സ്വപ്ന യാത്രകൾ ഓഗസ്റ്റിലാവട്ടെ; തായ്‌ലൻഡ് മുതൽ താജ് മഹൽ വരെ, ചെലവ് കുറഞ്ഞ പാക്കേജ്
യാത്രകൾ സ്വപ്നം കാണുന്നവർക്ക് പറ്റിയ സമയമാണ് ഈ ഓഗസ്റ്റ് മാസം. അധികം ലീവ് എടുക്കാതെ ഉള്ള പൊതുഅവധികൾ മാത്രം കണക്കാക്കി പോയാൽ തന്നെ നിങ്ങളുടെ സ്വപ്ന യാത്രകൾക്കുള്ള സമയം കണ്ടെത്താം. യാത്രാ പ്ലാനുകൾ എളുപ്പമുള്ളതാക്കുവാൻ ഐആർസിടിസി വിദേശ യാത്രകളടക്കം നിരവധി പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നും ഓഗസ്റ്റിലെ ഐആർസിടിസി പാക്കേജുകൾ അറിയാം.
തായ്ലൻഡ് യാത്ര
ഓഗസ്റ്റിലെ അവധിക്ക് ബാങ്കോക്കും പട്ടായയും കറങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുളളതാണ് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന തായ്ലൻഡ് യാത്ര. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളാണ് കാണുന്നത്. സിറ്റി ടൂർ ഉൾപ്പെടെ ആകര്‍ഷകമായ പല കാര്യങ്ങളും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 57550 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇതിൽ വിമാന ടിക്കറ്റ്, യാത്രയിലെ ഭക്ഷണം. താമസം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 23 ന് യാത്ര പുറപ്പെടും.

ഡൽഗി-ആഗ്ര- ജയ്പൂർ യാത്ര
ഇന്ത്യയുടെ ഗോൾഡൻ ട്രയാംഗിൾ എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കൊച്ചിയിൽ നിന്നുള്ള ഐആര്‍സിടിസി ഡൽഗി-ആഗ്ര- ജയ്പൂർ യാത്ര. ബിർള മന്ദിർ, സിറ്റി പാലസ്, ജന്തർ മന്തർ , ആൽബർട്ട് ഹാൾ മ്യൂസിയം, ആംബർ ഫോർട്ട്, ജൽ മഹൽ, ഹവാ മഹൽ, താജ്മഹൽ, ഫത്തേപൂർ സിത്രി, ആഗ്രാ കോട്ട രാജ് ഘട്ട്, ചെങ്കോട്ട, ഗാന്ധി മെമ്മോറിയൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഇന്ത്യ ഗേറ്റ്,കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 40700 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. വിമാന ടിക്കറ്റ്, രാത്രി ഹോട്ടൽ താമസം, ഭക്ഷണം തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 23 ന് കൊച്ചിയിൽ നിന്ന് യാത്ര പുറപ്പെടും.
ഇതേ യാത്ര തന്നെ ഓഗസ്റ്റ് 29ന് കോഴിക്കോട് നിന്നം പുറപ്പെടും
കാശി-അയോധ്യ യാത്ര
വാരണാസി, അയോധ്യ എന്നീ പൗരാണിക നഗരങ്ങള്‍ കണ്ടുവരുന്ന കാശി-അയോധ്യ യാത്ര ഓഗസ്റ്റ് മാസത്തിൽ ഐആർസിടിസി ഒരുക്കിയിരിക്കുന്ന മികച്ച പാക്കേജാണ്. നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ പ്രധാനമായും ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. ഒപ്പം അലഹബാദും സന്ദർശിക്കുന്നു. 33200 രൂപാ മുതലാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് ഓഗസ്റ്റ് 5 നാണ് യാത്ര പുറപ്പെടുന്നത്.
കോഴിക്കോട് നിന്ന് ഇതേ പാക്കേജ് ഓഗസ്റ്റ് 9 ന് 34720 രൂപാ മുതലും ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങള്‌ക്കും ബുക്കിങ്ങിനും എറണാകുളം ഐആർസിടിസി- 8287932117, 8287932082, കോഴിക്കോട് - 8287932098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications