എറണാകുളം - ഷൊർണൂർ മെമു ട്രെയിൻ ഇനി നിലമ്പൂരേക്കും; സർവ്വീസ് നീട്ടി
മുക്കം: എറണാകുളം - ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂർക്ക് നീട്ടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഏറെനാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്..
66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം പുതിയ സർവ്വീസ് ഏത് സമയത്തായിരിക്കും സർവ്വീസ് നടത്തുകയെന്നത് വ്യക്തമല്ല.

നിലവിൽ വൈകീട്ട് 5.40 നാണ് എറണാകുളം ജങ്ഷനിൽ നിന്നും മെമു സർവ്വീസ് ആരംഭിക്കുന്നത്. 8.40 നാണ് ട്രെയിൻ ഷൊർണൂരിൽ എത്തുന്നത്. ഇതിന് ശേഷമായിരിക്കും നിലമ്പൂരിലേക്കുള്ള യാത്ര.
നിലമ്പൂർ മെമു; ഇടപെട്ടെന്ന് പ്രിയങ്ക ഗാന്ധി എം പി
മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധി എം പി. വണ്ടൂരിൽ വച്ച് വിളിച്ചു ചേർത്ത പാലക്കാട് റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നുവെന്ന് കോൺഗ്രസ്. ഈ വിഷയം ഉന്നയിച്ച് റെയിൽവേ ബോർഡിന് പ്രിയങ്ക ഗാന്ധി എം പി കത്തും അയച്ചിരുന്നു. കോട്ടയം നിലമ്പൂർ എക്സ്പ്രസിന് രണ്ടു കോച്ചുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചതായും പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസ് അറിയിച്ചു.
നേരത്തെ പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്ന് രണ്ട് കോച്ചുകൾ ഈ ട്രെയിന് അധികമായി അനുവദിച്ചിരുന്നു. അതിന് പുറമെയാണ് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിരിക്കുന്നത്. കോയമ്പത്തൂർ - ഷൊർണൂർ മെമു കൂടി നിലമ്പൂർക്ക് നീട്ടുക ,നിലമ്പൂർ -ഷൊർണുർ സെക്ഷനിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുക , മേലാറ്റൂർ , കുലുക്കലൂർ എന്നിവിടങ്ങളിൽ ക്രോസ്സിങ് സ്റ്റേഷൻ അനുവദിക്കുക ,നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ് കൊല്ലത്തേക്ക് നീട്ടുക ,തൊടികപ്പുലത്തും , കാരാടും റെയിൽവേ ഓവർ ബ്രിഡ്ജ് /അണ്ടർ ബ്രിഡ്ജ് സ്ഥാപിക്കുക , രാജ്യറാണി എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് നീട്ടുക ,തുവ്വൂർ നിലമ്പൂർ വാണിയമ്പലം സ്റ്റേഷനുകളുടെ വികസനം തുടങ്ങിയവ മേയ് 5 ന് വണ്ടൂരിൽ പ്രിയങ്ക ഗാന്ധി എം പി വിളിച്ച് ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗിൽ ഉന്നയിച്ച ആവശ്യങ്ങളായിരുന്നുവെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ഇറക്കിയ പത്രുകറിപ്പിൽ പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications