നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയരും; ടിക്കറ്റ് ബുക്കിംഗ് ഈ തീയതി മുതല്‍
മുംബൈ: രാജ്യത്തെ വിമാനയാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എന്‍എംഐഎ) ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ബുക്കിങ്ങും വൈകാതെ ആരംഭിക്കും. ഒക്ടോബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
നിലവില്‍ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വിമാനത്താവള അധികൃതരില്‍ നിന്ന് വന്നിട്ടില്ല. എങ്കിലും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗ് നവംബര്‍ 15 ന് ശേഷം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ പുതിയ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. തുടക്കത്തില്‍ പ്രധാന രാജ്യത്തെ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഇന്‍ഡിഗോയാണ് ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച ആദ്യത്തെ എയര്‍ലൈന്‍. ആദ്യ ഘട്ടത്തില്‍ 15 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ദിവസേന 18 സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.
പിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാജ്യത്തുടനീളമുള്ള 15 നഗരങ്ങളിലേക്ക് ദിവസേന 20 വിമാന സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ആകാശ എയര്‍ ആഴ്ചയില്‍ 100 ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തും. തുടര്‍ന്ന് 2026 ലെ ശൈത്യകാല ഷെഡ്യൂളില്‍ 300 ആഭ്യന്തര സര്‍വീസുകളും ആഴ്ചയില്‍ 50-ലധികം അന്താരാഷ്ട്ര സര്‍വീസുകളും നടത്തും.
19,650 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ് എന്‍എംഐഎ.












Click it and Unblock the Notifications