Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു വന്ദേഭാരത് ടിക്കറ്റ് നിരക്ക് അറിയാം; തൃശൂരിലേക്ക് 293 രൂപ, പാലക്കാട്ടേക്ക് 384, സമ്പൂര്‍ണ വിവരം

കൊച്ചി: എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ വരാണസിയിലായിരുന്നു ചടങ്ങ്. നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്. പഞ്ചാബിന് ഒന്ന്, ഉത്തര്‍ പ്രദേശിന് രണ്ട്, കേരളത്തിന് ഒന്ന് എന്നിങ്ങിനെയാണ് എണ്ണം.

കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. എറണാകുളത്ത് നിന്ന് തുടങ്ങി തമിഴ്‌നാട്ടിലൂടെയാണ് കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ എത്തുക. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നീ സ്‌റ്റേഷനുകള്‍ പിന്നിട്ട് ബെംഗലൂരുവിലെത്തും. ടിക്കറ്റ് നിരക്ക്, സമയം എന്നിവ അറിയാം...

vande bharat ernakulam bengaluru

ഇന്ന് കന്നിയാത്രയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഹൈബി ഈഡന്‍ എംപി എന്നിവരെല്ലാം റെയില്‍വെ സ്റ്റേഷനില്‍ എത്തി. സുരേഷ് ഗോപി തൃശൂര്‍ വരെ യാത്ര ചെയ്തു. ആദ്യ ദിവസത്തെ യാത്ര എറണാകുളം സൗത്തില്‍ നിന്ന് രാവിലെ 8.50ന് തുടങ്ങി. വൈകീട്ട് 5.50ന് ബെംഗളൂരുവിലെത്തും.

സ്ഥിരം സര്‍വീസ് അടുത്ത ചൊവ്വാഴ്ചയാണ് തുടങ്ങുക. ഇന്ന് കന്നിയാത്ര മാത്രമാണ്. 9 സ്റ്റേഷനുകളാണ് മൊത്തം. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവയാണ്. പിന്നീട് കെആര്‍ പുരം സ്റ്റോപ്പിന് ശേഷം ബെംഗളൂരുവിലെത്തും. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. സാധാരണ ട്രെയിനുകളേക്കാള്‍ വേഗത്തില്‍ ബെംഗളൂരുവില്‍ എത്തും എന്നതാണ് വന്ദേഭാരതിന്റെ നേട്ടം.

vandebharat-ernakulam

രാവിലെ 5.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്ത് നിന്ന് മടങ്ങി 11 മണിക്ക് ബെംഗളൂരുവിലെത്തും. 8.40 മിനുട്ടാണ് സര്‍വീസ് സമയം. സാധാരണ 12 മണിക്കൂറുള്ള യാത്രയാണ് ഒമ്പത് മണിക്കൂറിന് താഴേക്ക് വരുന്നത്. ഉച്ചയ്ക്കാണ് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത് എന്നതിനാല്‍ കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്ക് എറണാകുളത്തേക്ക് കണക്ഷന്‍ ട്രെയിന്‍ കിട്ടുകയും ചെയ്യും.

എറണാകുളത്ത് നിന്നുള്ള ടിക്കറ്റ് നിരക്ക്

തൃശൂര്‍- 293 രൂപ, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 616.

പാലക്കാട്- 384, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 809.

കോയമ്പത്തൂര്‍- 472, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 991.

തിരുപ്പൂര്‍- 550, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 1152.

ഈറോഡ്- 617, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 1296.

സേലം- 706, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 1470,

കെആര്‍ പുരം- 1079, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 2257.

കെഎസ്ആര്‍ ബെംഗളൂരു- 1095, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ നിരക്ക് 2289.

ബെംഗളൂരുവില്‍ നിന്നുള്ള നിരക്ക്

സേലം 566 (1182).
ഈറോഡ് 665 (1383).
തിരുപ്പൂര്‍ 736 (1534).
കോയമ്പത്തൂര്‍ 806 (1681).
പാലക്കാട് 876 (1827),
തൃശൂര്‍ 1009 (2110).
എറണാകുളം 1095 (2289).

ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ എസി ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 790 രൂപയാണ്. ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസില്‍ 915 രൂപ മുതലാണ് എസി നിരക്ക്. യശ്വന്തപുരം തിരുവനന്തപുരം എസി എക്‌സ്പ്രസിന്റെ നിരക്ക് 1030 രൂപ മുതലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+