Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 58 ട്രെയിനുകൾ പൂർണമായും റദ്ദാക്കുമെന്നും 116 ട്രെയിനുകളുടെ സർവീസ് ഭാഗികമായി നിയന്ത്രിക്കുമെന്നും ദക്ഷിണ പടിഞ്ഞാറൻ റെയിൽവേ അറിയിച്ചു.

26 ട്രെയിനുകൾ വഴിതിരിച്ചുവിടും. രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും. അഞ്ച് ട്രെയിനുകൾ യാത്രാമധ്യേ 15 മുതൽ 60 മിനിറ്റ് വരെ വൈകി ഓടും ഉണ്ടാകും. ജൂൺ 16 മുതലാണ് ചില ട്രെയിനുകൾ റദ്ദ് ചെയ്തിരിക്കുന്നത്. ബെംഗളൂരു-മൈസൂരു റൂട്ടിലെ യാത്രക്കാരെയാണ് മാറ്റങ്ങൾ കൂടുതലായി ബാധിക്കുക.

vandebharat

മൈസൂരു, അശോകപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള 16 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും തുമകൂരിലേക്കും സർവീസ് നടത്തുന്ന ഒമ്പത് മെമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല. എന്നാൽ ചില സർവീസുകൾ പുറപ്പെടുന്ന സ്റ്റേഷനുകളും യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 1 മുതൽ 3 വരെ ബെളഗാവി-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് യെശ്വന്ത്പുരിൽ സർവീസ് അവസാനിപ്പിക്കും. കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് യെശ്വന്ത്പുരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.അതേ ദിവസങ്ങളിൽ കലബുറഗി-എസ്എംവിറ്റി ബെംഗളൂരു വന്ദേഭാരത് യെലഹങ്കയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള സർവീസ് യെലഹങ്കയിൽ നിന്ന് തന്നെ ആരംഭിക്കും. കെഎസ്ആർ ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് യെശ്വന്ത്പുരിൽ നിന്നായിരിക്കും പുറപ്പെടുക. ധാർവാഡ്-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് യെശ്വന്ത്പുരിൽ തന്നെയായിരിക്കും സർവീസ് അവസാനിപ്പിക്കുക.

ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് കെആർ പുരത്ത് യാത്ര അവസാനിപ്പിക്കും. ഓഗസ്റ്റ് 1 മുതൽ 4 വരെ കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേഭാരത് ബെംഗളൂരു കാന്റോൺമെന്റ് സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക

രാജധാനി, കർണാടക എക്‌സ്പ്രസ് ട്രെയിനുകളുടെയും സർവീസിൽ മാറ്റമുണ്ട്. ഓഗസ്റ്റ് 1 മുതൽ 3 വരെ കെഎസ്ആർ ബെംഗളൂരു-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസ് യെശ്വന്ത്പുരിൽ നിന്ന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള ട്രെയിന് ഓഗസ്റ്റ് 2-ന് ഒരു മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.

ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ന്യൂഡൽഹി-കെഎസ്ആർ ബെംഗളൂരു കർണാടക എക്‌സ്പ്രസ് ബയ്യപ്പനഹള്ളിയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള സർവീസ് ഓഗസ്റ്റ് 1 മുതൽ 3 വരെ ബയ്യപ്പനഹള്ളിയിൽ നിന്ന് ആരംഭിക്കും.

കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്റെ ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. പ്ലാറ്റ്ഫോം നമ്പർ 7-ന്റെ നീളം 600 മീറ്ററാക്കും. ചരക്ക് ട്രെയിനുകൾക്കായി പ്രത്യേക റണ്ണിങ് ലൈൻ ഒരുക്കും. സിഗ്നലിങ് സംവിധാനവും നവീകരിക്കും.യെശ്വന്ത്പുര്‍ ഭാഗത്ത് രണ്ട് പുതിയ പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കുന്നതാണ് പദ്ധതിയുടെ രണ്ടാം ഘട്ടം.യാത്രയ്ക്ക് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ നിർദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+