Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് നിന്ന് നേരെ ബെംഗളൂരുവില്‍; കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം എസി ബസിന്റെ ടിക്കറ്റ് നിരക്കും റൂട്ടും

കൊച്ചി: മധ്യകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. പാലാ-ബെംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി ഗരുഡ പ്രീമിയം എസി എയര്‍ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 10.30നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. കോട്ടയം, ഇടുക്കി മേഖലകളില്‍ ഉള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സര്‍വീസുകള്‍.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ബസില്‍ പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് യൂണിറ്റുകള്‍, ഒരു ഹാന്‍ഡ്‌റെസ്റ്റ്, ഫുട്‌റെസ്റ്റ് എന്നിവയുണ്ട്.

പാലായില്‍ നിന്നുള്ള ബസ് സര്‍വീസ് രാത്രി 10:30 ന് ആരംഭിക്കും. തിരിച്ച് ബെംഗളൂരുവില്‍ നിന്നുള്ള യാത്ര വൈകുന്നേരം ആറു മണിക്ക് ആരംഭിക്കും. ഡ്രോപ്പ് ഓഫ് പോയിന്റ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരും. 1222 രൂപ മുതല്‍ 1311 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി, തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട്, മൈസൂര്‍, മാണ്ഡ്യ, സാറ്റലൈറ്റ് വഴിയാണ് ബെംഗളൂരുവിലേക്ക് ഗരുഡാ പ്രീമിയം ബസ് സര്‍വീസ് നടത്തുന്നത്.

KSRTC Garud

ടിക്കറ്റുകള്‍ എങ്ങനെ ബുക്ക് ചെയ്യാം?

എന്നാ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക
ഇതുവഴി ഓണ്‍ലൈന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വെബ്‌സൈറ്റിലേക്ക് പോകാം.
ട്രാവലിംഗ് ഫ്രം എന്ന കോളത്തില്‍ പാലാ എന്നും ഗോയിങ് ടു ബോക്‌സില്‍ ബെംഗളൂരു എന്നും നല്‍കുക
യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന തീയതി നല്‍കുക
സേര്‍ച്ച് ബസസ് എന്നതില്‍ ക്ലിക്ക് ചെയ്യുക
ബസ് സര്‍വീസിന്റെ സമയം, തീയതി, ബോര്‍ഡിങ്, ഡ്രോപ്പിംഗ് പോയിന്റുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന പേജ് ലഭിക്കും.
അതില്‍ സെലക്ട് സീറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് ആവശ്യമുള്ള സീറ്റ് തിരഞ്ഞെടുക്കുക (ശരിയായ പിക്കപ്പ്, ഡ്രോപ്പിങ് പോയിന്റുകളാണ് തിരഞ്ഞെടുക്കുന്നതെന്ന് പ്രത്യേകം ഉറപ്പാക്കണം)
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരന്റെ വിശദാംശങ്ങള്‍ നല്‍കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+