Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടയും മഴയും റെഡിയാണ് 1750 രൂപയ്ക്ക് ഗവി വരെ കെഎസ്ആർടിസിയിൽ ഒന്ന് പോയി വന്നാലോ?; കിടിലൻ പാക്കേജ്

നല്ല കോട മൂടിക്കെട്ടിയ വഴിയിലൂടെ അതും കാട്ടുവഴിയിലൂടെ കാറ്റും മഴയും തണുപ്പുമൊക്കെ കൊണ്ട് ഒരു യാത്ര പോയാലോ? കൂടുതൽ ആലോചിക്കാൻ നിൽക്കേണ്ട കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലിനൊപ്പം അങ്ങനെയൊരു യാത്ര പോകാം. എവിടേക്കെന്നല്ലേ? പത്തംതിട്ടയുടെ സ്വകാര്യ അഹങ്കാരമായ ഗവിയിലേക്ക്.

ഗവിയുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. അതിന് കാരണം അവിടുത്തെ കാലാവസ്ഥ തന്നെ. കെ എസ് ആർ ടി സിലൂടെയുള്ള യാത്രയാകുമ്പോൾ യാത്രാനുഭവം എന്താണെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ

gavi33-175

ജൂലൈ 16 ബുധനാഴ്ചയണ് കോട്ടയം ഡിപ്പോയിൽ ഗവിയിലേക്ക് യാത്ര പോകുന്നത്. ഏകദിന യാത്രയാണിത്. രാവിലെ 5 മണിയോടെ യാത്ര ആരംഭിക്കും. തുടർന്ന് അടവി, പരുന്തുംപാറ എന്നിവിടങ്ങൾ എന്നിവടങ്ങൾ കൂടി സന്ദർശിച്ച് മടങ്ങും. നിബിഢ വനത്തിൽ 80 കിമി സഞ്ചരിക്കുന്ന യാത്രയിൽ സാഹചര്യം അനുകൂലമായാൽ മാൻ, മയിൽ, കാട്ടു പോത്ത്, ആന തുടങ്ങി നിരവധി മൃഗങ്ങളെ കാണാനുള്ള അവസരം സഞ്ചാരികൾതക്കുണ്ട്., ചെറിയ ഡാമുകൾ, നിരവധി വ്യൂ പോയിന്റുകൾ എന്നിവയും കാണാം. ഉച്ച ഭക്ഷണം, അടവി കുട്ടവഞ്ചി സവാരി എന്നിവ ഉൾപ്പെടെ ഒരാൾക്ക് വരുന്ന ചിലവ് 1750 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178

മറയൂർ ,കാന്തല്ലൂർ യാത്രാ പാക്കേജ്

മഴയിലെ മൂന്നാറിന്റെ ഭംഗി അനുഭവിച്ച് തന്നെ അറിയണം. തൊട്ടപ്പുറത്ത് കിടക്കുന്ന മറയൂരും കാന്തല്ലൂരും കാണാതെ എങ്ങനെയാണ് ഒരു സഞ്ചാരിക്ക് ഈ മഴക്കാലം താണ്ടാൻ കഴിയുക. മഴയിൽ ഇത്രത്തോളം ഭംഗിയുള്ള സ്ഥലങ്ങളുണ്ടോയെന്ന് തോന്നിപ്പിക്കും വിധമാണ് ഇവിടുത്തെ കാഴ്ചകൾ. കോടയും മഴയും പിന്നെ ഇവിടങ്ങളിലെ പ്രകൃതി ഭംഗിയും കൂടിയാകുമ്പോൾ സഞ്ചാരികൾ ത്രില്ലടിക്കും. ജുലൈ 13 നാണ് ഇവിടേക്കുള്ള യാത്ര. രാവിലെ നാലിനാണ് കോട്ടയത്ത് നിന്ന് പുറപ്പെടുക. ആദ്യം മറയൂരിലേക്കാണ് പോകുക. അവിടെ നിന്ന് ജീപ്പ് സഫാരി ആയിട്ടാണ് കാന്തല്ലൂരിലേക്കും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നത്. മുരുഗൻ മല, ഭ്രമരം വ്യൂ പോയിന്റ്, സ്ട്രോബറി ഫാം, ശർക്കര ഫാക്ടറി, മറയൂർ ചന്ദനക്കാട് എന്നിവയാണ് പ്രധാനമായി കാണുന്നത്. ഉച്ചഭക്ഷണം, മറ്റു ഭക്ഷണ ചിലവുകളും, എൻട്രി ചിലവുകളും ചേർത്ത് ഒരാൾക്ക് വരുന്ന ചെലവ് 1450 രൂപയാണ്.

മലക്കപ്പാറയിലെ മഴ കാണാം; ഏകദിന ഉല്ലാസ യാത്ര പോകാം

തുമ്പൂർമുഴി, ആതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങൾ തുടർന്ന് 45 കിമി വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയിൽ എത്തി ഷോളയാർ ഡാം വ്യൂവും കണ്ടാണ് മടക്കം. രാവിലെ 4 നാണ് പുറപ്പെടുക, രാത്രി 11 മണിക്ക് തിരിച്ചെത്തും. യാത്രാ നിരക്ക് മാത്രം 900 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+