Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനൽ അവധികൾ കിടിലനാക്കാം; വയനാടും ഗവിയും ഇല്ലിക്കൽ കല്ലുമൊക്കെ കറങ്ങാം;പാക്കേജ് ഇതാ

കൊല്ലം: വേനലവധിക്കാലത്ത് കുട്ടികളുമൊത്ത് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടോ? പോക്കറ്റ് കാലിയാകുമെന്ന ഭയമുണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ, ഏപ്രിൽ മാസത്തിൽ നിരവധി ചെലവ് കുറഞ്ഞ പാക്കേജുകളാണ് ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം

നെഫർറ്റിറ്റി കപ്പല്‍ യാത്ര

അറബിക്കടലിൽ ക്രൂസ് യാത്ര എന്ന സഞ്ചാരികളുടെ സ്വപ്നം കുറഞ്ഞ ചെലവിൽ സാധ്യമാക്കുന്ന യാത്രയാണ് നെഫർറ്റിറ്റി കപ്പല്‍ യാത്ര. ഭക്ഷണവും ഉല്ലാസവും അടക്കം സൂര്യാസ്തമയം ആസ്വദിച്ച് കടലിലൂടെയുള്ള യാത്രയാണ് ഈ പാക്കേജിന്‍റെ പ്രത്യേകത.

wayanadtrip-

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവ ഇതിലുണ്ട്. ഏപ്രിൽ 6,12 എന്നീ തിയതികളിൽ രാവിലെ 10.00 മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെട്ട് രാത്രി 12.10ന് എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര.

മൂന്നാർ-കാന്തല്ലൂർ

മൂന്നാറും കാന്തല്ലൂരും കണ്ട് രണ്ട് രാത്രിയും ഒരു പകലും ചെലവഴിക്കുന്ന യാത്ര കൊല്ലം ബജറ്റ് ടൂറിസത്തിന്‌‍റെ ഹിറ്റ് യാത്രകളിലൊന്നാണ്. മൂന്നാറിലെ കാഴ്ചകള്‍ കണ്ട് ഒരു രാത്രി ചെലവഴിച്ച് പിറ്റേന്ന് കാന്തല്ലൂരും കണ്ട് മടങ്ങുന്ന വിധത്തിലാണ് ക്രമീകരണം. കേരളത്തിന്‍റെ കാശ്മീർ എന്നും കാന്തല്ലൂരിന് പേരുണ്ട്. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11.50ന് എത്തിച്ചേരും. ഏപ്രിൽ 13 നാണ് യാത്ര.

ഇല്ലിക്കൽകല്ല്- ഇലവീഴാപൂഞ്ചിറ യാത്ര

അവധിക്കാലത്ത് ഒരു സാഹസിക യാത്ര പ്ലാന്‍ ചെയ്യുന്നവർക്ക് ഇല്ലിക്കൽകല്ല് - ഇലവീഴാപൂഞ്ചിറ യാത്ര തിരഞ്ഞെടുക്കാം. കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ സാഹസിക ലക്ഷ്യസ്ഥാനങ്ങളാണ് ഇവ രണ്ടും. കോട്ടയം ജില്ലയിൽ നിന്നുള്ള ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥലങ്ങളാണിത്. ഏപ്രിൽ 14ന് രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11.00 മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.

വയനാട്

അവധിക്കാലത്ത് വയനാട് കാണാൻ പ്ലാൻ ഉണ്ടെങ്കിൽ അതിനുള്ള അവസരവും കൊല്ലം ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ജംഗിൾ സഫാരി ഉൾപ്പടെ വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 18ന് രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും.

ഫോണ്‍ നമ്പർ: 9747969768, 8921950903, 9995554409,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+