Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമേശ്വരം, പാപങ്ങള്‍ കഴുകി തോർത്തുന്ന തീരം; കലാമിന്റെ വസതിയും രാമനാഥസ്വാമി ക്ഷേത്രവും

ധനുഷ്കോടിയില്‍ നിന്നും നേരെ മടങ്ങിയത് രാമേശ്വരം ബീച്ചിലേക്കാണ്.. ഇന്നലെ നേരം വൈകിയിരുന്നതിനാല്‍ നഷ്ടപ്പെട്ട ബോട്ട് യാത്രയാണ് ലക്ഷ്യം. രാമേശ്വരം ബീച്ചില്‍ നിന്ന് കടലിലൂടെ സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വ്വീസുണ്ട്. ഒരു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഈ യാത്രക്ക് 70 രൂപയാണ് ഈടാക്കുന്നത്. കുറഞ്ഞത് 25 പേര്‍ ആയാലെ ബോട്ട് പുറപ്പെടുകയുള്ളു. ഇന്നലെ വൈകുന്നേരം 6 മണികഴിഞ്ഞതിനാലാണ് ബോട്ട് യാത്ര എനിക്ക് നഷ്ടമായത്.

'മുതലാളി ജങ്ക ജഗ' എന്ന ക്യാപ്ഷനോട് കൂടി ബോട്ട് യാത്ര ഫെയ്‌സബു്ക്ക് ലൈവില്‍ ഇടുന്നതും മനസ്സില്‍ കണ്ടാണ് ഞാന്‍ ജെട്ടിയിലെത്തിയത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ എന്നെ കൂടാതെ മൂന്ന് പേര് മാത്രമാണ് അപ്പോള്‍ ബോട്ട് യാത്രക്കായി അവിടെ വന്നിരുന്നത്. 25 പേര്‍ തികയാതെ അവര്‍ ബോട്ട് എടുക്കില്ല. അരമണിക്കൂര്‍ അവിടെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

rameshwram

അവിടുന്ന് രണ്ടാം നമ്പര്‍ ബസ്സില്‍ കയറി നേരെ കലാംസ്മൃതി മണ്ഡപത്തില്‍ പോയി. വിശാലമായ കലാം മ്യൂസിയവും അദ്ദേഹത്തിന്റെ സ്മൃതിമണ്ഡവുമുഉള്ള സ്ഥലമാണ് കലാം സ്മൃതി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി മോദിയാണ് ഇത് രാജ്യത്തിന് സമര്‍പ്പിച്ചത്. കലാം സ്മൃതിയില്‍ നിന്ന് വീണ്ടും ബോട്ട് യാത്ര എന്ന മോഹവുമായി വിണ്ടും ബീച്ചിലേക്ക് ബസ്സ് കയറിയെങ്കിലും വീണ്ടും നിരാശനായി മടങ്ങേണ്ടി വന്നു.

തലേദിവസം വൈകുന്നേരത്തോടെ എത്തിയിരുന്നതിനാല്‍ രാമേശ്വരം ക്ഷേത്രവും കലാമിന്റെ വസതിയും അന്ന് തന്നെ സന്ദര്‍ഷിച്ചിരുന്നു. നാലരയോടെ റെയില്‍വേ സ്റ്റേഷനിലെത്തെിയ മധുര- രാമേശ്വരം പാസഞ്ചറില്‍ നിന്ന് ഇറങ്ങി ഞാന്‍ നേരെ നടന്നത് കലാമിന്റെ വസതിയിലേക്കാണ്. റോഡില്‍ വളവിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കലാമിന്റെ വീട് സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളായുള്ള ആ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബായി മരയ്ക്കാറിന്റെ കുടുംബമാണ് താമസിക്കുന്നത്. മുത്തു മീര ലബ്ബായി മരയ്ക്കാർ 2021 ല്‍ അന്തരിച്ചു.

