Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലോക്കിൽ പെടേണ്ട, ക്യൂ നിന്ന് മടുക്കേണ്ട; ഡൽഹി കറങ്ങാം, വെറും 630 രൂപയ്ക്ക്; ഒരുഗ്രൻ പാക്കേജ്

ഡല്‍ഹി ചരിത്രക്കാഴ്ചകളുടെ ഒരു നഗരമാണ്. പഴമയെയും പുതുമയെയും ഒരുപോലെ ചേര്‍ത്തു നിർത്തിയിരിക്കുന്ന ഇടം. പാർലമെന്‍റ് മന്ദിരം മുതൽ രാഷ്ട്രപതിഭവനും ചെങ്കോട്ടയും വരെയുള്ള നൂറുകണക്കിന് കാഴ്ചകൾ. കേട്ടറിഞ്ഞ ഡല്‍ഹി കാഴ്ചകൾ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത്. ഡല്‍ഹിയിൽ എത്തിയാല് പിന്നെ ഡല്‍ഹി ടൂറിസത്തിന്‌‍റെ പാക്കേജ് വഴി നഗരം കറങ്ങാം. ഏറ്റവും കുറഞ്ഞ ചെലവിൽ ഡൽഹി കാണാൻ പറ്റിയ ഡൽഹി ടൂറിസം പാക്കേജ് പരിചയപ്പെടാം

ലക്ഷ്മി നാരായൺ മന്ദിർ അഥവാ ബിർളാ മന്ദിർ ആണ് യാത്രയിൽ ആദ്യം കാണുക. ഡൽഹിയിൽ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് 1938 ൽ ബിർലാ കുടുംബം നിർമ്മിച്ച ഒഡീഷ രീതിയിലുള്ള ഈ ക്ഷേത്രം. എല്ലാ ജാതിമതസ്ഥർക്കും ക്ഷേത്രത്തിൽ സന്ദര‍ശനം ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. യാത്ര അടുത്തതായി പോകുന്നത് കുത്തബ് മിനാറിലേക്കാണ്. ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍ ഡൽഹിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചരിത്ര സ്മാരകമാണ്.

delhi2-1

ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമായ ലോട്ടസ് ടെമ്പിളാണ് അടുത്ത ലക്ഷ്യ സ്ഥാനം. താമരപ്പൂവിന്റെ ആകൃതിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 26 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠകൾ ഇല്ലെന്നാണ് പ്രധാന പ്രത്യേകത. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ട്.

ഈ മൂന്ന് സ്ഥലങ്ങളും പൂർത്തിയാകുമ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. കോഫീ ഹോമിസാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്. ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അടുത്ത യാത്ര ചെങ്കോട്ടയിലേക്കാണ്.മുഗൾ ഭരണകാലത്ത് ഭരണാധികാരിയായിരുന്ന ഷാജഹാൻ പണി കഴിപ്പിച്ചതാണ് ചെങ്കോട്ട അക്കാലത്തെ ശിൽപികളുടെ കലാചാരുതി വ്യക്തമാക്കുന്ന നിർമ്മിതിയാണ്. രണ്ടര കിലോമീറ്റർ വിസ്തൃതിയിൽ ആണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.പുറംഭിത്തികളും ചുവരുകളുമെല്ലാം ചുവന്ന മണൽക്കല്ലുകൾ കൊണ്ട് നിർമിച്ചവയാണ്.

ചെങ്കോട്ടയിൽ നിന്നു കോട്ടയുടെ പ്രധാന ഗേറ്റായ ലാഹോരി ഗേറ്റിലേക്ക് പോകും. ഗേറ്റിനകവശത്ത് നീളത്തിൽ ചെറിയ വാണിജ്യ കേന്ദ്രങ്ങൾ കാണാൻ സാധിക്കും. ഇവിടെ നിന്ന് ആളുകൾക്ക് ഷോപ്പിങ് നടത്താം. അടുത്ത യാത്ര ഗാന്ധി സ്മാരകമായ രാജ്ഘട്ടിലേക്കാണ്.ജൻപഥിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്.

ഹുമയൂൺ ശവകുടീരവും കണ്ട് കഴിഞ്ഞാണ് യാത്രയുടെ മടക്കം. 600 രൂപയാണ് പാക്കേജ് നിരക്ക്. ജി എസ് ടി അടക്കം ഒരാൾക്ക് 630 രൂപ വരും. കൂടുതൽ വിവരങ്ങൾക്ക് https://delhitourism.gov.in/ എന്ന നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+