Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്തെ ഗവി കണ്ടിട്ടുണ്ടോ? വെറും 1650 രൂപ മതി; പാക്കേജുമായി കെഎസ്ആർടിസി

പത്തനംതിട്ട യാത്രയെന്നാൽ ഗവി സന്ദർശനമായി മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ വനപ്രദേശത്തുകൂടെ, കാടിന്‍റെ സൗന്ദര്യവും പച്ചപ്പ് തരുന്ന സന്തോഷവും ആസ്വദിച്ച് ആനവണ്ടിയിലൊരു യാത്ര മലയാളികളെല്ലാവരും പോകുവാൻ ആഗ്രഹിക്കുന്ന ട്രിപ്പാണ്. മഴയാകുമ്പോൾ പിന്നെ യാത്രയുടെ സുഖം ഇരട്ടിയാകും. അങ്ങനെയെങ്കിൽ മഴയിൽ ഗവി യാത്രയ്ക്ക് ഒരുങ്ങിയാലോ...

ഒറ്റ ദിവസത്തിൽ ഗവി കണ്ടുവരുവാൻ അവസരമൊരുക്കുന്ന യാത്ര തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ്. ഗവി മാത്രമല്ല, ആനവണ്ടിയിലിരുന്ന് കാടും അണക്കെട്ടുകളും മതിവരുവോളം ആസ്വദിച്ച്, കണ്ണ് മടുക്കുന്ന വരെ കാടിന്‍റെ കാഴ്ചകൾ കണ്ടുള്ള യാത്ര ഒരുക്കുന്നത് കൊട്ടാരക്കര കെഎസ്ആർടിസിയാണ്. ഒപ്പം പെരിയാർ വന്യജീവി സങ്കേതവും പരുന്തുംപാറയും ഈ യാത്രയിൽ കാണാം.

gavimain-1

ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് മെയ് 27 ചൊവ്വാഴ്ച രാവിലെ 5.30ന് ഗവി യാത്ര പുറപ്പെടും. പത്തനംതിട്ട കെഎസ്ആർടിസിയിൽ നിന്ന് കാടിനുള്ളിലൂടെയുള്ള യാത്രയ്ക്ക് അനുയോജ്യമായ മറ്റൊരു ബസിലേക്ക് യാത്രക്കാരെ മാറ്റും. പ്രഭാതഭക്ഷണം പത്തനംതിട്ടയിലാണ് ഒരുക്കിയിരിക്കുന്നത്. എട്ടര മണിയോടെ യാത്ര അടവിയിലെത്തും.

അടവിയിൽ കാടിന്‍റെ പശ്ചാത്തലത്തിൽ കാട്ടാറിലൂടെയുള്ള കുട്ടവഞ്ചി സവാരിയോടെയാണ് യാത്ര ശരിക്കും തുടങ്ങുന്നത്. സാഹസികതയും ആഹ്ളാദവും ഒരുമിക്കുന്ന യാത്ര രസകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഒരുപാട് നേരം ഇവിടെ ചെലവഴിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഉള്ള സമയം ശരിക്കും മികച്ച അനുഭവം തന്നെയായിരിക്കും. ഇവിടുത്തെ ആഘോഷം കഴിഞ്ഞ് നേരെ യാത്ര തുടരുന്നത് ഗവിയിലേക്കാണ്. 9.45 ന് ഗവിയിലേക്ക് പ്രവേശിക്കും. ഇനി യാത്ര കാടും നാടും അണക്കെട്ടുകളും ഇടവിട്ടുള്ള വഴിയിലൂടെയാണ്. മഴയും മഞ്ഞുമുണ്ടെങ്കിൽ സംഗതി പൊളി തന്നെ!

ഗവി എന്ന ലക്ഷ്യസ്ഥാനത്തേക്കാൾ ഈ വഴിയുള്ള യാത്രയാണ് ആകര്‍ഷണം. പുല്‍മേടുകൾ, പച്ചപ്പ്, അണക്കെട്ട്, ഇടയ്ക്കുള്ള നാട്ടുകാഴ്ചകൾ. അണക്കെട്ടുകൾക്കു മുകളിലൂടെയുള്ള നടത്തം എന്നിങ്ങനെ ഒരുപാട് അനുഭവങ്ങൾ കുറഞ്ഞ മണിക്കൂറുകൾക്കൊണ്ട് ഈ യാത്രയ്ക്ക് നല്കാൻ സാധിക്കും. കൂടാതെ, മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചുപമ്പ ഡാം. ഗവിയാർ അണക്കെട്ട് എന്നിങ്ങനെ അഞ്ച് അണക്കെട്ടുകളാണ് ഗവി യാത്രയിൽ കാണാന്‍ സാധിക്കുന്നത്.

അകലങ്ങളെ പുൽമേടുകളാണ് ഈ യാത്രയിലെ മറ്റൊരു രസം. തൊട്ടടുത്ത് അല്ലായിരിക്കു ഈ പുൽമേടുകളുള്ളത്. എന്നിരുന്നാലും ഇത് കാണാതെ ഒരു ഗവി യാത്രയില്ല. ചിലപ്പോൾ പുൽമേടുകളിൽ മേഞ്ഞുനടക്കുന്ന ആനകളെയും കാട്ടുപോത്തുകളെയും ഒക്കെ ഭാഗ്യം പോലെ കാണാം.

ഇങ്ങനെ കാഴ്ചകൾ കണ്ട് ഏകദേശം ഒന്നരയോടെ കൊച്ചുപമ്പയിലെത്തും. ഇവിടുത്തെ കെഎസ്ഇബി കാന്‍റീനിലാണ് ഉച്ചയൂണ് ഒരുക്കിയിട്ടുള്ളത്. യാത്ര പിന്നെയും തുടർന്ന് വണ്ടിപെരിയാറിലേക്ക് പോകും. നാല് മണിയോടെയാണ് ഇവിടെ എത്തുന്നത്. അടുത്ത ലക്ഷ്യസ്ഥാനം പരുന്തുംപാറയാണ്. സൂര്യാസ്തമയവും വൈകുന്നേരവും ആസ്വദിക്കാനും വെറുതെ വന്നിരിക്കാനും ഇതിനോളം പറ്റിയ വേറൊരിടം അടുത്തൊന്നുമില്ല. പരുന്തുംപാറയിലെ കാഴ്ചകൾ കണ്ട് മടക്ക യാത്രയിൽ രാത്രി എട്ടരയ്ക്ക് ഉച്ചഭക്ഷണം റാന്നിയിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് പത്തരയോടെ കൊട്ടാരക്കര ഡിപ്പോയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.

കൊട്ടാരക്കര - ഗവി ടിക്കറ്റ് നിരക്ക്
കൊട്ടാരക്കരയിൽ നിന്നുള്ള ഏകദിന ഗവി യാത്രയ്ക്ക് 1650 രൂപയാണ് നിരക്ക്. അടവി കുട്ട വഞ്ചി സവാരി, ഗവി പ്രവേശന ടിക്കറ്റ് നിരക്ക്, ഉച്ച ഭക്ഷണം എന്നിവ ഉൾപ്പെടെയാണ് ഈ തുക. പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം എന്നിവയുടെ നിരക്ക് യാത്രക്കാർ സ്വയം വഹിക്കണം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ-
9567124271 , 9447281459 ,9947556006

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+