ചൈനയില്‍ 10 ദിവസം താമസിക്കാം; വിസ വേണ്ട, കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇളവ്, പ്രത്യേകത അറിയാം
ബീജിങ്: ചൈനയില്‍ 10 ദിവസം വിസയില്ലാതെ താമസിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നു. ഇതുവരെ 55 രാജ്യങ്ങള്‍ക്ക് ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ പട്ടികയില്‍ ഇടം നല്‍കിയത് ഇന്തോനോഷ്യയ്ക്കാണ്. ഇന്ത്യ ഇപ്പോഴും ഈ പട്ടികയ്ക്ക് പുറത്താണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. 10 ദിവസം താമസിക്കുന്നതിനുള്ള അനുമതിക്ക് പുറമെ, മൂന്ന് ദിവസം, ആറ് ദിവസം എന്നീ കാലയളവിലുള്ള ഇളവും ചൈന അനുവദിക്കുന്നുണ്ട്.
യുഎഇ, ബ്രിട്ടന്, അമേരിക്ക, ജപ്പാന്, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങി 55 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ചൈനയില്‍ വിസയില്ലാതെ താമസിക്കാന്‍ അനുമതി. ജൂണ്‍ 12 മുതല്‍ ഇന്തോനേഷ്യക്കാര്‍ക്കും ഈ ഇളവ് ലഭിക്കും. അതായത്, 24 പ്രദേശങ്ങളിലുള്ള 60 തുറമുഖങ്ങള്‍ വഴി ചൈനയില്‍ പ്രവേശിക്കാം. ഇങ്ങനെ വരുന്നവര്‍ക്ക് വിസയില്ലാതെ പത്ത് ദിവസം ചൈനയില്‍ താമസിക്കുകയും ചെയ്യാം.

AI Image
മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന വേളയില്‍ ചൈനയില്‍ ഇറങ്ങാനും അവിടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കുന്ന വിസയാണിത്. മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ ഉദ്ദേശമില്ലെങ്കിലും ഈ തുറമുഖങ്ങള്‍ വഴി ചൈനയില്‍ എത്താം. പത്ത് ദിവസം താമസിച്ച് മടങ്ങുകയും ചെയ്യാം. കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും വിപണി സജീവമാക്കുകയുമാണ് ഈ ഇളവിന്റെ ലക്ഷ്യം.
ആസിയാന്‍ രാജ്യങ്ങളെ ആണ് ചൈന ഈ ഇളവിന് പ്രധാനമായും പരിഗണിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ സമാനമായ ഇളവിന് ഏറെ കാലമായി കാത്തിരിക്കുന്നു എങ്കിലും ചൈന അനുമതി നല്‍കിയിട്ടില്ല. ബിസിനസ് ആവശ്യത്തിനും വിനോദ സഞ്ചാരത്തിനും ചൈനയിലേക്ക് പോകാന്‍ കൊതിക്കുന്ന ഇന്ത്യക്കാര്‍ നിരവധിയാണ്. എന്നാല്‍ ഇന്ത്യയുമായി പല വിഷയങ്ങളിലും ഉടക്കി നില്ക്കുന്ന ചൈന പാകിസ്താനോടാണ് കൂടുതല്‍ മൃദുസമീപനം സ്വീകരിക്കുന്നത്.
30 ദിവസം വിസ വേണ്ട
ജിസിസി രാജ്യങ്ങള്‍ക്ക് ചൈന അടുത്തിടെ വിസയില്ലാതെ രാജ്യത്ത് വരാനും 30 ദിവസം വരെ താമസിക്കാനുമുള്ള അനുമതി നല്‍കിയിരുന്നു. കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്ക്കാണ് ചൈന വിസ ഫ്രീ എന്‍ട്രി ജൂണ്‍ ഒമ്പത് മുതല്‍ അനുവദിച്ചത്. ഇളവ് ഒരു വര്‍ഷം നീളും. ജോലി, പഠനം, വിനോദ സഞ്ചാരം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്ക് ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് തടസമില്ലാതെ ചൈനയിലേക്ക് വരാം.
ചൈനയില്‍ പ്രവേശിച്ചാല്‍ 30 ദിവസം താമസിക്കാം. ശേഷം തിരിച്ചുപോയി വീണ്ടും വരാം. യുഎഇ, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് ചൈന നേരത്തെ ഈ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഇളവും 10 ദിവസത്തേക്ക് വിസാ ഫ്രീ എന്‍ട്രി അനുവദിക്കുന്ന ഇളവും ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. മാത്രമല്ല, പാക് അധീന കശ്മീരിലൂടെ ചൈന സാമ്പത്തിക ഇടനാഴി നിര്‍മിച്ചത് ഇന്ത്യയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications