'എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ഓണത്തിന് പുതിയ വന്ദേഭാരത് വേണം';റെയിൽവെയുടെ നിലപാട് ഇങ്ങനെ

വന്ദേഭാരത് സർവ്വീസുകൾക്ക് കേരളത്തിൽ വലിയ സ്വീകാര്യതയുണ്ട്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനവും ഒക്യുപെൻസി റേറ്റും ഉള്ള വന്ദേഭാരത് സർവ്വീസ് കേരളത്തിലൂടെയാണ് സർവ്വീസ് നടത്തുന്നത. അതുകൊണ്ട് തന്നെ ഓണത്തിരക്ക് അടുത്തതോടെ കേരളത്തിലേക്ക് ഒരു വന്ദേഭാരത് സർവ്വീസ് കൂടെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയൊരു സർവ്വീസ് വേണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല റെയിൽവെ സ്വീകരിച്ചിരിക്കുന്നത്.

ഓണത്തിന് ഈ റൂട്ടിൽ ഒരു വന്ദേഭാരത് അവതരിപ്പിച്ചാൽ തിരക്ക് കുറക്കുന്നതിനൊപ്പം യാത്രാ ദുരിതവും പരിഹരിക്കാൻ സാധിക്കുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ കാരണം ട്രെയിൻ അനുവദിക്കാൻ ആകില്ലെന്നാണ് റെയിൽവെയുടെ നിലപാട്. തിരുവനന്തപുരത്ത് എത്തിയാൽ ട്രെയിൻ ദീർഘനേരം സർവീസ് നടത്താതെ വെറുതെ സ്റ്റേഷനിൽ ഇടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

and-68611784

അതേലമയം മറ്റ് പല റെയിൽവേ സോണുകളും ഹ്രസ്വദൂര സർവ്വീസുകളെ ദീർഘദൂര റൂട്ടുകളുമായി ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നുണ്ടെന്നാണ് റെയിൽവെ കൂട്ടായ്മകൾ പറയുന്നത്. ഇത്തരത്തിൽ എറണാകുളം, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളെ ബന്ധപ്പെടുത്തി എന്തുകൊണ്ടൊരു സെപഷ്യൽ സർവ്വീസ് ഈ തിരക്കുള്ള സമയത്തെങ്കിലും അനുവദിക്കാൻ റെയിൽവെ തയ്യാറാകുന്നില്ലെന്ന ചോദ്യവും ഇവർ ഉയർത്തുന്നു. രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപപരത്ത് എത്തി നാഗർകോയിൽ, മധുരൈ, തിരുച്ചിറപ്പള്ളി വഴി പിറ്റേന്ന് പുലർച്ചെ ചെന്നൈയിൽ എത്തുന്ന തരത്തിൽ ഈ സർവ്വീസ് ഉപയോഗപ്പെടുത്തണമെന്നും കൂട്ടായ്മകൾ പറയുന്നു.

മടക്കയാത്ര ചെന്നൈയിൽ നിന്നും രാവിലെ 8 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8 മണിയോടെ എത്തുന്ന തരത്തിൽ വേണമെന്ന നിർദേശവും ഇവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.അതേസമയം റെയിൽവെ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരു-എറണാകുളം 16 കോച്ച് ട്രെയിൻ അടുത്ത ആഴ്ചയോടെ

ഓണക്കാലത്തെ തിരക്ക് കുറക്കാൻ
ബെംഗളൂരു-എറണാകുളം സർവ്വീസിൻ്റെ കോച്ചുകൾ എട്ടിൽ നിന്നും 16 ഉയർത്തിയിരിക്കുകയാണ് റെയിൽവെ. അടുത്ത ആഴ്ചയോടെ അധിക കോച്ചുകളുമായി ട്രെയിൻ സർവ്വീസ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോച്ചുകൾ ഉയർത്തുന്നതോടെ സീറ്റുകളുടെ എണ്ണം 530 ൽ നിന്ന് 1128 ആയി ഉയരും.

ഇപ്പോൾ തന്നെ വന്ദേഭാരതിനുള്ള ടിക്കറ്റുകൾ കിട്ടാത്ത സാഹചര്യമാണ്. ഓഗസ്റ്റ് 21,22 തീയതികളിൽ വെയിറ്റിംഗ് ലിസ്റ്റ് 100 ന് മുകളിലാണ്. ഓഗസ്റ്റ് 29,31 ദിവസങ്ങളിൽ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.

ഓണത്തിരക്ക് കുറക്കാൻ 100 ഓളം സ്പെഷ്യൽ ട്രെയിൻ

ഓണക്കാലത്തെ തിരക്ക് കുറക്കാൻ 100 ഓള സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ റെയിൽവെ അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മൈസൂരു, ഹൈദരാബാദ് തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ സ്‌പെഷ്യല്‍ സർവ്വീസുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+