിടിക്കാത്ത സ്ഥലമാണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ഹൈദരാബാദ്. ചരിത്രക്കാഴ്ചകളുടെ മനോഹാരിതയിലേക്ക്, മുത്തുകളുടെ നഗരത്തിലേക്ക് ഈ വേനലവധിക്കാലത്ത് ഐ ആർ സി ടി സി ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. യാത്രയെ കുറിച്ച് വിശദമായി അറിയാം

ഏപ്രിൽ 30 മുതൽ മേയ് 03 വരെയാണ് ഹൈദരാബാദിലേക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി 10.10 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെടുക. രാത്രി 11.50 നാണ് ഹൈദരാബാദിൽ വിമാനം ഉറങ്ങുക. ഇവിടെ നിന്ന് നേരെ ഹോട്ടലിലേക്ക്. മെയ് 1 മുതലാണ് നാടുകറങ്ങൽ. ആദ്യ ദിവസം പ്രസിദ്ധമായ രാമോജിറാവു ഫിലിം സിറ്റിയിലേക്കാണഅ യാത്ര. 2000ത്തോളം ഏക്കറിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് രാമോജി ഫിലിം സിറ്റി. വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ദിവസം മുഴുവൻ സഞ്ചാരികൾക്ക് ഇവിടുത്തെ കാഴ്ച കാണാം.

charminar1

മെയ് രണ്ടിന് രാവിലെ തന്നെ സഞ്ചാരം തുടങ്ങും. ആദ്യം ബിർളാ മന്ദിർ പിന്നാലെ ചാർമിനാര്‍, മെക്കാ മസ്ജിദ്, ചൗമഹല്ല പാലസ് സലർജുങ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. വൈകിട്ട് പ്രസിദ്ധമായ ലുംബിനി പാർക്കും കറങ്ങും. അതുകഴിഞ്ഞ് രാത്രിയോട് വീണ്ടും ഹോട്ടലിലേക്ക്. അടുത്ത ദിവസമാണ് യാത്രയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗോൽകണ്ട കോട്ട കാണാനുള്ള അവസരം.

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കോട്ടയാണ് ഗോൽകണ്ട കോട്ട. . വാസ്‌തുവിദ്യ പ്രാധാന്യം കണക്കിലെടുത്ത് 1997 മുതല്‍ യുനെസ്കോ ഗോല്‍ക്കൊണ്ട കോട്ടയെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുണ്ട്.400 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഗോൽണ്ട കണ്ടുകഴിഞ്ഞാൽ നേരെ യാത്ര സ്റ്റാച്യു ഓഫ് ഈക്വാലിറ്റിയിലേക്കാണ്. അവിടുന്ന് രാത്രിയോടെ എയർപോർട്ടിലേക്ക്. ഹൈദരാബാദിൽ നിന്നും 7.55 നാണ് നാട്ടിലേക്കുള്ള വിമാനം.

പാക്കേജ് ചെലവ്

ട്രിപ്പിൾ/ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 9500 രൂപയാണ് നിരക്ക്. സിംഗിൾ ഒക്യുപന്‍സിയിൽ 24350 രൂപയും. . ആകെ 29 പേർക്കാണ് പങ്കെടുക്കാൻ അവസരം. പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയാൻ 8287932095, 0484-2382991,8287932082

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+