മഴക്കാല വെള്ളച്ചാട്ടങ്ങൾ കെഎസ്ആര്‍ടിസിക്കൊപ്പം കാണാം, സ്പെഷ്യൽ പാക്കേജ്
മഴ കനത്ത് പെയ്യാൻ തുടങ്ങിയതോടെ വറ്റിവരണ്ടുണങ്ങിയ വെള്ളച്ചാട്ടങ്ങൾ കുത്തിയൊലിച്ച് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. അവയുടെയൊക്കെ ഭംഗി ആസ്വദിക്കണമെങ്കിൽ നേരിട്ട് തന്നെ പോകണം. കേരളത്തിലെ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാകും. പക്ഷെ ഈ മഴക്കാലത്ത് സംസ്ഥാനത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ചില വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
അവിടേക്കെല്ലാം എത്തിപ്പെടുക പാടല്ലേയെന്ന് ചോദിച്ചാൽ ആണ് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ അതിനുള്ള അവസരം നിങ്ങൾക്കൊരുമ്പോൾ പിന്നെ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലല്ലോ. ജുലൈയിൽ ബജറ്റ് ടൂറിസം സെൽ സങ്കടിപ്പിക്കുന്ന മഴക്കാല യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന വെള്ളച്ചാട്ടങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ഏഴരക്കുണ്ട് വെള്ളച്ചാട്ടാം
പൈതൽമഴയുടെ താഴ്വരയിൽ പൊട്ടൻ പ്ലാവ് എന്ന സ്ഥലത്തോട് ചേർന്നിടമാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. മഴക്കാലമായാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. കണ്ണൂർ ബജറ്റ് സെല്ലിന്റെ നേതൃത്വത്തിലാണ് ഇവിടേക്കുള്ള യാത്ര. പാക്കേജിൽ ഏഴരക്കുണ്ട് മാത്രമല്ല, പാലക്കയം തട്ടും പൈതൽ മലയും കാണാനാകും.
സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ പരന്ന് കിടക്കുന്നതാണ് പൈതൽമല. ഒരു മിനി മൂന്നാർ എന്ന് കൂടി ഇവിടം വിശേഷിപ്പിക്കാവുന്ന ഇടം കൂടിയാണ് കേട്ടോ പൈതൽ മല. പൈതൽമലയിൽ നിന്നും 15 കിമി അകലെയാണ് പാലക്കയം തട്ട്. ജൂലൈ 14, 28 ദിവസങ്ങളിലാണ് പാക്കേജ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അതിരപ്പിള്ളി
80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. കേരളത്തിന്റെ നയാഗ്ര എന്ന് കൂിയാണ് അതിരപ്പിള്ളിയെ വിശേഷിപ്പിക്കുന്നത്. മഴക്കാലത്ത് അതിരപ്പിള്ളിയെ കാണാൻ പ്രത്യേക സൗന്ദര്യമാണ്. ആർത്തലച്ച് ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ ദിവസവും നൂറ് കണക്കിനാണ് പേരാണ് ഈ സമയത്ത് ഇവിടെ എത്തുക.കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ആണ് അതിരപ്പിള്ളി പാക്കേജ് നടത്തുന്നത്. കേരള-കർണാടക അതിർത്തിജൂലൈ 14,28 തീയതികളിൽ നടക്കുന്ന പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ 9544477954 എന്നീ നമ്പറിൽ ലഭിക്കും.
തുഷാരഗിരി വെള്ളച്ചാട്ടം
കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.
കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ആണ് ഇവിടേക്ക് യാത്ര നടത്തുന്നത്. വയനാടും കൂടി ചേർത്താണ് യാത്ര. ജൂലൈ 7, 21 എന്നീ രണ്ടു തിയതികളിലാണ് പാക്കേജ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 9544477954, 0495 2723796












Click it and Unblock the Notifications