Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടമഞ്ഞിന്റെ കുളിരിൽ ചുരം താണ്ടി തൊടുപുഴയിൽ നിന്നും വയനാട്ടിലേക്ക്; കുറഞ്ഞ ചെലവിലൊരു പാക്കേജ്

തൊടുപുഴ: കോടമഞ്ഞിന്റെ കുളിരിൽ ചുരമിറങ്ങി വയനാടൻ ഭംഗി ആസ്വദിച്ചൊരു കിടിലൻ യാത്ര, അതും നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ. തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര ഒരുക്കുന്നത്. രണ്ട് പകലും ഒരു രാത്രിയുമാണ് യാത്ര. സപ്റ്റംബർ 6 ന് രാവിലെ 10 മണിക്ക് യാത്ര ആരംഭിക്കും. വിശദമായി അറിയാം

യാത്ര ആദ്യം എത്തുക 'എൻ ഊര്'- ആദിവാസി പൈതൃക ഗ്രാമത്തിലാണ്.
വയനാട്ടിലെ പ്രിയദർശിനി എസ്റ്റേറ്റിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആദിവാസി പൈതൃക ഗ്രാമമാണ് എൻ ഊര്. 25 ഏക്കർ സ്ഥലമാണ് ആദിവാസി ഗ്രാമമായും ട്രൈബൽ മെഡിസിൻ സെന്റർ ആയും മാറ്റിയത്.വയനാടിൻ്റെ ആദിവാസി പാരമ്പര്യം ആവോളം മനസ്സിലാക്കിയ ശേഷം യാത്ര എത്തുന്നത് മനോഹരമായ പൂക്കോട് തടാകത്തിലാണ്. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം.

wayanad2

സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകത്തിന് ചുറ്റും ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. ഇവിടെ നിന്ന് ഹണി മ്യൂസിയത്തിലേക്കാണ് നേരെ വണ്ടി പോകുക.

ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തിൽ എത്തുന്ന ഓരോ സഞ്ചാരിയും കടന്നു ചെല്ലുന്നത് തേനീച്ചയുടെ പ്രത്യേക ലോകത്തേക്കാണ്. തേനീച്ചകളുടെയും തേനീച്ചക്കൂടിന്റെ രൂപത്തിലും പണി കഴിപ്പിച്ച അതിമനോഹര സമുച്ചയം. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ തേനീച്ചകളെ കാണാനും അവയുടെ മൂളുക്കം കാതുകളിൽ കേൾക്കാനും സാധിക്കും.

ആനകളും പുലികളും മാനും മയിലും മാൻ ചാടിയും, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വന്യമൃഗങ്ങൾ അധിവസിക്കുന്ന വയനാടൻ വനാന്തരങ്ങളിലൂടെ രാത്രിയിലുള്ള 3 മണിക്കൂർ ജംഗിൾ സഫാരിക്ക് ശേഷം വിശ്രമം.
പിറ്റേന്ന് രാവിലെ യാത്ര തുടങ്ങുന്നത് പഴശി പാർക്കിൽ നിന്നാണ്. പഴശ്ശി പാർക്കിലെ സുന്ദര കാഴ്ചകൾ കണ്ട് ആസ്വദിച്ച് കഴിഞ്ഞാൽ നേരെ കുറുവ ദ്വീപിലേക്ക്.

കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.

യാത്രയുടെ അവസാന ലൊക്കേഷൻ ബാണാസുര സാഗർ അണക്കെട്ടാണ്.ഡാമിനടുത്ത് ബാണാസുരന്റെ പേരിൽ ക്ഷേത്രവുമുണ്ട്. ജംഗിൾ സഫാരിയും സ്ലീപ്പറും (1 day) ഉൾപ്പടെ 1830 രൂപയാണ് യാത്രയുടെ ചെലവ്.
കൂടുതൽ വിവരങ്ങൾക്ക്

9400262204
8304889896
9744910383
9605192092

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+