Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ട്രെയിനുകള്‍ നോക്കിവച്ചോളൂ; ഒരിക്കലെങ്കിലും ജീവിതത്തില്‍ യാത്ര ചെയ്തിരിക്കണം: റൂട്ടുകള്‍

ട്രെയിന്‍ യാത്ര എന്നാല്‍ വിരസമായ യാത്ര എന്ന സങ്കല്‍പത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. യാത്രാമാര്‍ഗം എന്നതിനപ്പുറം ഇന്ത്യയുടെ സൗന്ദര്യം കാണാനും അനുഭവിച്ചറിയാനും കഴിയുന്ന നിരവധി പാക്കേജുകള്‍ ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കുന്നുണ്ട്. അതില്‍ ചെലവു കുറഞ്ഞതും ചെലവു കൂടിയതും ഉണ്ട്. ജീവിതത്തില്‍ ഏറ്റവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവമായി ട്രെയിന്‍ യാത്രയെ മാറ്റിയെടുക്കാം. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ മാത്രമല്ല, കൊളോണിയല്‍ കാലത്തിന്റെ അനുഭവവും വിന്റേജ് കാഴ്ച്ചകളും രാജകീയ സൗകര്യങ്ങളുമൊക്കെ സമ്മാനിക്കുന്ന നിരവധി ട്രെയിനുകള്‍ ഇന്ത്യയിലുണ്ട്. അതില്‍ ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന ട്രെയിനുകളാണ് ഇനി പറയാന്‍ പോകുന്നത്.

ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ ടോയ് ട്രെയിന്‍

1881 മുതല്‍ സര്‍വീസ് നടത്തുന്ന ഈ സ്റ്റീം എന്‍ജിന്‍ ടോയ് ട്രെയിന്‍ തേയിലത്തോട്ടങ്ങളിലൂടെയും ഹിമാലയന്‍ താഴ്‌വരകളിലൂടെയും സര്‍വീസ് നടത്തുന്നു. ഒരു വിന്റേജ് യാത്രാനുഭവമാണ് ഈ ട്രെയിന്‍ സമ്മാനിക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകയില്‍ ഇടംപിടിച്ച ട്രെയിന്‍, ന്യൂ ജല്‍പായ്ഗുരിക്കും ഡാര്‍ജിലിംഗിനും ഇടയില്‍ സര്‍വീസ് നടത്തുന്നു. മനോഹരമായ പര്‍വതങ്ങളുടെയും താഴ്‌വാരങ്ങളുടെയും ഒരു പനോരമിക് കാഴ്ച ട്രെയിനിലിരുന്ന് കാണാനാകും.

train

കല്‍ക്ക-ഷിംല ടോയ് ട്രെയിന്‍

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള കല്‍ക്ക-ഷിംല ടോയ് ട്രെയിന്‍ നൂറിലധികം തുരങ്കങ്ങള്‍, പാലങ്ങള്‍, മനോഹരമായ സ്‌റ്റേഷനുകള്‍ എന്നിവ കടന്നുപോകുന്നു. 1903 മുതല്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കൊളോണിയല്‍ കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. പ്രകൃതിയും പൈതൃകവും ഇഷ്ടപ്പെടുന്നവര്‍ ഒരുപോലെ സഞ്ചരിക്കേണ്ട ട്രെയിനാണിത്.

മഹാരാജാസ് എക്‌സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണമായ ട്രെയിന്‍. ഡല്‍ഹി, ജയ്പൂര്‍, വാരണാസി എന്നിവിടങ്ങളിലെ രാജകീയ കാഴ്ച്ചകളിലൂടെ കടന്നു പോകുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള വിശാലമായ സ്യൂട്ടുകള്‍, ഡൈനിങ്, വ്യക്തിഗത ബട്ട്‌ലര്‍മാര്‍, സാംസ്‌കാരിക പരിപാടികള്‍ എല്ലാം ആസ്വദിക്കാന്‍ കഴിയുന്ന യാത്ര. ആഡംബര സൗകര്യങ്ങള്‍, പൈതൃകം, ലക്ഷ്വറി യാത്ര എന്നിവയെല്ലാം ഒരേസമയം തേടുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ട്രെയിന്‍.

