Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജംഗിൾ ബെൽസ്'; ക്രിസ്തുമസും ന്യൂയറും തകർക്കാം, ഈ സ്ഥലങ്ങളിലേക്ക് ഇതാ പാക്കേജുകൾ

ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ . 'ജംഗിൾ ബെൽസ്' എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്നത്.
യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ ഗവി,ഇടുക്കിയിലെ പരുന്തുംപാറ എന്നിവ ഉൾപ്പെടുത്തി ഏകദിനയാത്ര യാത്ര സെൽ ഒരുക്കിയിട്ടുണ്ട്. ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിലാണ് യാത്ര. സീറ്റുകൾ ബുക്ക് ചെയ്യാൻ 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.

Christmas Special Travel

27, 28 തീയതികളിൽ വാഗമൺ യാത്രയുമുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.

30, 31, ജനുവരി 1, 2 തീയതികളിലായി വയനാട്ടിലേക്കാണ് യാത്ര. 9074639043 എന്ന ന നമ്പറിൽ ബുക്ക് ചെയ്യണം.ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.

27, 30, ജനുവരി 2 തീയതികളിൽ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിർഭരമായ തീർത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും. 9539801011 ൽ ബുക്കിംഗ് സ്വീകരിക്കും.
യാത്രകളുടെ വിശദവിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുൻകൂർ ബുക്കിംഗും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനമനുസ്സരിച്ച്
യാത്രാ തിയതികളിൽ മാറ്റം ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+