Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയത്ത് പോകാൻ പറ്റിയൊരിടം, മാത്രമല്ല 1000 രൂപയിൽ കുറവ് ചെലവുള്ള മറ്റ് യാത്രാ പാക്കേജുകളും; ഇപ്പോൾ തന്നെ വിട്ടോ

സ്കൂൾ തുറക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. മാത്രമല്ല കാലവർഷം ഇക്കുറി മെയ് 29 ന് തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മഴ തിമിർത്ത് പെയ്താൽ പിന്നെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. അതുകൊണ്ട് തന്നെ ഒരു യാത്ര പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാകേണ്ടി വരും. ഈ അവസാന നിമിഷം എവിടേക്ക് എങ്ങനെ എന്നൊക്കെയാണ് ആശങ്കയെങ്കിൽ ആനവണ്ടി പാക്കേജുകൾ തിരഞ്ഞെടുക്കാം. അതാകുമ്പോൾ നിങ്ങൾക്കും കൂടി താത്പര്യമുള്ള ഇടങ്ങലിലേക്ക് വളരെ കുറഞ്ഞ ചിലവിലൊരു അടിപൊളി യാത്ര സാധ്യമാകും.

വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും വരും ദിവസങ്ങളിൽ നിരവധി യാത്രകൾ നടത്തുന്നുണ്ട്. ഉല്ലാസ യാത്രകൾക്ക് പുറമെ തീർത്ഥ യാത്രാ പാക്കേജുകളും ഇക്കൂട്ടത്തിലുണ്ട്. വിശദമായി അറിയാം

travel2-1

ഇലവീഴാപൂഞ്ചിറ

സഞ്ചാരപ്രിയരെങ്കിൽ നിങ്ങൾ തീർച്ചയായും പോകേണ്ട സ്ഥലങ്ങളിലൊന്നാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്രദേശത്ത് സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആയിരം ഏക്കറിൽ പരന്ന് കിടക്കുന്ന മനോഹരമായ താഴ്വരയാണിത്.മഴ തുടങ്ങിയാൽ പ്രത്യേക ഭംഗിയാണ് പ്രദേശത്തിന്. മേയ് 26 നാണ് ഇവിടേക്ക് പാക്കേജ് ഉള്ളത്. 800 രൂപയാണ് പാക്കേജ് തുക.

മൂന്നാർ

വേനൽമഴ തകർത്ത് പെയ്യാൻ തുടങ്ങിയതോടെ കോട മൂടി നിൽക്കുകയാണ് മൂന്നാർ. മേയ് 24 നാണ് ഇവിടേക്ക് പാക്കേജ് ഉള്ളത് .സ്ലീപ്പർ സ്റ്റേ ഉൾപ്പെടെ 1800 രൂപയാണ് ഒരാൾക്കുള്ള ചിലവ്.

വാഗമൺ

സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വാഗമൺ.
കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. മലയോര ഭംഗി തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. 24 നാണ് യാത്ര. ഉച്ചഭക്ഷണം ഉൾപ്പെടെ 980 രൂപയാണ് ചെലവ്. തൊട്ടടുത്തുള്ള രാമക്കൽമേടിലേക്ക് 26 ന് യാത്രയുണ്ട്. അഞ്ചുരുളിയും കണ്ട് മടങ്ങാൻ കഴിയുന്ന പാക്കേജിന് 960 രൂപ നൽകണം.
പൗർണമികാവ്

കൊട്ടിയൂർ

28 ന് വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ ക്ഷേത്രം സന്ദർശിക്കുന്നതാണ് പാക്കേജ്. പഴശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വഴി തിരുനെല്ലിക്ഷേത്രത്തിലേയ്ക്കും പോകാം.2880 രൂപയാണ് പാക്കേജ് തുക.

കൂടുതൽ വിവരങ്ങൾക്ക്- ഫോൺ: 9497004847, 9746865116,9447005995, 9447501392,9605732125, 8590356071, 8921366099, 9495297715, 7593069447, 9846032840,9809493040, 9447256492,8921366099, 9446072194, 9447324718.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+