Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലേക്കാണോ യാത്ര? ഈ മരുന്നുകൾ ഹാന്റ് ബാഗിൽ എടുക്കല്ലേ; പണി കിട്ടും, നിയമം മാറി

വിമാന യാത്രകളിലെ നിയന്ത്രണങ്ങളും നിയമങ്ങളുമെല്ലാം ഇടക്കിടെ മാറിക്കൊണ്ടിരിക്കാറുണ്ട്. പ്രത്യേകിച്ച് വിദേശയാത്രകളിലെ. ബാഗേജ് മുതൽ വിമാനത്തിൽ അനുവദിക്കുന്ന സാധനങ്ങൾക്ക് വരെ നിയന്ത്രണങ്ങൾ ഉണ്ടാകും, ഇത് അറിയാതെ പോയാലെ ആ യാത്ര മുടങ്ങി എന്ന് തന്നെ കണക്കാക്കേണ്ടി വരും. കാരണം മറ്റ് യാത്ര മാർഗങ്ങൾ പോലയല്ല നിയന്ത്രണങ്ങളിൽ അണുവിട ലംഘിക്കാൻ എയർപോർട്ട് അധികൃതർ അനുവദിക്കില്ല.

നിയന്ത്രണങ്ങളുട കാര്യം വരുമ്പോൾ പലപ്പോഴും ആളുകൾക്ക് ആശങ്കയുള്ള കാര്യമാണ് മരുന്നുകൾ. ചില മരുന്നുകൾക്ക് കൃത്യമായ രേഖകൾ ആവശ്യമണ്. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് വരുന്ന ഓരോ മാറ്റങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇപ്പോഴിതാ ദുബായ് യാത്രയിൽ ഹാന്റ് ബാഗിൽ കൊണ്ടുപോകാവുന്ന മരുന്നുകൾ സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്. ഏതൊക്കെയാണ് ഈ മരുന്നുകൾ എന്ന് വിശദമായി നോക്കിയാലോ?

dubai2-1

ബെറ്റാമെത്തഡോൾ

ആൽഫ-മീഥൈൽ ഫെന്റനൈൽ

കാനബീസ്

കോഡോക്സിം

ഫെന്റനൈൽ

പോപ്പി സ്ട്രോ കോൺസെൻട്രേറ്റ് മെത്തഡോൺ

ഓക്സികോഡോൺ

ട്രൈമെപെരിഡിൻ

കാത്തിനോൺ

കോഡിൻ

ആംഫെറ്റാമൈൻ

മരുന്നുകൾ മാത്രമല്ല കേട്ടോ മറ്റ് ചില വസ്തുക്കളും കാബിൻ ബാഗിൽ വെയ്ക്കാൻ പാടില്ല.

1.നർക്കോട്ടിക്സ് ആന്റ് ഡ്രഗ്സ്

കൊക്കെയ്ൻ, ഹെറോയിൻ, ഒപിയം

തലകറക്കത്തിനുള്ള മരുന്നുകളും പോപ്പി വിത്തുകളും

2. ഭക്ഷണവും വന്യജീവി ഉൽപ്പന്നങ്ങളും

വെറ്റില, ചില ഔഷധസസ്യങ്ങൾ

ആനക്കൊമ്പ് അല്ലെങ്കിൽ കാണ്ടാമൃഗ കൊമ്പ് ,ഉൽപ്പന്നങ്ങൾ

മൂന്ന് പാളികളുള്ള മീൻപിടുത്ത വലകൾ

3. പുസ്തകങ്ങളും പുരാവസ്തുക്കളും

ഓയിൽ പെയിന്റിങ്ങുകൾ, ഫോട്ടോകൾ, പുസ്തകങ്ങൾ, ചിലതരം പ്രിന്റഡ് വർക്കുകൾ, ശിലാശിൽപങ്ങളും മതപരമായ പുരാവസ്തുക്കളും

4. മറ്റ് നിരോധിത വസ്തുക്കൾ

വ്യാജ നോട്ടുകൾ
സ്വയം തയ്യാറാക്കിയ ഭക്ഷണം

മുൻകൂർ അനുമതിയോടെയോ ഫീസ് അടച്ച് കൊണ്ടുപോകാനോ സാധിക്കുന്ന വസ്തുക്കൾ ഇങ്ങനെ

വളങ്ങളും സസ്യങ്ങളും

മെഡിക്കൽ ഉപകരണങ്ങളും ചില മരുന്നുകളും

സൗന്ദര്യവർദ്ധക വസ്തുക്കൾ
വ്യക്തിഗത പരിചരണ വസ്തുക്കൾ (പരിമിതമായ അളവിൽ)

വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ

ലഹരിപാനീയങ്ങൾ, ഇ-സിഗരറ്റുകൾ, ഇലക്ട്രോണിക് ഹുക്കകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+