കാളിദാസും തരിണിയും ഹണിമൂണിനായി ഫിന്‍ലാന്‍ഡ് തിരഞ്ഞെടുത്തത് വെറുതെയല്ല; ആരും കൊതിക്കും..!
അടുത്തിടെയായിരുന്നു നടന്‍ കാളിദാസ് ജയറാമും തരിണി കലിംഗരായരും തമ്മിലുള്ള വിവാഹം. ഇതിന് പിന്നാലെ കാളിദാസിന്റെ ജന്മദിനവും കുടുംബം ആഘോഷിച്ചിരുന്നു. താരദമ്പതികള്‍ ഹണിമൂണിനായി തിരഞ്ഞെടുത്തത് ഫിന്‍ലാന്‍ഡ് ആയിരുന്നു. കുടുംബത്തോടൊപ്പമുള്ള തന്റെ മധുവിധു-ജന്മദിന യാത്രയുടെ ദൃശ്യങ്ങള്‍ കാളിദാസ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പങ്കിടുകയും ചെയ്തിരുന്നു.
ഈഗിള്‍ ഐ ക്യാമറ ഉപയോഗിച്ച് കാളിദാസ് തന്റെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ലാപ്ലാന്‍ഡിന്റെ ആകാശ ദൃശ്യം പകര്‍ത്തിയതും വൈറലായിരുന്നു. ശൈത്യകാലത്ത് സഞ്ചാരികള്‍ കൂട്ടത്തോടെ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. കാളിദാസിന്റേയും തരിണിയുടേയും ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഫിന്‍ലാന്‍ഡ് മാറാനിടയായ കാരണങ്ങള്‍ പരിശോധിക്കാം.

അറോറ ബൊറിയാലിസ്
ഓരോ സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റില്‍ പ്രകൃതിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ഉണ്ടായിരിക്കും. സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് കണങ്ങള്‍ ഭൂമിയുടെ മുകളിലെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോള്‍ സംഭവിക്കുന്ന പ്രകൃതിദത്തമായ പ്രകാശപ്രദര്‍ശനമാണ് നോര്‍ത്തേണ്‍ ലൈറ്റുകള്‍ എന്നും അറിയപ്പെടുന്ന അറോറ ബോറിയാലിസ്
സ്‌നോബോര്‍ഡിംഗ്
ശൈത്യകാല കായിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഫിന്‍ലാന്‍ഡ് ഒരു മികച്ച ഓപ്ഷനാണ്. രാജ്യത്തുടനീളം നിരവധി സ്‌കീ റിസോര്‍ട്ടുകള്‍ ഉണ്ട്. സാഹസിക പ്രകടനങ്ങള്‍ക്കൊപ്പം മികച്ച താമസസൗകര്യവും ഇവ വാഗ്ദാനം ചെയ്യുന്നു.
ഐസ് സ്‌കേറ്റിംഗ്
ഫിന്‍ലാന്‍ഡില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു രസകരമായ ശൈത്യകാല പ്രവര്‍ത്തനമാണ് ഐസ് സ്‌കേറ്റിംഗ്. ഹെല്‍സിങ്കി നഗരം പോലെയുള്ള ഒരു മഹാനഗരം ഇതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നു.
സാന്താക്ലോസ് വില്ലേജ്
സാന്താക്ലോസിന്റെ ഔദ്യോഗിക വസതി ഫിന്‍ലന്‍ഡിലെ റൊവാനിമിയിലാണ്. ക്രിസ്തുമസിനായി കാത്തിരിക്കാതെ തന്നെ വര്‍ഷത്തിലെ മിക്കവാറും എല്ലാ ദിവസവും നിങ്ങള്‍ക്ക് സാന്താക്ലോസിനെ കാണാന്‍ കഴിയും. ലാപ്ലാന്‍ഡിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് ഈ ഗ്രാമം. പ്രതിവര്‍ഷം 3,000 സഞ്ചാരികളെ ഇവിടം ആകര്‍ഷിക്കുന്നു.
ഔലങ്ക നാഷണല്‍ പാര്‍ക്ക്
ഔലങ്ക ദേശീയോദ്യാനം അതിമനോഹരമായ വെള്ളച്ചാട്ടങ്ങള്‍, ആകര്‍ഷകമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഹണിമൂണ്‍ യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണിവിടം. ഫിന്‍ലാന്‍ഡിലെ ശൈത്യകാല വണ്ടര്‍ലാന്‍ഡ് അന്തരീക്ഷവും നദിക്കരയിലുള്ള മനോഹരമായ ചെറിയ കോട്ടേജും മനോഹരമായ അനുഭവം പ്രദാനം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്നാണ് ഫിന്‍ലാന്‍ഡ് അറിയപ്പെടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞ് മൂടിയിരിക്കുന്ന ഫിന്‍ലാന്‍ഡിന് സമ്പന്നമായ സാംസ്‌കാരികവും ചരിത്രപരവുമായ പൈതൃകം അവകാശപ്പെടുനുണ്ട്. ഏറ്റവും മോശം സാഹചര്യങ്ങളോ കാലാവസ്ഥയോ പോലും തങ്ങളുടെ നേട്ടമാക്കി മാറ്റാനുള്ള കഴിവ് ഈ രാജ്യത്തിനുണ്ട്. യൂറോപ്യന്‍ യൂണിയന്റെ വടക്കേ അറ്റത്തുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്.
വടക്കന്‍ ഫിന്‍ലാന്‍ഡില്‍ ഭൂരിഭാഗവും മഞ്ഞുമൂടിയതിനാല്‍ തെക്കന്‍ ഫിന്‍ലന്‍ഡിലെ ജനസാന്ദ്രത കൂടുതലാണ്. ഫിന്‍ലന്‍ഡിലെ വേനല്‍ക്കാലവും ശൈത്യകാലവും തികച്ചും സവിശേഷമാണ്.












Click it and Unblock the Notifications