നിർത്താതെ കാറ്റ് വീശുന്ന ഇടം..സൂര്യോദയം കാഴ്ചകൾ വേറെ ലെവൽ.. യാത്രയിൽ മുന്നാറും കാണാം
ഈ കൊടുംചൂടിൽ എത്രയോ തവണ ആലോചിട്ടുണ്ടാകും നിറയെ കാറ്റുവീശുന്നൊരു സ്ഥലത്തായിരുന്നുവെങ്കിലെന്ന് അല്ലേ? എന്നാൽ പിന്നെ ഇനി ഇങ്ങനെ ആലോചിച്ച് സമയം കളയേണ്ട നിർത്താതെ കാറ്റുവീശൊന്ന് സ്ഥലത്തേക്ക് തന്നെയാകാം അടുത്ത യാത്ര. മറ്റെവിടേയുമല്ല , ഇടുക്കിയിലെ പ്രശസ്തമായ ചതുരംഗപ്പാറയിലേക്ക്. ഇവിടുത്തെ കാറ്റാടി പാടങ്ങളും പ്രകൃതി ദൃശ്യങ്ങളും യാത്രയിലെ ബോണസാണ്. അപ്പോൾ പിന്നെ പാക്കേജിനെ കുറിച്ച് വിശദമായി നോക്കിയാലോ?
കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ആണ് ഇത്തരമൊരു യാത്ര ഒരിക്കുന്നത്. യാത്രയിൽ ആദ്യം പോകുന്നത് ചതുരംഗപ്പാറയിലേക്കാണ്. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ ചതുരംഗപ്പാറയിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്നത് സൂര്യോദയവും സൂര്യാസ്തമയവും കാണാനാണ്. ചതുരംഗപ്പാറയിൽ നിന്നാൽ ചിലപ്പോൾ കാറ്റ് നമ്മളെ കൊണ്ടുപോകുകയാണോയെന്ന് തോന്നിപ്പോകും. നിർത്താതെ വീശുന്ന കാറ്റിൽ നമ്മൾ അലിഞ്ഞ് ഇല്ലാതാകും. ചിത്രങ്ങളിൽ ചതുരംഗപ്പാറയിൽ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം.

ശൈത്യകാലത്താണ് ഇവിടേക്ക് യാത്ര ചെയ്യാൻ ഏറ്റവും മികച്ച സമയം, അതായത് സപ്റ്റംബർ മുതൽ മാച്ച് വരെ. മൂടൽ മഞ്ഞും കാറ്റുമൊക്കെയായി പ്രകൃതി പ്രത്യേക രൂപത്തിലായിരിക്കും ഇവിടെ. മഴ ഈ പ്രദേശത്ത് സാധാരണ കുറവാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രം കൂടിയാണിത്. കാറ്റ് നന്നായി വീശുന്നതിനാൽ ഇവിടെ ധാരാളം കാറ്റാടി യന്ത്രങ്ങളും ഫണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും ചതുരംഗപ്പാറയിലേക്ക് സഞ്ചാരികളുടെ ഇടിച്ച് കയറ്റമില്ല. ഇപ്പോൾ സോഷ്യൽ മീഡിയ റീലുകൾ കണ്ടൊക്കെ ആളുകൾ എത്തുന്നുണ്ടെങ്കിലും വലിയ ആൾത്തിരക്ക് അനുഭവപ്പെടാത്തതിനാൽ സമാധാനത്തോടെ കണ്ട് മടങ്ങുകയും ചെയ്യാം. ചതുരംഗപ്പാറയിൽ പോയാൽ പിന്നെ മൂന്നാർ കാണാതെ മടങ്ങുന്നതെങ്ങനെ?
മഴയും തണുപ്പും വേണമെന്നില്ല ഏത് കാലാവസ്ഥയിലും ആസ്വദിക്കാൻ കഴിയുന്ന ഇടമാണ് തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ. തേയില തോട്ടങ്ങളും ജക്കാരന്തെ പുഷ്പങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. മൂന്നാറിൽ എത്തിയാൽ ഏറ്റവും പ്രധാനമായി കാണേണ്ട വെള്ളച്ചാട്ടമാണ് റിപ്പിൾസ് വാട്ടർഫാൾ. വെള്ളത്തൂവൽ എല്ലക്കൽ പോത്തുപാറയ്ക്ക് സമീപമാ
ണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളിൽ തട്ടി ഏകദേശം 100 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. പാറക്കെട്ടുകളിൽ തട്ടി ശബ്ദമുണ്ടാക്കി താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഇത്തരമൊരു പേര് ലഭിച്ചത്.
പൊന്മുടി അണക്കെട്ടിന്‍റെ ക്യാച്മെന്‍റ് ഏരിയയുടെ ഭാഗായ കള്ളിമാലി വ്യൂ പോയിന്റ് ആണ് പാക്കേജിലെ മറ്റൊരു കാഴ്ച, കാൽവരി മൗണ്ടിനോട് വളരെയേറെ സാമ്യം ഉള്ള സ്ഥലം കൂടിയായി കള്ളിമാലി വളരെ അടുത്താണ് സഞ്ചാരികളുടെ കണ്ണിൽ പെട്ടത്. ഈ വ്യൂ പോയിന്റിൽ നിന്നും നോക്കിയാൽ പൊന്മുടി ഡാം റിസർവോയറിന്റേയും അതിനുള്ളിലെ ചെറിയ ദ്വീപുകളുടെയും വിദൂര ദൃശ്യങ്ങൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും. ഇതെല്ലാം കണ്ട് കഴിഞ്ഞ് ഗ്യാപ് റോഡും ആനയിറങ്കൽ ഡാമും കണ്ടതിന് ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കം.
പുലർച്ചെ അഞ്ച് മണിയോടെയായിരിക്കും കോട്ടയത്ത് നിന്ന് യാത്ര പുറപ്പെടുക. ഒരാൾക്ക് ഈ യാത്രക്ക് വരുന്ന ചെലവ് 790 രൂപയാണ്. ഇത് ബസിന്റെ ചെലവ് മാത്രമാണ്. മറ്റ് ചെലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications