കോടമഞ്ഞും മലനിരകളും വ്യൂപോയിന്റുകളും; ഡിസംബറിൽ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം
ഡിസംബർ വെക്കേഷൻ പ്ലാൻ ചെയ്ത് കഴിഞ്ഞോ? ഈ ശൈത്യകാലത്ത് മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ഇടങ്ങൾ അല്ലാതെ മറ്റെന്ത് കാണാനാണല്ലേ. അപ്പോൾ പിന്നെ ബാഗ് പാക്ക് ചെയ്തോളൂ ഇവിടങ്ങളിലേക്ക്, ദക്ഷിണേന്ത്യയിൽ ഡിസംബറിൽ നിർബന്ധമായും സഞ്ചരിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് വിശദമായി അറിയാം
കൂർഗ്- ദക്ഷിണേന്ത്യയിൽ കർണാടകയിലാണ് കൂർഗ് സ്ഥിതി ചെയ്യുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാനുള്ള മികച്ച സമയം. 'ഇന്ത്യയുടെ സ്കോട്ട്‌ലൻഡ്' എന്നാണ് കൂർഗ് അറിയപ്പെടുന്നത്. പൂത്തുലഞ്ഞ് നിൽക്കുന്ന കാപ്പിത്തോട്ടങ്ങൾ, ഓറഞ്ച് തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ ഇങ്ങനെ പ്രകൃതിയൊരുക്കുന്ന നിരവധി സുന്ദര കാഴ്ചകൾ സഞ്ചാരികൾക്ക് ഇവിടെ കാണാനാകും. ആബി, മല്ലല്ലി വെള്ളച്ചാട്ടം, കുട്ട, ഹണിവാലി, നാഗർഹോള ദേശീയോദ്യാനം തുടങ്ങിയവയെല്ലാമാണ് പ്രധാന കാഴ്ചകൾ.

മൂന്നാർ- മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.
വയനാട്-ചുരംകയറി എത്തുന്ന വയനാട് സഞ്ചാരികളെ ഒരിക്കലും നിരാശരാക്കില്ല. പൂക്കോട് തടാകം മുതൽ തോൽപ്പെട്ടി വന്യജീവി സങ്കേതം വരെ കാഴ്ചകളുടെ ഒരു വിസ്മയ ലോകം തന്നെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ബാണാസുരസാഗർ ഡാം, കർലാട് ലേയ്ക്ക്, എടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, മുത്തങ്ങ വന്യജീവികേന്ദ്രം,കാറ്റുകുന്ന്, മീന്മുട്ടിവെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയെല്ലാം സന്ദര്ശിക്കാം
ഊട്ടി-ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാനെ പ്രേരിപ്പിക്കുന്ന നാടാണ് ഊട്ടി. മലനിരകളുടെ റാണിയാണ് ഊട്ടി. കാടും, വെള്ളച്ചാട്ടങ്ങളും പൂത്ത് വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി പാടങ്ങളും എല്ലാമായി കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഊട്ടിയിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.ബോട്ടാണിക്കൽ ഗാർഡൻ ,ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം,ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി ,നീലഗിരി മൗണ്ടൻ റെയിൽവേ , അപ്പർ ഭവാനി ലേക്ക് ,ഷൂട്ടിങ്ങ് പോയന്റ് , സെന്റ് സ്റ്റീഫൻസ് ചർച്ച് , റോസ് ഗാർഡൻ എന്നിവയാണ് പ്രധാന കാഴ്ചകൾ.
ഹംപി- പാറക്കെട്ടുകൾക്ക് നടുവിലെ അത്ഭുതലോകമാണ് ഹംപി. വിജയനഗര രാജാക്കാൻമാരുടെ ഭരണകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളെ തനിമ ഒട്ടും ചോരാതെ സംരക്ഷിക്കുന്ന ഇവിടം യുനസ്കോയുടെ പൈതൃക ലക്ഷ്യസ്ഥാനം കൂടിയാണ്. വിരൂപാക്ഷക്ഷേത്രം,ലോട്ടസ് മഹൽ, ഭൂമിക്കടിയിലെ ശിവക്ഷ്ത്രേ, സുവർണരഥം എന്നിവയെല്ലാമാണ് ഇവിടുത്ത കാഴ്ചകൾ.












Click it and Unblock the Notifications