നട്ടുച്ചക്കും തണുപ്പ്.. വെയിൽ വന്ന വഴി കാണില്ല.. സമ്മർ പാക്കേജുമായി കെഎസ്ആർടിസി
മെയ് മാസ യാത്രകൾ ആരംഭിച്ച് കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലുകൾ. മഴയ്ക്ക് മുന്നേ കണ്ടുവരാൻ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഇത്തവണത്തെ പാക്കേജുകൾ. 16,20 തീയതികളിൽ കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ അവതരിപ്പിച്ച രണ്ട് പാക്കേജുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. എതൊക്കെ സ്ഥലങ്ങൾ കാണാം, പാക്കേജിന്റെ ചെലവ് എത്രയാണ് തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം.
പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ഗവിയിലേക്കാണ് 16 നുള്ള പാക്കേജ്. എന്തുകൊണ്ട് നിങ്ങൾ ഗവയിലേക്ക് പോകണമെന്ന് ഇക്കോ ടൂറിസത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ അനുഭവിക്കാൻ ഇതിലും മികച്ചൊരു സ്ഥലം ഇല്ലെന്നത് തന്നെ. ഓഡിനറി എന്ന മലയാള സിനിമയാണ് ഗവയുടെ സൗന്ദര്യം അതുപോലെ തകർത്തി ആളുകളെ കൊതുപ്പിച്ചത്. പിന്നീട് ഇവിടേക്ക് സഞ്ചാരികളുടെ ഒഴിക്കായിരുന്നു. ഇപ്പോഴും കേരളത്തിൽ നിന്നും കേരളത്തിന് പുറത്ത് നിന്നുമെല്ലാം നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

ജൈവ വൈവിധ്യമാണ് സാറേ ഗവിയുടെ മെയിൻ
കാട്ടിനുള്ളിലൂടെ ഏകദേശം 90 കിമി സഞ്ചരിച്ചാണ് ഗവിയിലേക്ക് ചെല്ലുക. ഈ യാത്ര മാത്രം മതി ഗവിയെ നമ്മുക്ക് ഇഷ്ടപ്പെടാൻ, കാരണം ഇടതൂർന്ന വനങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികശുമെല്ലാമായി ഗവി നമ്മുടെ മനസ് കീഴടക്കിക്കൊണ്ടേയിരിക്കും. ഭാഗ്യമുണ്ടെങ്കിൽ നിരവധി വന്യമൃഗങ്ങളേയും സഞ്ചാരികൾക്ക് ഇവിടെ കാണാൻ സാധിക്കും. ആന, മാൻ, വേഴാമ്പൽ, മരപ്പട്ടി എന്നങ്ങനെ 260 വർഗത്തിൽപെട്ട സസ്യ-ജന്തുജാലങ്ങൾ ഇവിടെയുണ്ട്. ഗവിയിലെത്തിയാൽ സഞ്ചാരികൾക്ക് ബോട്ടിങ്ങും ആസ്വദിക്കാം.
കോഴിക്കോട് നിന്ന് ഏഴിന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര തിരിക്കുന്നത്. രണ്ട് ദിവസത്തെ പാക്കേജ് ആണിത്. സൂപ്പർ ഡീലക്സ് ബസിലായിരിക്കും യാത്ര. ഒരാൾക്ക് 3600 രൂപയാണ് ചെലവ് വരുന്നത്.
അടുത്ത യാത്ര ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും വാഗമണും ചേർത്തുള്ളതാണ്. മെയ് 20 നാണ് ഇവിടേക്ക് യാത്ര തിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഇതേ പേരിൽ തന്നെ ഒരു മലയാള സിനിമ ഉണ്ട്. സൗബിൻ ഷാഹിർ നായകനായ ആ ചിത്രത്തിന് ശേഷൺ ഇലീഴാപൂഞ്ചിറ തേടിപ്പോകുന്നുണ്ട് ആളുകൾ.
മരങ്ങൾ ഇല്ലാതാത്തിനാൽ ഇഴ വീഴില്ല, അതിനാലാണത്രേ ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറയെന്ന് പേര് വന്നത്. കോട്ടയം ജില്ലയിലാണ് പ്രകൃതിരമണീയ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.മങ്കുന്ന്, കുടയത്തൂർമല, തോണിപ്പാറ എന്നീ മൂന്ന് മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇലവീഴാപൂഞ്ചിറ സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യാസ്തമയം കാണാനാണ് ഇവിടെ കൂടുതൽ പേർ എത്താറുള്ളത്. മൂടൽ മഞ്ഞ് നിറഞ്ഞ പ്രകൃതി ദൃശ്യങ്ങളും ഇവിടുത്തെ മനംകവരുന്ന കാഴ്ചയാണ്.
അതേസമയം ഇലവീഴാപൂഞ്ചിറ സന്ദർശിക്കാനുള്ള മികച്ച സമയം മെയ് മാസമല്ല, സപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണത്. മൺസൂണിലും ഇലവീഴാപൂഞ്ചിറ സുന്ദരിയാണ്. എന്നാൽ നടന്നുകയറുക എളുപ്പമല്ല, തെന്നാനുള്ള സാധ്യത ഉള്ളതിനാൽ ഈ സമയത്തെ യാത്ര ഒഴിവാക്കുകയാണ് നല്ലത്. സാഹസിക സഞ്ചാരികൾക്കും ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ ഇടമാണ് ഇല്ലിക്കൽകല്ല്. ട്രക്കിങ് എന്ന് പറഞ്ഞാൽ താരതമ്യേന ചെറിയ ട്രക്കിങ്ങാണ്. മഞ്ഞ് മൂടിയ ഇല്ലിക്കൽ കല്ലുകളുടെ കാഴ്ച കാണണമെങ്കിൽ അതിരാവിലെ അവിടെ എത്തണം. ഇല്ലിക്കൽകല്ലിനൊപ്പം കോട്ടത്തെ തന്നെ ഏറ്റവും മനോഹര സ്ഥലങ്ങളിൽ ഒന്നായ വാഗമണും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9946068832 , 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications