മൂന്നാർ, ഗവി, കുംഭാവരുട്ടി, പൊൻമുടി..;അമ്പമ്പോ മഴക്കാലത്തെ കിടിലൻ യാത്രകൾ, അതും ആനവണ്ടിയിൽ..പാക്കേജുകൾ
കൊല്ലം കെഎസ്ആര്‍ടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ എസ് ആര്‍ ടി സി ഒരുക്കിയത്. തുടര്‍ന്നും ബഡ്ജറ്റ് ടൂറിസം യാത്രകള്‍ ഇടതടവില്ലാതെ നടത്തുകയാണ് കോര്‍പറേഷന്‍. ഒക്ടോബര്‍ 22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവടങ്ങളാണ് ഡിപ്പോയില്‍ നിന്നും ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിന് കോന്നി-കുംഭാവരുട്ടി, , 12ന് ഗവി, 14ന് വാഗമണ്‍-ഗവി, 15ന് പൊൻമുടി, 22ന് ഗവി-മൂന്നാര്‍, കോന്നി-കുംഭാവരുട്ടി, 23ന് കന്യാകുമാരി-വാഗമണ്‍, 24 ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊൻമുടി എന്നിങ്ങനെയാണ് ട്രിപ്പുകള്‍.
ഒക്ടോബര്‍ 22ന് മൂന്നാര്‍, ഗവി, കുംഭാവരുട്ടി എന്നിവടങ്ങളാണ് ഡിപ്പോയില്‍ നിന്നും ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ എട്ടിനുുള്ള ആദ്യ യാത്രയായ കോന്നി-കുംഭാവരുട്ടി പാക്കേജിനെ കുറിച്ച് വിശദമായ കുറിപ്പും കെഎസ്ആർടിസി പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'കുട്ടവഞ്ചി തുഴഞ്ഞ്, ആനക്കൂട് കണ്ട് ,കാട്ടിലൊളിപ്പിച്ച കുംഭാവുരുട്ടി വെള്ളച്ചാട്ടം കണ്ടു മടങ്ങാം
ഡിപ്പോയിൽ നിന്ന് ഒക്ടോബർ എട്ടാം തീയതി രാവിലെ 6 മണിക്ക് "കോന്നി -കുംഭാവുരുട്ടി "ഉല്ലാസയാത്ര ആരംഭിക്കും.കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവി. ഇക്കോ ടൂറിസം സെന്റെറിലെത്തി പ്രഭാത ഭക്ഷണം (അവിടുത്തെ കുടുംബശ്രീ കാരാണ് ഭക്ഷണം നൽകുന്നത്).അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയുടെ തീരത്ത് സ്ഥാപിച്ചിരിക്കുന്ന കോറക്കിൾ റൈഡിംഗ്, ബാംബൂ ഹട്ടുകൾ എന്നിവയാണ്. കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസ്റ്റ് സെന്റെർ. കുട്ടവഞ്ചി സവാരി നടത്തിയതിന് ശേഷം കോന്നി ആന താവളത്തിലേക്ക് പോകും.
ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ്. ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം.
ചരിത്രാതീതകാലം മുതല്‍ കോന്നിയില്‍ ആനവളര്‍ത്തലും പരിശീലനവും ഉണ്ടായിരുന്നുവത്രേ. അതിന്റെ ശേഷിപ്പുപോലെ ഒരു പുരാതന ആനക്കൂട് ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആനക്കൂട് ഇവിടുത്തെ മുഖ്യ ആകര്‍ശണങ്ങളിലൊന്നാണ്. അതും കണ്ട്അവിടത്തെ ഫിലിം പ്രദർശനവും ആന മ്യൂസിയവും കണ്ടതിനുശേഷം അച്ചൻകോവിൽ വനത്തിലൂടെകുംഭാവുരുട്ടിയിൽ പോകും.
പൈതൽ മലയിൽ നിന്ന് ഉത്ഭവിക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് കുംഭാവുരുട്ടി.കുംഭത്തിന്റെ ആകൃതിയിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന പാറക്കെട്ടുകളുടെ ഇടയിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ കുളിര് ആസ്വദിച്ചു കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ഒരു കുളിയും കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് അച്ചൻകോവിൽ ക്ഷേത്രദർശനം നടത്തേണ്ടവർക്ക് അതിനുള്ള സൗകര്യവും നൽകുന്നതാണ്.
തിരികെ അച്ചൻകോവിൽ വനത്തിലൂടെയുള്ള യാത്രയിൽ സന്ധ്യാ സമയത്ത് ധാരാളം മൃഗങ്ങളെ കാണാനുള്ള സാധ്യത ഉള്ളതിനാൽ ഈ യാത്രയെ ശരിക്കും ഒരു "ജംഗിൾ സഫാരി "എന്നു തന്നെ പറയാം.രാത്രി 8- 8.30 മണിക്ക് കൊല്ലം ഡിപ്പോയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ഈ ഉല്ലാസ യാത്ര ക്രമീകരിച്ചിരിക്കുന്നത് .!ഇവയെല്ലാം തന്നെ ഒരാൾക്ക് വെറും 600രൂപ മാത്രമെയുള്ളൂ.പ്രകൃതിയെ അറിഞ്ഞ് .വെള്ളത്തിൻറെ കുളിര് ആസ്വദിച്ച് കാനന ഭംഗി കണ്ട് പോകാം അല്ലേ,:കാലാവസ്ഥയുടെ സാഹചര്യം അനുസരിച്ച് യാത്രകളുടെ തീയതികൾക്ക് മാറ്റം ഉണ്ടാകാം. കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും
കെ.എസ്.ആർ.ടി.സി കൊല്ലം ഫോൺ:0474-2752008/2751053 മൊബൈൽ - 9747969768/9496110124
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications