രണ്ടായിരം രൂപ പോലും വേണ്ട! ഗവിയും അടവിയിലെ കുട്ടവഞ്ചി സവാരിയും.. പാക്കേജ് ഇതാ
ഈ വേനലിൽ ശരീരവും മനസും ഒരുപോലെ കുളിരുന്ന ഒരു യാത്ര പോയാലോ? മറ്റെവിടേക്കുമെല്ല നമ്മുടെ സ്വന്തം ഗവിയിലേക്ക്. കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ആണ് ഇത്തരമൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 25 നാണ് യാത്ര.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ചുട്ടുപൊള്ളുകയാണെങ്കിലും ഗവി പോലുള്ള ഇടങ്ങളിൾ ഇപ്പോഴും താപനില കുറവാണ്. അതുകൊണ്ട് തന്നെ കുളിര് തേടി ഇവിടെ എത്തുന്നവർ മാർച്ചിലും കുറവല്ല. ഗവി യാത്രയിലെ ഏറ്റവും രസകരമായ അനുഭവം 90 കിമി ദുരത്തിൽ വനത്തിലൂടെയുള്ള യാത്ര തന്നെയാണ്. പോകുന്ന വഴിക്ക് മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം, മാത്രമോ ഭാഗ്യമുണ്ടെങ്കിൽ ഇടക്ക് കാട്ട് മൃഗങ്ങളും കൺമുന്നിൽ പ്രത്യക്ഷപ്പെടും.

പാക്കേജിൽ ആദ്യം പോകുന്നത് അടവിയിലേക്കാണ്. ഇവിടെ കുട്ടവഞ്ചി സവാരി ആസ്വദിക്കും. ഗവിയിൽ നിന്നും നേരെ പോകുന്നത് ഇടുക്കിയിലെ പരുന്തുംപാറയിലേക്ക്. ഈ കാഴ്ച കൂടി കണ്ടാണ് മടക്കം. ഇത്രയും സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജിൽ ഒരാൾക്ക് വരുന്ന ചെലവ് 1750 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യുന്നതിനും 8089158178.
കോഴിക്കോട് നിന്നും ഗവി യാത്ര
കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലും ഗവയിലേക്ക് 26 ന് യാത്ര നടത്തുന്നുണ്ട്. രാവിലെ 7 മണിക്കാണ് ഇവിടെ നിന്നും യാത്ര പുറപ്പെടുന്നത്.
28 ന് രാവിലെ അഞ്ച് മണിയോടെ നാട്ടിലേക്ക് തിരികെ എത്തും.റൂം, എൻട്രി ഫീ, രണ്ടുദിവസത്തെ ബസ് ചാർജ്, ഗവില്‍ നിന്ന് ഒരു ലഞ്ച് എന്നിവയടക്കം ഒരാൾക്കുള്ള പാക്കേജ് തുക 3600 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൽ ബുക്ക് ചെയ്യുന്നതിനും ഫോൺ 9946068832.
നെഫർറ്റിറ്റി യാത്ര
നെഫർറ്റിറ്റി കപ്പലിൽ ഏകദേശം അഞ്ച് മണിക്കൂറോളം അറബിക്കടലിൽ ചെലവഴിക്കാൻ കഴിയുന്ന പാക്കേജ് ആണിത്. കൊട്ടാരക്കര കെ എസ് ആർ ടി സി 23 നണ് ഇവിടേക്ക് യാത്ര നടത്തുന്നത്. വൈകീട്ട് നാല് മുതൽ രാത്രി 9 വരെയാണ് കപ്പലിൽ ചെലവഴിക്കുക. 2 NON+2 VEG BUFFET ഡിന്നർ, വെൽകം ഡ്രിങ്ക്, ടീ സ്നാക്സ് എന്നിവ പാക്കേജിന്റെ ഭാഗമായി ഉണ്ടാകും.4280 രൂപയാണ് മുതിർന്നവർക്ക് ചാർജ്
കോഴിക്കോട് നിന്നും
കോഴിക്കോട് നിന്നും 26 ന് നെഫർറ്റിറ്റി യാത്ര നടത്തുന്നുണ്ട്. ഒരാൾക്ക് Rs.4160 രൂപയാണ് ചെലവ് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7907627645,9544477954












Click it and Unblock the Notifications