ദീപാവലി അവധിക്ക് നാട്ടിലേക്ക് വിട്ടോ; യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസിയും ,കൂടുതൽ സർവ്വീസുകൾ
തിരുവനന്തപുരം: ദീപാവലി അവധി പ്രമാണിച്ച് കേരളത്തിലേക്ക് കൂടുതൽ സർവ്വീസുകളുമായി കർണാടക ആർടിസിയും. നേരത്തേ തന്നെ കേരള ആർടിസി അധിക അന്തർസംസ്ഥാന സർവ്വീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക ആർടിസിയും കൂടുതൽ സർവ്വീസുകൾ അനുവദിച്ചത്.
ബെംഗളൂരുവിൽ നിന്ന് 9,10,11 തീയതികളിലും തിരിച്ച് 12,13,14,15 തീയതികളിലുമാണ് സ്പെഷൽ ബസുകൾ. എറണാകുളം, കോട്ടയം, മൂന്നാർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി 12 പ്രത്യേക സർവീസുകളാണ് നടത്തുക. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കായി 20 സർവ്വീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്.

അതേസമയം ഇതിനോടകം തന്നെ സീറ്റുകൾ എല്ലാം വിറ്റ്തീർന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രത്യേക സർവ്വീസുകൾ കൂടി ആരംഭിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications