Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍

അബുദാബി: യുദ്ധത്തെതുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ വ്യോമ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി ഇത്തിഹാദ് എയര്‍വേയ്സ്. മാര്‍ച്ച് 16-ന് (തിങ്കളാഴ്ച) അബുദാബിയില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് പരിമിതമായ രീതിയില്‍ സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടും ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് വിമാനങ്ങള്‍ പുറപ്പെടുകയെന്നും യാത്രക്കാര്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്നും ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി, കോഴിക്കോട്, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ കൊച്ചിയിലേക്ക് രാവിലെ ഒന്‍പതിനും (EY332), ഉച്ചയ്ക്ക് 3.20 (EY334) എന്നിങ്ങനെ രണ്ട് വിമാനങ്ങളും കോഴിക്കോട്ടേക്ക് രാവിലെ 8:30-ന് (EY362) ഒരു വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതുകൂടാതെ തിങ്കളാഴ്ച അബുദാബിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉച്ചയ്ക്ക് 3:10-നും രാത്രി 9:50-നും വിമാനങ്ങള്‍ ഉണ്ടാകും. മുംബൈയിലേക്ക് ഉച്ചയ്ക്ക് 2:50-നും രാത്രി 9:00-നും, ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 3:00-നും രാത്രി 9:40-നും സര്‍വീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ചെന്നൈയിലേക്ക് ഉച്ചയ്ക്ക് 2:10-നും രാത്രി 9:30-നും കൊല്‍ക്കത്തയിലേക്ക് ഉച്ചയ്ക്ക് 1:30-നും രാത്രി 8:55-നും വിമാനങ്ങള്‍ പറക്കും. അഹമ്മദാബാദിലേക്ക് ഉച്ചയ്ക്ക് 2:20-നും രാത്രി 9:10-നും ഹൈദരാബാദിലേക്ക് രാത്രി 9:20-നുമാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

Etihad Airways

യാത്രാ തടസം നേരിട്ടവര്‍ക്കായി ടിക്കറ്റുകള്‍ സൗജന്യമായി മാറ്റിയെടുക്കാനുള്ള സൗകര്യവും ഇത്തിഹാദ് നല്‍കുന്നുണ്ട്. ഫെബ്രുവരി 28-നോ അതിന് മുന്‍പോ ടിക്കറ്റ് എടുത്തവര്‍ക്ക് മാര്‍ച്ച് 21 വരെയുള്ള യാത്രകള്‍ക്ക് പകരം മെയ് 15 വരെയുള്ള തീയതികളില്‍ സൗജന്യമായി റീബുക്കിങ് നടത്താം. നിലവില്‍ ബുക്കിങ് ഉള്ള യാത്രക്കാരെ സീറ്റുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് മറ്റ് വിമാനങ്ങളില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഓരോ സര്‍വീസും അന്നത്തെ വ്യോമയാന സാഹചര്യങ്ങളെയും സുരക്ഷാ അനുമതികളെയും ആശ്രയിച്ചായിരിക്കുമെന്നും അവസാന നിമിഷം മാറ്റങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്നും കമ്പനി അറിയിച്ചു.

ടിക്കറ്റുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇത്തിഹാദിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ etihad.com-ല്‍ ലഭ്യമാണ്.

മറ്റ് പ്രധാന നഗരങ്ങളായ ലണ്ടന്‍, പാരിസ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ടൊറന്റോ എന്നിവിടങ്ങളിലേക്കും നിശ്ചിത സമയങ്ങളില്‍ അബുദാബിയില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഇത്തിഹാദ് പ്രസ്താവനയിലൂടെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+