ആകാശക്കാഴ്ചകൾ കൺമുന്നിൽ, രാത്രിയിൽ മല കയറാം; ചീങ്ങേരിമലയിലേക്ക് നൈറ്റ് ട്രക്കിംഗ് പാക്കേജുമായി കെഎസ്ആർടിസി
സാഹസികത ഇഷ്ടപ്പെടുന്നവരാണോ തീർച്ചയായും ഇക്കൂട്ടർ ട്രക്കിങ്ങുകളും ഇഷ്ടപ്പെടും. ട്രെക്കിങ് ഏറ്റവും ബെസ്റ്റ് സ്ഥലങ്ങൾ എവിടെയാണെന്ന് ചോദിച്ചാൽ വയനാട് ആദ്യ സ്ഥാനത്ത് തന്നെ ഇടംപിടിക്കുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ചെറുതും വലതുമായി ട്രെക്കിംഗ് അനുഭവം സമ്മാനിക്കോൻ പോന്ന നിരവധി മലകളും കുന്നുകളുമുണ്ട് വയനാട്. ഇക്കൂട്ടത്തിൽ പേരുകേട്ട ഒരു ട്രെക്കിങിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
എവിടേക്കാണെന്നല്ലേ? ചീങ്ങേരി മലയിലേക്ക്. വയനാട്ടുകാർക്ക് ചീങ്ങേരി മലയെ കുറിച്ച് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ടതില്ല. പുറത്ത് നിന്നുള്ളവരാണെങ്കിൽ കയറി തന്നെ ആ അനുഭവം അറിയുന്നതായിരിക്കും നല്ലത്. സാഹസിക സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകുന്ന ചീങ്ങേരിമല അമ്പലവയലിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2600 ഏടി ഉയരത്തിലാണ് ഈ മല.

ആകാശക്കാഴ്ചകൾ കൺമുന്നിൽ നിൽക്കുന്നത് പോലെ തോന്നും ഇവിടെ കയറിയാൽ. മറ്റൊരു പ്രത്യേകത വയനാടിനെ മുഴുവനായി ഫ്രയിമിലാക്കാൻ പറ്റുന്ന തരത്തിലാണ് ഈ മലയുടെ കിടപ്പ് എന്നതാണ്.
അമ്പുകുത്തി മലയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ചീങ്ങേരി മലയിൽ നിന്ന് നോക്കിയാൽ എടക്കലും ചെമ്പ്രയും അമ്പലവയലും കൊളഗപ്പാറയുമെല്ലാം കാണാം. അപ്പോൾ പിന്നെ പോയി തന്നെ ആ ദൃശ്യവിസ്മയം ്അനുഭവിക്കേണ്ടേ അല്ലേ?
ട്രക്കിംഗ് സമയം
വെറും രണ്ട് കിലോമീറ്റർ ട്രംക്കിംഗ് മാത്രമാണ് ഇവിടേക്ക് ഉള്ളത്.
രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ട്രക്കിങ് സമയം. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക ഫീസ് ഇടാക്കും.
ഇനി എങ്ങനെ പോകും?
വയനാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ വൈകാതെ തന്നെ ഇവിടേക്ക് രാത്രിയാത്ര ഒരുക്കുന്നുണ്ട്. ഡി ടി പി സിയുമായി സഹകരിച്ചാണ് യാത്ര. 10 പേരുടെ സംഘത്തിന് ഒരു ഗൈഡിന്റെ സഹായം ലഭിക്കും. ഇത് ആദ്യമായാണ് കെ എസ് ആർ ടി സി ഇവിടേക്ക് ഒരു നൈറ്റ് പാക്കേജ് നടത്തുന്നത്. ഇവിടേക്കുള്ള ട്രെയൽ റൺ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. മെല്ലെ പോകാമെന്ന് കരുതേണ്ട. വെറും 6 മാസത്തേക്ക് മാത്രമാണ് ഈ പ്രത്യേക പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയുടെ തീയതിയും സമയവുമെല്ലാം വൈകാതെ അധികൃതർ അറിയിക്കും. മറ്റ് യാത്രകൾ പോലെ തന്നെ പുതിയ യാത്രയും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ












Click it and Unblock the Notifications