Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിരുന്ന കാറ്റും പച്ചപ്പും മാത്രമല്ല ചതുരംഗപ്പാറയിൽ നിന്നുള്ള ദൂരക്കാഴ്ചകളും അതിമനോഹരമാണ്; പോയി വരാം

കോട്ടയം: പ്രകൃതിഭംഗി കൊണ്ട് മനോഹരമായ നിരവധി സ്ഥലങ്ങളുള്ള ഇടമാണ് ഇടുക്കി. അത്തരത്തിലൊരു സ്ഥലമാണ് സഞ്ചാരികൾ ഏറെയെത്തുന്ന ചതുരംഗപ്പാറ. കാറ്റും കുളിരും മഞ്ഞുമെല്ലാമായി സഞ്ചാരികൾക്ക് സുന്ദരമായ അനുഭവമാണ് ചതുരംഗപ്പാറ സമ്മാനിക്കുന്നത്.

അടുത്താഴ്ച അവിടേക്കൊരു യാത്ര ആയാലോ? കെ എസ് ആർ ടി സി കോട്ടയം ബജറ്റ് ടൂറിസം സെല്ലാണ് ചതുരംഗപ്പാറയിലേക്ക് യാത്ര ഒരുക്കുന്നത്. യാത്ര പോകും മുൻപ് ആദ്യം ചതുരംഗപ്പാറയെ കുറിച്ച് വിശദമായി അറിയാം.

 chathurangappar-

നിർത്താതെ വീശുന്ന കാറ്റിൽ കറങ്ങുന്ന കാറ്റാടിമരങ്ങൾ.. ചതുരംഗപ്പാറ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം ഇതാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറയിൽ നിന്നാൽ കുളിരുന്ന കാറ്റും പച്ചപ്പും മാത്രമല്ല, കാറ്റാടിപ്പാടവും തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ചയും കൺമുന്നിലെത്തും.

നേരേ നോക്കുവാന്‍ പോലും അനുവദിക്കാത്ത തരത്തിൽ വീശിയടിക്കുന്ന കാറ്റിലാണ് ഇവിടുത്തെ കാറ്റാടി മില്ലുകൾ കറങ്ങുന്നത്. മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന കനത്ത കാറ്റു കൊണ്ട് ഈ പ്രദേശത്തിന്‍റെ ഭംഗി കാണാനായി എത്തുന്നവരെ കാത്തിരിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാണ്. കേരളത്തിലൂടെയാണ് കയറുന്നതെങ്കിലും ചതുരംഗപ്പാറ വ്യൂ പോയിന്‍റ് തമിഴ്നാടിന്‍റെ ഭാഗമാണ്. ഉടുമ്പൻ ചോലയിൽ നിന്നും പത്ത് കിലോമീറ്ററാണ് ഇവിടേക്ക് ദൂരമുള്ളത്.

ഇടുക്കിയിൽ ട്രെക്കിങ് നടത്താൻ പറ്റിയ സ്ഥലങ്ങളിലൊന്നും കൂടിയാണ് ചതുരംഗപ്പാറ. ചതുരംഗപ്പാറ ജംഗ്ഷനിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. വെറും രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും വണ്ടി മുകളിലെുന്നതിനാൽ നടന്നു കയറുന്നവർ വളരെ കുറവാണ്.

ചതുരംഗപ്പാറ പാക്കേജിലെ മറ്റൊരു പ്രധാന ആകർഷണം ആനയിറങ്കൽ ഡാം ആണ്. ഇടുക്കിയിൽ കണ്ടിരിക്കേണ്ട അതിമനോഹരമായ അണക്കെട്ടുകളിൽ ഒന്നാണ് ആനയിറങ്കൽ. വേനലിൽ വറ്റാത്ത ഈ അണക്കെട്ട് പന്നിയാര്‍ പവ്വര്‍ ഹൗസ്സിലേയ്ക്ക് വെള്ളമെത്തിക്കുന്നതിനായി പന്നിയാർ പുഴയിലാണ് നിർമിച്ചിരിക്കുന്നത്. പൂർണ്ണമായും മണ്ണിൽ നിർമ്മിച്ച ഈ അണക്കെട്ടിൽ കാട്ടാനകൾ വെള്ളം കുടിക്കാനായി എത്താറുണ്ട്. അങ്ങനെയാണ് ആനയിറങ്കൽ എന്ന പേരു കിട്ടിയത്. മൂന്നാറിലെ ഗ്യാപ് റോഡിലൂടെ പോകുമ്പോൾ അണക്കെട്ടിന്റെ കാഴ്ച കാണാം.

ആനയിറങ്കൽ കൂടാതെ ചീയപ്പാറ വാട്ടർ ഫാൾസ്, കല്ലാർകുട്ടി ഡാം, എസ് എൻ പുരം വാട്ടർ ഫാൾസ്, പൊൻമുടി ഡാം, കള്ളിമാലി വ്യൂ പോയിന്റ്, പൂപ്പാറ,ഗ്യാപ്പ് റോഡ് എന്നിവിടങ്ങളും യാത്രയുടെ ഭാഗമായി സഞ്ചരിക്കും. ഫെബ്രുവരി 4 ന് തുടങ്ങുന്ന യാത്രയെ കുറിച്ച് വിശദമായി അറിയാൻ- ഫോൺ: 8078248210,8891068192, 9188456895

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+