Get Updates
Get notified of breaking news, exclusive insights, and must-see stories!

കോരിച്ചൊരിയുന്ന മഴയിൽ ബാഗ് പാക്ക് ചെയ്തിറങ്ങാം; ചെലവ് 500 രൂപയിൽ താഴെ, ഇതാ മൺസൂൺ യാത്രകൾ

ഈ മഴക്കാലത്ത് എവിടേക്ക് പോകണം എന്നാലോചിച്ചിരിക്കുകയാണോ? മഴയില്‍ മനോഹരമാകുന്ന ഇടങ്ങൾ ഇഷ്ടം പോലെ നമ്മുടെ നാട്ടിലുണ്ട്. വലിയ ചെലവൊന്നുമില്ലാതെ, ഒരു പകൽ കൊണ്ടു പോയി വരാൻ പറ്റിയ സ്ഥലങ്ങൾ. മഴയിലെ വാഗമണ്ണും ഗവിയിലെ കാടുകളിലൂടെയുള്ള യാത്രയും കാൽവരി മൗണ്ടിന്‍റെ ഭംഗിയും ഒക്കെ കണ്ടില്ലെങ്കിൽ പിന്നെന്തു മഴക്കാലം. എങ്ങനെ പോകുമെന്നോർത്താണെങ്കിൽ അതാലോചിച്ച് വിഷമിക്കേണ്ട. പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ ഈ മാസത്തിൽ വ്യത്യസ്തമായ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ജനപ്രിയമായ ഗവി ജംഗിൾ സവാരിയും ആഡംബര ക്രൂയിസ്‌ യാത്രയും നാലമ്പല യാത്രയും ഉൾപ്പെടെയാണ് ഈ മാസത്തെ പാക്കേജിൽ ഇടംപിടിച്ചിരിക്കുന്നത്. വിശദമായി അറിയാം

14ന് പത്തനംതിട്ടയിൽ നിന്നും സീ അഷ്ടമുടി പാക്കേജ് ഉണ്ട്.അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് അഞ്ച് മണിക്കൂർ ജലഗതാഗത വകുപ്പിന്റെ ബോട്ടിലുള്ള (See Ashtamudi Tourist Boat Service) യാത്രയാണ് ഈ പാക്കേജ്. രാവിലെ 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍ നിന്നാണ് പുറപ്പെടുക. തുടർന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, പ്രാക്കുളം സാമ്പ്രാണിക്കോടി എന്നിവ സന്ദർശിക്കും. തുടർന്ന് തിരികെ കറങ്ങി വൈകിട്ട് 4.30ന് കൊല്ലത്ത് തിരിച്ചെത്തും. ഒരാൾക്ക് 990 രൂപയാണ് പാക്കേജ് തുക. 16 ന് സൂര്യാംശു പാക്കേജും (1590), 28 ന് ആഡംബര ക്രൂയിസ് യാത്രയും പത്തനംതിട്ടയിൽ നിന്നുണ്ട്. ക്രൂയിസ് യാത്രയ്ക്ക് 2900 രൂപയാണ് പാക്കേജ് തുക.

monsoon-package

16ന് ഗവിയിലേക്കും പാക്കേജ് ഉണ്ട്. 25 നും 31 നും ഈ പാക്കേജുകൾ ലഭ്യമാണ്. വനഭംഗി ആസ്വദിച്ച് കെഎസ്ആർടിസിയിലൂടെയുള്ള യാത്രയാണ് പാക്കേജിൽ ലഭിക്കുക.ഏകദേശം 90 കിമിയാണ് കാട്ടിലൂടെ ബസിൽ യാത്ര തുടരേണ്ടത്. 1800 രൂപയാണ് ഒരാൾക്കുള്ള ചിലവ്.

21 ന് രാമക്കൽമേട്-കാൽവരി മൗണ്ട് പാക്കേജ് ആണ്. 28 ന് ഇടുക്കിയിലേക്കും പത്തനംതിട്ടയിൽ നിന്നും യാത്ര ഉണ്ട്. ഈ യാത്രകൾക്ക് ചെലവ് യഥാക്രമം 1030, 880 രൂപ എന്നിങ്ങനെയാണ്.

ഈ യാത്രകൾ അല്ലാതെ നാലമ്പല ദർശനവും പത്തനംതിട്ടയിൽ നിന്നും ഉണ്ട്. രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം നാലമ്പല പാക്കേജിൽ ലഭിക്കുക. 440 രൂപയാണ് പാക്കേജ് തുക. തൃശൂർ നാലമ്പല ദർശനത്തിന് 1000 രൂപയും.തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, മൂഴിക്കുളം ലക്ഷ്മണപെരുമാര്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് തൃശൂരിലെ നാലമ്പല ക്ഷേത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+