Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ഇനി 1200 പേർക്ക് യാത്ര ചെയ്യാനാകും; കോച്ചുകൾ 18 ആക്കാൻ റെയിൽവെ

കൊച്ചി: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം ഉയർത്തണെന്ന യാത്രക്കാരുടെ ആവശ്യത്തിന് പച്ചക്കൊടി. കോച്ചുകൾ ഇരട്ടിയാക്കാൻ റെയിൽവെ നടപടി. നിലവിൽ സർവീസ് നടത്തുന്ന എട്ട് കോച്ചുകൾ 16 ആക്കാനാണ് തീരുമാനം. ചെന്നൈയിൽ നടന്ന റെയിൽവേ ഉന്നതതല യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ 2025 നവംബറിലായിരുന്നു എറണാകുളം - ബെംഗളൂരു വന്ദേഭാരത് സർവ്വീസ് റെയിൽവെ ആരംഭിച്ചത്. 2024 ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം സ്പെഷലായി ഒരു മാസം ഓടിയ വന്ദേഭാരത് സ്ഥിരമാക്കണമെന്ന മലയാളി കൂട്ടായ്മകളുടെ ആവശ്യത്തിന് റെയിൽെവെ പച്ചക്കൊടി വീശുകയായിരുന്നു.

va-178

നിലവിൽ ഒറ്റ റേക്ക് ഉപയോഗിച്ചാണ് ബുധൻ ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 2.20-ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 11 മണിയോടെ ബെംഗളൂരുവിലെത്തും. തിരിച്ചുള്ള സർവീസ് രാവിലെ 5.10-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35-ഓടെ എറണാകുളത്തെത്തും.

അവധി സീസണുകളിൽ മാത്രമല്ല അല്ലാത്ത അവസരങ്ങളിലും ട്രെയിനിന്‍ ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി യാത്രക്കാർ ഉയർത്താറുണ്ട്. കോച്ചുകൾ ഉയർത്തിയാൽ നിലവിൽ 600 പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ 1200 പേർക്ക് യാത്ര ചെയ്യാനാകും.

എറണാകുളം മേഖലയിൽ റെയിൽവെ വികസനത്തിന് വൻ പദ്ധതികൾ

എറണാകുളം മേഖലയിലെ റെയിൽവേ വികസന പദ്ധതികളും യോഗത്തിൽ വിലയിരുത്തി. എറണാകുളം സൗത്ത് ജങ്ഷൻ നവീകരണത്തിന്റെ ഭാഗമായി കെട്ടിട നിർമ്മാണവും മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യവും ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.

എറണാകുളം നോർത്ത് സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിച്ചിരുന്ന കരാറുകാരനെ മാറ്റിയതായി അധികൃതർ അറിയിച്ചു. പുതിയ ടെൻഡർ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും. പാർക്കിംഗ് സൗകര്യം പൂർത്തിയാകുന്നതോടെ അത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.

നോർത്ത് സ്റ്റേഷന്റെ പിൻഭാഗത്ത് വികസനത്തിനായി ഏകദേശം 50 സെന്റ് ഭൂമി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. മുൻഭാഗത്തെ വികസന പ്രവർത്തനങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. കൂടാതെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളെ സമീപ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന നടപ്പാലങ്ങൾ നിർമ്മിക്കുന്നതും പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+