വന്ദേഭാരത് മിന്നല്‍ ഈ റൂട്ടില്‍; വേഗത എത്രയെന്ന് അറിയാമോ? കേരളത്തില്‍ അസാധ്യമായതിന് കാരണം

ഇന്ത്യയില്‍ 160ല്‍ അധികം വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വന്ദേഭാരതിന്റെ മൂന്നാം എഡിഷനായ വന്ദേഭാരത് സ്ലീപ്പര്‍ ആദ്യ സര്‍വീസ് തുടങ്ങുകയും ചെയ്തു. ബെംഗളൂരു-മുംബൈ റൂട്ടില്‍ രണ്ടാം സ്ലീപ്പര്‍ വരാന്‍ പോകുകയാണ്. ഇത്രയൊക്കെ വന്ദേഭാരത് സര്‍വീസുകളുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ഓടുന്ന വന്ദേഭാരത് ഏതാണ് എന്ന് അറിയാമോ?

റാണി കമലാപതി-ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടിയല്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ആണ് രാജ്യത്ത് ഏറ്റവും വേഗതയേറിയത്. ഈ റൂട്ടില്‍ എല്ലായിടത്തും ഒരേ വേഗതയില്‍ അല്ല സര്‍വീസ്. എന്നാല്‍ ഡല്‍ഹി-ആഗ്ര റൂട്ടിലാണ് ഏറ്റവും വേഗത. മണിക്കൂറില്‍ 160 കിലോമീറ്ററിലാണ് ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്.

vande bharat fastest service in india

ഹസ്രത്ത് നിസാമുദ്ദീന്‍-ഖജുറാഹോ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ഇതേ വേഗതയില്‍ ഓടുന്നുണ്ട്. എങ്കിലും ഏറ്റവും അതിവേഗമുള്ള വന്ദേഭാരത് ആയി കണക്കാക്കുന്നത് റാണി കമലാപതി-ഹസ്രത്ത് നിസാമുദ്ദീന്‍ ട്രെയിന്‍ ആണ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് റാണി കമലാപതി റെയില്‍വെ സ്റ്റേഷന്‍. ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷന്‍ ഡല്‍ഹിയിലും.

ഏകദേശം 700 കിലോമീറ്ററാണ് ഈ രണ്ട് സ്‌റ്റേഷനുകള്‍ക്കുമിടയിലെ ദൂരം. ഏഴര മണിക്കൂറില്‍ ഈ സര്‍വീസ് വന്ദേഭാരത് എക്‌സ്പ്രസ് പൂര്‍ത്തിയാക്കും. തുഗ്ലക്കാബാദിനും ആഗ്രക്കുമിടയില്‍ ഈ ട്രെയിന്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. 2023 ഏപ്രില്‍ ഒന്നിനാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ആദ്യ ദിന സര്‍വീസ് നടത്തിയത് മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു.

എന്തുകൊണ്ട് കേരളത്തില്‍ വന്ദേഭാരത് സ്ലോ ആകുന്നു?

രാജ്യത്തെ എല്ലാ വന്ദേഭാരത് എക്‌സ്പ്രസുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. എന്നാല്‍ ഏറ്റവും വേഗതയില്‍ സര്‍വീസ് നടത്തുന്ന കമലാപതി-നിസാമുദ്ദീന്‍ ട്രെയിന്‍ ഓടുന്നത് മണിക്കൂറില്‍ 160 കിലോമീറ്ററിലും. ട്രാക്കുകളുടെ പ്രശ്‌നങ്ങളും വളവുമാണ് വേഗത കുറയ്ക്കാന്‍ കാരണം. ട്രാക്കുകള്‍ അപ്‌ഗ്രേഡ് ചെയ്താല്‍ മാത്രമാണ് പരമാവധി വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കുക. പല ഭാഗങ്ങളിലും അപ്‌ഗ്രേഡിങ് നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കും.

കേരളത്തില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗലാപുരം-തിരുവനന്തപുരം, കാസര്‍ഗോഡ്-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. ഇനി ഗോവ-മംഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ചെന്നൈ നഗരത്തെ ബന്ധിപ്പിക്കുന്ന മറ്റൊരു സര്‍വീസും ചര്‍ച്ചയിലാണ്. എന്നാല്‍ ഒരു വന്ദേഭാരതും പരമാവധി വേഗതയില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്നില്ല. 130 കിലോമീറ്ററില്‍ താഴെയാണ് വേഗത. വളവും ട്രാക്കുകളുടെ അപ്‌ഗ്രേഡിങ് നടക്കാത്തതുമാണ് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+