മുംബൈ-ഗോവ റൂട്ട്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍വേ പാതകളില്‍ ഒന്നായ കൊങ്കണ്‍ തീരത്തു കൂടിയുള്ള യാത്രയില്‍ നിരവധി തുരങ്കങ്ങള്‍, പാറക്കെട്ടുകള്‍, നദികള്‍ എന്നിവ കാണാനാകും. വിസ്റ്റാഡോം ട്രെയിനുകളിലെ ഗ്ലാസ് ജനാലകളിലൂടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാം. മണ്‍സൂണ്‍ യാത്ര ഏതൊരു യാത്രാപ്രേമിയുടെയും മനസു കുളിര്‍പ്പിക്കും.

ഗോള്‍ഡന്‍ ചാരിയറ്റ്

കര്‍ണാടക, തമിഴ്നാട്, കേരളം, ഗോവ എന്നിവിടങ്ങളിലേക്ക് ആഡംബര വിനോദ യാത്രകള്‍ വാഗ്ദാനം ചെയ്യുന്ന ദക്ഷിണേന്ത്യന്‍ ആഡംബര ട്രെയിന്‍. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള താമസ സൗകര്യങ്ങള്‍, ലോഞ്ചുകള്‍, സ്പാ കോച്ചുകള്‍, മികച്ച ഡൈനിങ് എന്നിവ ഈ ട്രെയിനിന്റെ സവിശേഷതയാണ്. ഈ യാത്രയില്‍ പ്രശസ്തമായ ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവ കാണാം

ഡെക്കാന്‍ ഒഡീസി

'ഇന്ത്യയുടെ ഓറിയന്റ് എക്‌സ്പ്രസ്' എന്നും അറിയപ്പെടുന്ന ഈ ആഡംബര ട്രെയിന്‍ ഇന്ത്യയുടെ സാംസ്‌കാരിക മുഖമാണ്. മുംബൈ, നാസിക്, ഔറംഗാബാദ്, ഗോവ എന്നിവ കടന്നുപോകുന്നു. രാജകീയമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ട്രെയിനിന്റെ ഇന്റീരിയര്‍ തന്നെ നല്ലൊരു കാഴ്ച്ചയാണ്.

പാലസ് ഓണ്‍ വീല്‍സ്

ഇന്ത്യന്‍ മഹാരാജാക്കന്മാരുടെ സാമ്രാജ്യത്വ കാലം അനുസ്മരിപ്പിക്കുന്ന രീതിയില്‍ കോച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. രാജസ്ഥാനിലെ പ്രൗഢഗംഭീരമായ നഗരങ്ങളിലൂടെ ഇത് സഞ്ചരിക്കുന്നു. വിവിധ കോട്ടകളിലേക്കും കൊട്ടാരങ്ങളിലേക്കും താജ്മഹലിലേക്കും അകമ്പടിയോടെയുള്ള ടൂറുകള്‍ ആസ്വദിക്കാന്‍ കഴിയും. രാജകീയ ആതിഥ്യവും സ്വീകരിക്കാം.

ബുദ്ധ സര്‍ക്യൂട്ട് ടൂറിസ്റ്റ് ട്രെയിന്‍

ഇന്ത്യയിലും നേപ്പാളിലും ഉടനീളമുള്ള ഗൗതമ ബുദ്ധന്റെ ജീവിതയാത്രയെ പിന്തുടരുന്ന തീര്‍ത്ഥാടന യാത്ര. ബോധ് ഗയ, ലുംബിനി, സാരനാഥ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. പൈതൃക കാഴ്ച്ചകള്‍, സസ്യാഹാരം, ശാന്തമായ താമസം എന്നിവ വാഗ്ദാനം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+