Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഫർറ്റിറ്റി ക്രൂസ് യാത്ര മുതൽ വീഗാലാന്റ് യാത്ര വരെ; കുറഞ്ഞ പാക്കേജുമായി കെഎസ്ആർടിസി

കൊല്ലം: വേനലവധിയുടെ ആലസ്യവുമായി മാർച്ച് മാസം ഇങ്ങെത്തുകയായി. പരീക്ഷകളുടെ ചൂട് മാറി വന്ന് യാത്രകൾ ആരംഭിക്കാൻ പറ്റിയ സമയമാണ് മാർച്ച്. കുട്ടികൾക്കും മുതിർന്നവർക്കും നിരവധി യാത്രകളുമായി കൊല്ലം കെഎസ്ആർടിസിയും ഒരുങ്ങിയിട്ടുണ്ട്.

നെഫർറ്റിറ്റി ക്രൂസ് യാത്ര മുതൽ മൂന്നാർ - കാന്തല്ലൂർ യാത്ര, വനിതകൾക്ക് മാത്രമായുള്ള വീഗാലാൻഡ്, വാഗമൺ പാക്കേജ്,അയ്യപ്പ ക്ഷേത്ര ദർശനം, ഗവി യാത്ര എന്നിങ്ങനെ ഈ മാസം മുഴുവൻ ആഘോഷമാക്കാനുള്ള യാത്രകൾ ആണ് തയ്യാറാക്കിയിരിക്കുന്നത്.

 neft

ഒരിടവേളയ്ക്കു ശേഷമാണ് ഇൻലാൻഡ് നാവിഗേഷൻറെ നെഫർറ്റിറ്റി എന്ന ക്രൂയിസ് ഷിപ്പ് യാത്ര കൊല്ലത്തു നിന്നു പുറപ്പെടുന്നത്. മാർച്ച്‌ 10 നു രാവിലെ 10 മണിക്ക് പുറപ്പെട്ട് ട്ട് നാലു മണി മുതൽ രാത്രി 9 മണി വരെ കപ്പൽ യാത്ര നടത്തി രാത്രി 12 നു കൊല്ലത്തു തിരിച്ചെത്തുന്ന തരത്തിൽ ആണ് യാത്ര. ..4240 രൂപയാണ് നിരക്ക്.

വനിതാ ദിനം പ്രമാണിച്ച് മാർച്ച് എട്ടിന് സ്ത്രീകൾക്ക് മാത്രമായി വണ്ടർ ലാ യാത്ര ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ഒറ്റക്കും ഒരു ട്രിപ്പ് മൊത്തമായും ബുക്ക്‌ ചെയ്യാവുന്നതാണ്. യാത്ര ചാർജും പ്രവേശന ഫീസും ഉൾപ്പടെ ഒരാൾക്ക് 1600 രൂപയാണ് നിരക്ക്.
മാർച്ച്‌ 3 നു ഇലവീഴാ പൂഞ്ചിറ - ഇല്ലിക്കൽ കല്ല് രാവിലെ 6 മണിക്ക് കൊല്ലത്തു നിന്നും പുറപ്പെടും. 820 രൂപയാണ് ചാർജ്.
മാർച്ച്‌ 3, 12,21 എന്നീ തിയതികളിൽ ഗവി യാത്രയും ഉണ്ടായിരിക്കും.

മാർച്ച്‌ 9 നു രണ്ടു ദിവസത്തെ മൂന്നാർ - കാന്തല്ലൂർ യാത്ര, അേ ദിവസം തന്നെ മൂന്നാർ നു പുറമെ വാഗമൺ, അയ്യപ്പ ക്ഷേത്ര ദർശനം എന്നീ രണ്ടു യാത്രകളും നടത്തുന്നു. .മാർച്ച്‌ 10 നു പൊന്മുടി മാർച്ച്‌ 17 നു വാഗമൺ, റോസ്മല ട്രിപ്പുകളും ചാർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ
കൊല്ലത്തു നിന്നുള്ള ആദ്യ ഗുരുവായൂർ യാത്ര മാർച്ച്‌ 15 വൈകിട്ട് 8 മണിക്ക് പുറപ്പെടും. രാവിലെ ഗുരുവായൂർ എത്തി ദർശനം നടത്തി, മമ്മിയൂർ, ആനക്കോട്ട, കൊടുങ്ങല്ലൂർ, പറവൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 9 മണിക്ക് കൊല്ലത്തു എത്തുന്ന യാത്രക്ക് 1240 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്
9747969768 എന്ന നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+