മാലദ്വീപുകളിലേക്കു പറക്കാം; കൊച്ചിയില്‍ നിന്നും സര്‍വീസുകളുമായി മാല്‍ദീവിയന്‍ എയര്‍ലൈന്‍സ്
ലോകത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മാലദ്വീപുകള്‍. മാലദ്വീപിന്റെ ഒരു പ്രധാന ടൂറിസം വിപണിയാണ് ഇന്ത്യ. അവധിക്കാലം, മധുവിധു, വെല്‍നസ് റിട്രീറ്റുകള്‍ എന്നിവയ്ക്കായി ഇന്ത്യയില്‍ നിന്ന് ഈ ദ്വീപ് രാജ്യത്തേക്ക് നിരവധി യാത്രക്കാരാണ് പോകുന്നത്.
ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് മാല്‍ദീവിയന്‍ എയര്‍ലൈന്‍സ്. മാലദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയാണ് മാല്‍ദീവിയന്‍ എയര്‍ലൈന്‍സ്. കേരളത്തിലെ രണ്ടു നഗരങ്ങളില്‍ നിന്നാണ് മാലദ്വീപിലേക്കു നിലവില്‍ സര്‍വീസുകള്‍ ഉള്ളത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും. ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് കമ്പനിയുടെ നീക്കം.

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള കണക്റ്റിവിറ്റിയുടെ പ്രധാന കവാടങ്ങളാണ് കൊച്ചി, തിരുവനന്തപുരം റൂട്ടുകളെന്ന് മാല്‍ദീവിയന്റെ ജനറല്‍ മാനേജര്‍ കൊമേഴ്‌സ്യല്‍ (ഇന്റര്‍നാഷണല്‍) മുഹമ്മദ് സഫാഹ് പറഞ്ഞു. മാലദ്വീപിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഏറ്റവും മനോഹരമായ യാത്ര അനുഭവിക്കാന്‍ അവസരം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാലദ്വീപിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് മാല്‍ദീവിയന്‍. 17 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ അന്താരാഷ്ട്ര യാത്രക്കാരെ രാജ്യത്തെ മനോഹരമായ ബീച്ചുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, പ്രമുഖ റിസോര്‍ട്ടുകള്‍, സാഹസിക കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു.
152 സീറ്റുകളുള്ള എയര്‍ബസ് എ320 വിമാനം ഉപയോഗിച്ചാണ് മാല്‍ദീവിയന്‍, ഇന്ത്യയ്ക്കും മാലദ്വീപിനും ഇടയില്‍ സര്‍വീസ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍
സുഖകരവും കാര്യക്ഷമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. കോംപ്ലിമെന്ററി ഭക്ഷണം, ഉദാരമായ ബാഗേജ് അലവന്‍സുകള്‍, തടസമില്ലാത്ത ആഭ്യന്തര ഇന്റര്‍-ഐലന്‍ഡ് കണക്ഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കേരളത്തില്‍ നിന്നും മാലദ്വീപിലേക്ക് പോകുന്ന യാത്രക്കാരുടെ പ്രധാന ആശ്രയമാണ് കൊച്ചിയും തിരുവനന്തപുരവും. ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് മാലദ്വീപ് നിലവില്‍ നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഐടി പ്രൊഫഷണലുകളാണ് മാലദ്വീപിലേക്കു പോകുന്നത്.












Click it and Unblock the Notifications