rameshwram

രണ്ടാമത്തെ നിലയില്‍ കലാം മ്യൂസിയവും മുന്നാം നിലയില്‍ കുടംബാംഗങ്ങള്‍ നടത്തുന്ന കച്ചവട സ്ഥാപനവുമാണ്. കലാം വസതിയുടെ തൊട്ട മുന്നിലുള്ള പെട്ടിക്കടയില്‍ നിന്ന് കട്ടന്‍കാപ്പിയും പരിപ്പുവടയും കഴിച്ച് ഞാന്‍ നേരെ രാമേശ്വരം ക്ഷേത്രത്തിലേക്ക് നടന്നു. വണ്ടിക്കൂലി ലാഭിക്കാനായി ചെറിയ ദൂരങ്ങളിലേക്ക് നടക്കുകയെന്ന യാത്രകളിലെ പതിവ് ആവർത്തിക്കുന്നുവെന്ന് മാത്രം.

ക്ഷേത്രത്തിലേക്ക് നടക്കുന്നതിനിടെ ഒരു ജാഥ വരുന്നത് കണ്ടത്. സിപിഎം, കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ സംയുക്തമായി നടത്തുന്ന ജാഥ. പഞ്ചായത്ത് ഓഫിസിലേക്കുള്ള ആ ജാഥ തടയാനായി പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ലാത്തിച്ചാര്‍ജ്, കുറഞ്ഞ് ഒരു ഉന്തും തള്ളു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ജാഥനടത്തിയവര്‍ സമാധനാമായി വീടുകളിലേക്കും ഞാന്‍ രാമേശ്വരം ക്ഷേത്രത്തിലേക്കും നടന്നു.

rameshwram

പാണ്ഡ്യരാജാക്കന്‍മാര്‍ നിര്‍മിച്ച രമശ്വേരം രാമനാഥസ്വാമി ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പാപമോചനം നിരവധി തീര്‍ത്ഥസ്‌നാന കേന്ദ്രങ്ങള്‍ അമ്പലത്തിന് ചുറ്റുമായി നിലകൊള്ളുന്നു. വലിയ നാല്‌ഗോപുരങ്ങളോട് കൂടിയ രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴികളും കല്‍ത്തൂണുകളും മേല്‍ക്കുരയുടെ ചിത്രങ്ങളുമെല്ലാം ആശ്ചര്യം ജനിപ്പിക്കുന്ന കാഴ്ച്ചകളാണ്.

അല്‍പനേരം ക്ഷേത്രത്തില്‍ ചുറ്റിത്തിരിഞ്ഞ് നേരെ കടല്‍ത്തീരത്തേക്ക് പോയി. ധാരാളം വിശ്വാസികള്‍ അവിടേയും സ്‌നാനം നടത്തുന്നുണ്ട്. അതിനിടെയാണ് നേരം വൈകിയതിനാല്‍ എനിക്ക് ആദ്യമായി ബോട്ട് യാത്ര നഷ്ടമായത്. തിരിച്ച് താമസസ്ഥലത്തേക്ക് നടക്കാന്‍ തുടങ്ങി.

രാമേശ്വത്ത് സര്‍ക്കാര്‍ വകയായുള്ള ടെമ്പിള്‍ ഗസ്റ്റ് ഹൗസില്‍ സൗജന്യമായി താമസ സൗകര്യം ലഭിക്കുമെന്ന് സഞ്ചാരി ഗ്രൂപ്പിലെ ഒരു അംഗം നേരത്തെ പറഞ്ഞിരുന്നു. റെയില്‍വേ സ്റ്റേഷന് അടുത്ത് തന്നെയുള്ള ഈ ഡോര്‍മെറ്ററിയില്‍ 50 രൂപ കൊടുത്താല്‍ ബാഗും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം ലഭിക്കും. നല്ല ഉറക്ക ക്ഷീണം. തറയിലൊരു മുണ്ടും വിരിച്ച് ഞാന്‍ കിടന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+