Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴമയുടെ ഭംഗിയും ഗ്രാമീണ കാഴ്ചയും മാത്രമല്ല; പാലക്കാടൻ കാഴ്ചകൾ വേറെ ലെവലാണ്, കയറി പോര്

ഗ്രാമീണ ഭംഗിയുടെ കാര്യത്തിൽ മറ്റേത് ജില്ലയേയും കടത്തിവെട്ടുന്ന സൗന്ദര്യമാണ് പാലക്കാടിനുള്ളത്. കൊല്ലങ്കോട് മുതൽ കവ വരെ ഈ സൗന്ദര്യം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. ജില്ലയിൽ എത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

കൊല്ലങ്കോട്

പാലക്കാട് ഒരു യാത്ര പോയാൽ എവിടേക്കാകണം ആദ്യ സന്ദർശനം എന്ന് സഞ്ചാരികൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യം പോലും വരില്ല. പാലക്കാട്ടെ കൊല്ലങ്കോട് എന്ന പേര് അത്രയധികം ആഴത്തിൽ സഞ്ചാരികളിൽ പതിഞ്ഞു കഴിഞ്ഞു. പാലക്കാടൻ ഗ്രാമീണ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.

കളേഴ്സ് ഓഫ് ഭാരത് എന്ന സോഷ്യൽ മീഡിയ പേജ് ഇന്ത്യയിലെ മനോഹരമായ പത്ത് ഗ്രാമങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് കൊല്ലങ്കോട് ആയിരുന്നു. അങ്ങനെയാണ് കൊല്ലങ്കോട് പ്രസിദ്ധമായത്. പഴമ മാത്രമല്ല, പ്രകൃതി ഭംഗിയും ഇതിൻറെ പ്രത്യേകതയാണ്. പാലക്കാട് നിന്നും 19 കിലോമീറ്റർ ദൂരയാണ് ഇവിടമുള്ളത്.

kollangodu

മലമ്പുഴ

ഒരു കാലത്ത് സ്കൂൾ വിനോദ യാത്രകളുടെ സ്ഥിരം ലക്ഷ്യസ്ഥാനങ്ങളിലൊന്നായികുന്നു മലമ്പുഴ. പാലക്കാട് നിന്നും 30 കിലോമീറ്റർ ദൂരത്തിലാണ് ഇവിടമുള്ളത്. പ്രസിദ്ധമായ അണക്കെട്ടും ഉദ്യാനവുമാണ് ഇവിടെ കാണാനുള്ളത്. പശ്തിമഘട്ട മലനിരകളോട് ചേർന്നുള്ള അണക്കെട്ട് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാമിനോട് ചേർന്ന് മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം തുടങ്ങിയ സ്ഥലങ്ങളും കാണാനുണ്ട്. ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച യക്ഷിയുടെ ശില്പം മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാണാം.

പാലക്കാട് കോട്ട

പാലക്കാട് ജില്ലയിലെ ചരിത്ര കാഴ്ചയാണ് പാലക്കാട് കോട്ട. ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഈ കോട്ട ഒരുപാട് ചരിത്രസംഭവങ്ങൾക്കും തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച ഇടമാണ്. ടിപ്പു സുൽത്താൻ കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട ടിപ്പുസുൽത്താന്‍റെ പിതാവായ ഹൈദരാലിയാണ് നിർമ്മിച്ചത്. കടുത്ത വേനലിലും വെള്ളം കെട്ടി നിൽക്കുന്ന കിടങ്ങാണ് കോട്ടയുടെ പ്രധാന ആകർഷണം. ഇന്ന് പ്പാടി ഓപൺ എയർ ഓഡിറ്റോറിയം, ശിലാപാർക്ക്, വാടികാ ഉദ്യാനം തുടങ്ങിയ സ്ഥലങ്ങൾ കോട്ടയുടെ ഭാഗമായി കാണാം

കവ

പാലക്കാട് യാത്രയിൽ വിട്ടുപോകരുതാത്ത ഒരു സ്ഥലമാണ് പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന കവ. ടൗണിൽ നിന്നും ഏഴ് കിലോമീറ്റർ മാറിയുള്ള ഈ സ്ഥലം മഴക്കാലത്ത് പോയി കാണേണ്ടയിടമാണ്. എന്നിരുന്നാലും എപ്പോൾ വന്നാലും ഇവിടുത്തെ വൈകുന്നേരങ്ങൾ ഒട്ടും മുഷിപ്പിക്കില്ല. കോടയും മൂടൽമഞ്ഞും പാറക്കൂട്ടങ്ങളും ചേരുന്ന കാഴ്ചയാണ് കവയിലുള്ളത്. ഇവിടേക്ക് വരുമ്പോൾ കവ വ്യൂ പോയിന്‍റിൽ പോകാനും മറക്കരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+