Get Updates
Get notified of breaking news, exclusive insights, and must-see stories!

മലമുകളിലെ മേഘക്കടൽ; ചൊക്രമുടി ആരേയും അതിശയിപ്പിക്കും..ഇപ്പോൾ തന്നെ പോകാം

കൊച്ചി: മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങളുടെ ഒരു പട്ടിക എടുത്താൽ ഇരവികുളം മുതൽ വട്ടവട വരെ പല ഇടങ്ങളും പട്ടികയിലുണ്ടാകും. ട്രെക്കിങിനാണെങ്കിൽ കൊളക്കുമലയും മീശപ്പുലിമലയും കാണും. എന്നാൽ ഈ മൂന്നാർ യാത്രാ ലിസ്റ്റിൽ പൊതുവേ കാണാത്ത, എന്നാൽ തീർച്ചയായും കണ്ടിരിക്കേൻണ്ട ഇടമാണ് ചൊക്രമുടി. മീശപ്പുലിമല കയറുന്നത്രയും ബുദ്ധിമുട്ടില്ലാതെ പോകാവുന്ന, മേഘക്കൂട്ടങ്ങൾക്കു നടുവിൽ നിൽക്കുന്ന ചൊക്രമുടി തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്.

Chokramudi

മൂന്നാറിന് സമീപത്തുള്ള പോതമേട് വഴിയും ദേവികുളത്ത് നിന്ന് ഗ്യാപ് റോഡിലുള്ള വനംവകുപ്പ് ഓഫീസ് വഴിയും ഇവിടേക്ക് പ്രവേശനവുമണ്ട്. തുടക്കത്തിൽ യാത്ര എളുപ്പമെന്ന് തോന്നുമെങ്കിലും കയറ്റങ്ങളും പാറക്കെട്ടുകളുമൊക്കെ നിറഞ്ഞതാണ് യാത്ര.

ചൊക്രമുടിയെ അതിസുന്ദരിയായി കാണണമെങ്കിൽ അതിരാവിലെ ഇവിടേക്ക് എത്തണം. ക്ഷീണമില്ലാതെ ട്രെക്കിങ് പൂർത്തിയാക്കാനും ഈ സമയം തന്നെയാണ് മികച്ചത്. കുന്നിന് മുകളിൽ നിന്ന് നോക്കിയാൽ ഇടുക്കി ഡാം, പച്ചപുതച്ച തേയിലത്തോട്ടങ്ങൾ, ഏലത്തോട്ടങ്ങൾ എന്നിങ്ങനെ അതിഗംഭീരമായ പല കാഴ്ചകളും കാണാനാകും.

മഞ്ഞ് കാലമാണ് ചൊക്രമുടി സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച കാലം. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് സഞ്ചാരികൾ ഇവിടേക്ക് കൂടുതലായി എത്താറുള്ളത്. കാരണം താഴ്വരകളും മലനിരകളുമെല്ലാം മൂടൽ മഞ്ഞ് പുതഞ്ഞ് അതീവ സുന്ദരകാഴ്ചയായിരിക്കും സഞ്ചാരികൾക്ക് ഈ സമയം കാണാനാകുക. അക്ഷരാർത്ഥത്തിൽ പാൽകടൽ പോലെ മേഘങ്ങൾ വന്നിറങ്ങി നിൽക്കുന്നത് പോലെ തന്നെ തോന്നും. ട്രെക്കിങ്ങിനിടയിൽ ഭാഗ്യമുണ്ടെങ്കിൽ ആന, കാട്ടുപോത്ത്, മാനുകൾ എന്നിവയേയും കാണാം.

എപ്പോൾ പോയാലും ചൊക്രമുടി സുന്ദരമാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ പൂർണരീതിയിൽ ആസ്വദിക്കണമെങ്കിൽ ഒരു രാത്രി ഇവിടെ കഴിയണം. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അടക്കമുള്ളവർ ഇവിടേക്ക് നൈറ്റ് സ്റ്റേ അടക്കമുള്ള ട്രെക്കിങ് പാക്കേജുകൾ നടത്തുന്നുണ്ട്. സീറ്റ് ലഭ്യത മുൻകൂട്ടി ഉറപ്പാക്കിയിട്ട് വേണം പോകാൻ. വൈകീട്ട് കയറി രാത്രി ക്യാമ്പ് ചെയ്ത് പിറ്റേന്ന് പുലർച്ചെ സൂര്യോദയവും കണ്ട് മടങ്ങുന്ന വിധത്തിലാണ് പാക്കേജുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+