Get Updates
Get notified of breaking news, exclusive insights, and must-see stories!

നവരാത്രി ആഘോഷങ്ങൾക്ക് പേരു കേട്ടയിടം, മധുര മീനാക്ഷി ക്ഷേത്രത്തെ അടുത്തറിയാം

ദ്രാവിഡ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി പണി കഴിപ്പിച്ചിട്ടുള്ള അതിമനോഹരമായ ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. വാസ്തുവിദ്യ, ചടങ്ങുകൾ, ക്ഷേത്രത്തിൽ മറ്റ് പ്രാചീന രചനകൾ എന്നിവ കൊണ്ടെല്ലാം ഇന്ത്യയിൽ മറ്റ് പല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് മധുര മീനാക്ഷി ക്ഷേത്രം. ശ്രീ പാർവതിയുടെ അവതാരമാണ് മീനാക്ഷി എന്നാണ് സങ്കപം. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം. പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഇന്ത്യയിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ക്ഷേത്രം.

മധുര നഗരത്തിന്റെ മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൂവായിരത്തഞ്ഞൂറോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ക്ഷേത്രസമുച്ചയത്തിൽ ആകെ 14 അലങ്കാര ഗോപുരങ്ങളാണുള്ളത്. 51.9 മീറ്റർ ഉയരമുള്ള തെക്കേ ഗോപുരമാണ് ഇതിൽ ഏറ്റവും വലുത്. 1559ലാണ് ഈ ഗോപുരം പണീ തീർത്തതെന്ന് കരുതപ്പെടുന്നു. 1216 -1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യൻ പണികഴിപ്പിച്ച കിഴക്കേ ഗോപുരമാണ് ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത്.

madhurameenakshi

credits : WIKIPEDIA

നാലായിരത്തി അഞ്ഞൂറോളം തൂണുകളാൽ ഉയർന്നു നിൽക്കുന്ന ക്ഷേത്ര സമുച്ചയിൽ ആകെ 33,000ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ എത്തുന്നവരെ വിസ്മയിപ്പിക്കുന്നതാണ് ഈ ശില്പങ്ങൾ. കൂടാതെ ക്ഷേത്രത്തിലെ ആയിരം കാൽ മണ്ഡപവും അതിപ്രശസ്തമാണ്. 985 തൂണുകളോടെ1569-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള ചിത്രകലയാണ് ക്ഷേത്രത്തിന്റെ മറ്റൊരു ആകർഷണീയത. കൂടാതെ ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ 165 അടി നീളവും 135 അടി വീതിയുമുള്ള പൊൻതാമരക്കുളവും മറ്റൊരു പ്രത്യേകതയാണ്.

വാസ്തുവിദ്യ തീർക്കുന്ന വിസ്മയങ്ങൾക്ക് പുറമെ ക്ഷേത്രത്തിലെ ചില പ്രത്യേക ചടങ്ങുകളും ഏറെ പ്രശസ്തമാണ്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നടക്കുന്ന സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഇതിൽ ഏറെ പ്രധാനം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് നടക്കുക. കൂടാതെ ഏപ്രിൽ മാസത്തിൽ നടക്കുന്ന പ്രശസ്തമായ ചിത്തിര ഉത്സവവും പ്രധാന ആഘോഷമാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹം എന്ന സങ്കൽപ്പത്തിൽ നടക്കുന്ന ചടങ്ങാണ് മീനാക്ഷി കല്യാണമെന്നും തിരു കല്യാണമെന്നും അറിയപ്പെടുന്നു.

ചരിത്രം

പ്രാചീന തമിഴ് കൃതികളിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-1655 കാലഘട്ടത്തിലാണ് നിർമ്മിക്കപ്പെട്ടതെന്ന കരുതപ്പെടുന്നു. മധുര കേന്ദ്രമായി ഭരിച്ചിരുന്ന പാണ്ഡ്യ രാജക്കൻമാരാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

പാണ്ഡ്യരാജാവും പത്നിയും ഭഗവതി പരാശക്തിയുടെ തികഞ്ഞ ഭക്തരായിരുന്നു. പുത്രകാമേഷ്ടി യാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചനമാലയുടെയും മകളായി ലോകമാതാവായ സാക്ഷാൽ ആദിപരാശക്തി അവതരിച്ചു എന്നാണ് വിശ്വാസം.

തിരുവനന്തപുരത്തു നിന്നും നാഗർകോവിൽ, തിരുനെൽവേലി ദേശീയപാത വഴിയോ അല്ലെങ്കിൽ ആര്യങ്കാവ് ചെങ്കോട്ട ദേശീയപാത വഴിയോ മധുര മീനാക്ഷി ക്ഷേത്രത്തിലെച്ചെരാവുന്നതാണ്.കൊല്ലം, പത്തനംതിട്ട ഭാഗത്തു നിന്നും ചെങ്കോട്ട ദേശീയപാത വഴിയും എറണാകുളം, കോട്ടയം ഭാഗത്തു നിന്നും കുമളി, തേനി വഴി അല്ലെങ്കിൽ ദേവികുളം, തേനി വഴിയും ഇവിടെക്കെത്താം. മലബാർ ഭാഗത്തുള്ളർക്ക് പാലക്കാട്‌, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ വഴിയാണ് ഉത്തമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+