വന്ദേഭാരത് സ്ലീപ്പർ കോട്ടയം വഴിയോ? തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക 7.30യ്ക്ക്?
വന്ദേഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. രണ്ട് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ ഒന്ന് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും.സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യതുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുക(.
രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതെന്ന് മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു. ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സർവ്വീസ്.വന്ദേഭാരത് ആലപ്പുഴ വഴിയാക്കണമെന്ന് നേരത്തേ കെഎ് വേണുഗോപാൽ എംപി റെയിൽവെ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടാകുമോയെന്ന വ്യക്തല്ല.

ബെംഗളൂരു റൂട്ടിൽ നിലവിൽ വന്ദേഭാരത് എക്സപ്രസ് സർവ്വീസ് നടത്തുന്നുണ്ട്. വളരെ ഡിമാൻ്റുള്ള സർവ്വീസ് ആണ്. അതുകൊണ്ട് തന്നെ പലപ്പോഴും ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി യാത്രക്കാർ ഉയർത്താറുണ്ട്. ഉടൻ തന്നെ മറ്റൊരു വന്ദേഭാരത് കൂടി റൂട്ടിൽ അനുവദിക്കുകയോ അല്ലെങ്കിൽ കൂടുതൽ റേക്കുകൾ കൂട്ടിച്ചേർക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ അഭ്യർത്ഥന. എന്തായാലും സ്ലീപ്പർ ട്രെയിൻ എത്തിയാൽ ഈ റൂട്ടിലെ ഗെയിംചെയ്ഞ്ചറാകും സർവ്വീസ് എന്ന കാര്യത്തിൽ തർക്കമില്ല.
ആദ്യ വന്ദേഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യയുടെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെ മാൾഡ ടൗണിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറ (കൊൽക്കത്ത) - കാമാഖ്യ (ഗുവാഹത്തി) റൂട്ടിലാണ് ട്രെയിൻ സർവ്വീസ് നടത്തുക
ഹൗറ-കാമാഖ്യ പൂർണ്ണ റൂട്ടിൽ AC-3 ടയറിന് ഏകദേശം 2,299, AC-2 ടയറിന് 2,970, ഫസ്റ്റ് എസിക്ക് 3,640 എന്നിങ്ങനെയാണ് നിരക്കുകൾ. ഹൗറ-മാൾഡ ടൗൺ (1,240), കാമാഖ്യ-മാൾഡ റൂട്ട് (1,522) തുടങ്ങിയ ചെറിയ ദൂരങ്ങൾക്കും നിരക്കുകൾ ലഭ്യമാണ്. ന്യൂ ജൽപൈഗുരിയിലേക്ക് AC-2 ടയറിന് 1,724 രൂപയും ഫസ്റ്റ് എസിക്ക് 2,113 രൂപയുമാണ് നിരക്ക്.
ഈ സർവീസ് ആഴ്ചയിൽ ആറ് ദിവസം ലഭ്യമാകും. ബുധനാഴ്ച കാമാഖ്യയിൽ നിന്നും വ്യാഴാഴ്ച ഹൗറയിൽ നിന്നും സർവീസുകളുണ്ടാകില്ല. വൈകുന്നേരം 6:15-നും 6:20-നും ഇടയിൽ പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8:15-നും 8:20-നും ഇടയിൽ ലക്ഷ്യസ്ഥാനത്തെത്തും. 2026ൽ ഇന്ത്യയിലുടനീളം കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും പുതിയ റൂട്ടുകളും അവതരിപ്പിക്കാൻ റെയിൽവെക്ക് പദ്ധതിയുണ്ട്. .












Click it and Unblock the Notifications