ഡിസംബറിൽ ഇനി എവിടെ പോകണം എന്ന സംശയം വേണ്ട; വയനാട് മുതൽ റാണിപുരം വരെ , പാക്കേജുകൾ
ഡിസംബറിലെ അവധികളിൽ എവിടേക്ക് പോകണമെന്ന് തീരുമാനിച്ചോ? അധികം ആലോചിക്കേണ്ട, കെ എസ് ആർ ടി സിയുടെ കാസർഗോഡ് ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. കീശകാലിയാക്കാതെ പോയി വരാൻ സാധിക്കുന്ന യാത്ര പാക്കേജുകൾ സെൽ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലേയും കാസർഗോഡേയും വിനോദസഞ്ചാരകേന്ദ്രങ്ങൾ ആസ്വദിച്ച് വരാൻ പാകത്തിലാണ് യാത്രകൾ.
കാസര്‍കോട് യൂണിറ്റില്‍ നിന്നും ഡിസംബര്‍ ഏഴിന് ജില്ലയിലെ റാണിപുരത്തേക്കും അവിടെ നിന്ന് ബേക്കല്‍ ഫോര്‍ട്ടിലേക്കും പാക്കേജുണ്ട്. ഒരുദിവസത്തെ പാക്കേജ് ആണിത്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ പാക്കേജ് ആണിത്. കാട്ട് വഴിയിലൂടെയാണ് ട്രക്കിങ്. ഡിസംബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വാട്ടര്‍ ഫാള്‍സ് എന്നിവിടങ്ങളിലേക്കാണ് യാത്ര. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിന് ഫോണ്‍- 9446862282, 8848678173.

കണ്ണൂരിൽ നിന്നും പൈതൽമലയിലേക്ക് പോകാം
കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലും പൈതൽമല യാത്ര ഒരുക്കിയിട്ടുണ്ട്.
8,22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവയും സന്ദർശിക്കും. ഡിസംബർ 15 ന് റാണിപുരത്തേക്കും പാക്കേജുണ്ട്. പാക്കേജിൽ റാണിപുരം ഹിൽസ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച് ആൻഡ് പാർക്ക് എന്നിവ സന്ദർശിക്കും..
ഡിസംബർ 15,29 തീയതികളിൽ കോഴിക്കോട് ജില്ലയിലേക്കാണ് കണ്ണൂരിൽ നിന്നുള്ള പാക്കേജ്. ജനകിക്കാട്, മീൻ തുള്ളിപ്പാറ, പെരുവണ്ണമുഴി ഡാം, കരിയാത്തുംപാറ, തോണികടവ് ടവർ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക.
വാഗമൺ-ചതുരംഗപാറ: ഡിസംബർ 13, 24 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒരു ദിവസം വാഗമണിലെ അഡ്വഞ്ചർ പാർക്ക്, മോട്ടാകുന്നുകൾ, പൈൻ വാലി ഫോറെസ്റ്റ് എന്നിവയും രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപാറയിലെ ഇടങ്ങളും സന്ദർശിക്കും.13 ഉം 24 നുമാണ് യാത്ര.
മൂന്നാർ-കാന്തല്ലൂർ-മറയൂർ: ഡിസംബർ 13, 20, 27 തീയ്യതികളിലാണ് പാക്കേജ്. ഒന്നാമത്തെ ദിവസം മൂന്നാറിലെ ടോപ് സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്‌ളവർ ഗാർഡൻ, ഷൂട്ടിംഗ് പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിക്കും. രണ്ടാമത്തെ ദിവസം മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ എന്നിവടങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വയനാട്: ഡിസംബർ 08,22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിക്കും.അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9497007857, 9895859721, 8089463675












Click it and Unblock the Notifications